ധോണിയുടെ സമയം അടുക്കുന്നു, ഇനി പന്തിന്റെ കാലം... ഏകദിനത്തില്‍ സ്ഥിരം ടീമംഗമാക്കണം!! കാരണങ്ങള്‍

മുംബൈ: അടുത്ത വര്‍ഷം ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് മുന്നില്‍ കണ്ടുള്ള ഗെയിം പ്ലാനാണ് ടീം ഇന്ത്യ ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായമായാണ് സീനിയര്‍ താരങ്ങള്‍ക്കു വിശ്രമം നല്‍കി പല യുവതാരങ്ങള്‍ക്കും ഇന്ത്യ തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരേ ഞായറാഴ്ച ആരംഭിക്കുന്ന അഞ്ചു മല്‍സരങ്ങളുടെ ഏകദിന പരമ്പരയും ഇന്ത്യക്കു ലോകകപ്പിനുള്ള തയ്യാറെടുപ്പാണ്.
മുന്‍ ക്യാപ്റ്റനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ പിന്‍ഗാമിയായി ഇന്ത്യ കണ്ടു വച്ചിരിക്കുന്ന താരമാണ് റിഷഭ് പന്ത്. ടെസ്റ്റില്‍ ഇതിനകം മിന്നുന്ന പ്രകടനവുമായി തന്റെ സ്ഥാനമുറപ്പിച്ച പന്തിന് ഏകദിനത്തിലും ഇന്ത്യ കൂടുതല്‍ അവസരങ്ങള്‍ നല്‍കേണ്ടതുണ്ട്. ഇതിന്റെ പ്രധാനപ്പെട്ട കാരണങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

ധോണി വിരമിക്കലിന്റെ വക്കില്‍
37 കാരനായ എംഎസ് ധോണി ഇപ്പോള്‍ കരിയറിന്റെ അവസാന കാലത്താണ്. അടുത്ത ലോകകപ്പില്‍ അദ്ദേഹം കളിക്കുമോയെന്ന കാര്യം പോലും ഉറപ്പായിട്ടില്ല. അതുകൊണ്ടു തന്നെ പന്തിന് ഏകദിനത്തില്‍ കൂടുതല്‍ അവസരം നല്‍കി വളര്‍ത്തിക്കൊണ്ടുവരാനാണ് ഇന്ത്യ ശ്രമിക്കേണ്ടത്.
ധോണിയെക്കൂടാതെ ഇന്ത്യയുടെ മറ്റൊരു സീനിയര്‍ വിക്കറ്റ് കീപ്പര്‍ 33 കാരനായ ദിനേഷ് കാര്‍ത്തികാണ്. എന്നാല്‍ ഏകദിനത്തില്‍ താരത്തിന് പഴയ മികവ് പുറത്തെടുക്കാന്‍ സാധിക്കുന്നില്ലെന്ന് കഴിഞ്ഞ ഏഷ്യാ കപ്പ് കാണിച്ചുതന്നു. 14 വര്‍ഷത്തെ ഏകദിന കരിയറില്‍ 86 മല്‍സരങ്ങളില്‍ കളിച്ച കാര്‍ത്തികിന്റെ ശരാശരി 30 മാത്രമാണ്.
ധോണി കഴിഞ്ഞാല്‍ ഇന്ത്യയുടെ അടുത്ത വിക്കറ്റ്കീപ്പറാവാന്‍ ഏറ്റവും യോഗ്യതയുള്ള താരം പന്ത് തന്നെയാണെന്നാണ് കാര്‍ത്തികിന്റെ വീക്ക്‌നെസ് സൂചിപ്പിക്കുന്നത്.

ധോണിയില്‍ നിന്നും പഠിക്കാം
വിക്കറ്റ് കീപ്പറായിട്ടല്ല മറിച്ച് ബാറ്റ്‌സ്മാനായി പന്തിന് തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കുന്നതാവും ഉചിതം. കാരണം വിക്കറ്റ് കീപ്പിങില്‍ പന്ത് ഇനിയുമേറെ മെച്ചപ്പെടാനുണ്ട്. ധോണിയെ വിക്കറ്റ് കീപ്പറായി തന്നെ ടീമില്‍ നിലനിര്‍ത്തിയാല്‍ വിക്കറ്റ് കീപ്പിങിലെ കൂടുതല്‍ ട്രിക്കുകള്‍ പഠിക്കാന്‍ ഇതു പന്തിനെ സഹായിക്കും.
അതുകൊണ്ടു തന്നെ ധോണിയോടൊപ്പം തന്നെ പന്തിനെയും ഉള്‍പ്പെടുത്തിയുള്ള പ്ലെയിങ് ഇലവന്‍ ഇന്ത്യ തിരഞ്ഞെടുക്കേണ്ടതുണ്ട്. പന്തിനെ വെറും ബാറ്റ്‌സ്മാനായിട്ടാണ് വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ ഉള്‍പ്പെടുത്തിയതെന്ന മുഖ്യ സെലക്ടര്‍ എംഎസ്‌കെ പ്രസാദിന്റെ വാക്കുകള്‍ ഇക്കാര്യം തന്നെയാണ് ശരിവയ്ക്കുന്നത്.

വ്യത്യസ്ത സാഹചര്യങ്ങള്‍
തുടര്‍ച്ചയായി ഏകദിങ്ങളില്‍ അവസരം നല്‍കിയാല്‍ മാത്രമേ വ്യത്യസ്ത സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും മികവ് പുറത്തെടുക്കാനും പന്തിനു സാധിക്കുകയുള്ളൂ. ഇന്ത്യയില്‍ മാത്രമല്ല വിദേശത്തും നടക്കാനിരിക്കുന്ന ഏകദിന പരമ്പരകൡ താരത്തെ ടീമിലെ സ്ഥിരം അംഗമാക്കി മാറ്റണം.
സീനിയര്‍ താരങ്ങള്‍ക്കൊപ്പം നിരന്തരം കളിക്കാന്‍ സാധിക്കുന്നത് പന്തിന്റെ ആത്മവിശ്വാസമുയര്‍ത്തുകയും പുതിയ പല കാര്യങ്ങളും പഠിക്കാന്‍ സഹായിക്കുകയും ചെയ്യും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications