Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഡെന്മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണ്‍; സൈനയുടെ കുതിപ്പിന് ഫൈനലില്‍ വിരാമം, വെള്ളിമെഡല്‍

കോപ്പന്‍ഹേഗന്‍: ഡെന്മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ സൈന നേവാളിന്റെ സ്വപ്‌നതുല്യമായ കുതിപ്പിന് ഫൈനലില്‍ വിരാമം. ഫൈനലില്‍ തായ്‌വാന്റെ തായ് സു യിങ്ങിനോട് ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്ക് തോറ്റ സൈന വെള്ളിമെഡലില്‍ ഒതുങ്ങി. സ്‌കോര്‍ 13-21, 21-13, 6-21. ടൂര്‍ണമെന്റിലുടനീളം മിന്നുന്ന പ്രകടനം നടത്തിയ സൈന ഫൈനലിലും മികച്ച പോരാട്ടവീര്യമാണ് പ്രകടിപ്പിച്ചത്.

മറഡോണയ്ക്കു ശസ്തക്രിയ, നടക്കാന്‍ കൃത്രിമ കാല്‍മുട്ട് വേണ്ടിവരും!! ഞെട്ടലോടെ ഫുട്‌ബോള്‍ ലോകം...
ആദ്യ സെറ്റില്‍ 13-21 എന്ന നിലയില്‍ തോറ്റപ്പോള്‍ സൈന നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടങ്ങിയേക്കുമെന്ന പ്രതീതിയുളവാക്കിയിരുന്നു. എന്നാല്‍, രണ്ടാം സെറ്റില്‍ അതേ മാര്‍ജിനില്‍ ലോക ഒന്നാം നമ്പറിനെ വിറപ്പിക്കാന്‍ ഇന്ത്യന്‍താരത്തിന് കഴിഞ്ഞു. നിര്‍ണായകമായ മൂന്നാം സെറ്റില്‍ സൈനയ്ക്ക് കാര്യമായ അവസരം നല്‍കാതെയായിരുന്നു തായ് സൂവിന്റെ പ്രകടനം. നേരത്തെ ഏഷ്യന്‍ ഗെയിംസിലും സൈന ഇതേ താരത്തോട് തോറ്റിരുന്നു.

saina

ഇതോടെ തായ് സൂവിനോട് തുടര്‍ച്ചയായ പതിനൊന്നാം തോല്‍വിയാണ് സൈന ഏറ്റുവാങ്ങിയത്. 2013ലാണ് സൈന അവസാനമായി തായ്‌വാന്‍ താരത്തെ തോല്‍പ്പിച്ചത്. പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ സൈനയ്‌ക്കെതിരെ 13-5 എന്ന രീതിയില്‍ മുന്‍തൂക്കം ഇപ്പോള്‍ തായ് സൂവിനുണ്ട്. കോര്‍ട്ടിലെ അതിവേഗവും എതിരാളികളുടെ തന്ത്രങ്ങള്‍ എളുപ്പം മനസിലാക്കാന്‍ കഴിയുന്നതും തായ് സൂവിനെ ലോക ഒന്നാം നമ്പറാക്കുന്നു.

ടൂര്‍ണമെന്റിലെ മറ്റ് ഇന്ത്യന്‍ പ്രതീക്ഷകള്‍ നേരത്തെ തന്നെ അവസാനിച്ചിരുന്നു. പിവി സിന്ധു ഒന്നാം റൗണ്ടില്‍ പുറത്തായപ്പോള്‍ പുരുഷ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരം ജപ്പാന്റെ കെന്റോ മൊമോട്ടോയോട് കെ ശ്രീകാന്ത് തോറ്റു. ഇന്ത്യയുടെ ഡബിള്‍സ് ടീമുകള്‍ക്കും ടൂര്‍ണമെന്റില്‍ കാര്യമായ വെല്ലുവിളി ഉയര്‍ത്താനായില്ല.

Story first published: Sunday, October 21, 2018, 17:33 [IST]
Other articles published on Oct 21, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+