Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗ്: ദില്ലി നോര്‍ത്ത് ഈസ്റ്റ് വാരിയേഴ്‌സിനെ തോല്‍പ്പിച്ചു

ദില്ലി: പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗില്‍(പിബിഎല്‍) ദില്ലി ഡാഷേഴ്‌സിന്റെ മാസ്മരിക കുതിപ്പ്. നോര്‍ത്ത് ഈസ്റ്റ് വാരിയേഴ്‌സിനെ 4-1ന് തോല്‍പ്പിച്ച് ദില്ലി ടീം പോയിന്റ് നിലയില്‍ മൂന്നാം സ്ഥാനത്തേക്ക് നീങ്ങി. 17 പോയിന്റുള്ള അഹമ്മദാബാദ് സ്മാഷ് മാസ്‌റ്റേഴ്‌സാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുള്ള ബെംഗളൂരു ബ്ലാസ്‌റ്റേഴ്‌സിനും ഡെല്‍ഹി ഡാഷേഴ്‌സിനും 15 പോയിന്റാണുള്ളത്. ഈ വിജയത്തോടെ ദില്ലി ടീം സെമിഫൈനല്‍ ബെര്‍ത്ത് ഉറപ്പാക്കിയിരിക്കുകയാണ്. വ്യാഴാഴ്ച ഹൈദരാബാദ് ഹണ്ടേഴ്‌സ് , ബെംഗളൂരു ബ്ലാസ്‌റ്റേഴ്‌സുമായി ഏറ്റുമുട്ടും.

Sung Ji Hyun

നോര്‍ത്ത് ഈസ്റ്റിന്റെ തുടക്കം വിജയത്തോടെയായിരുന്നു. പരിചയ സമ്പന്നരായ വ്‌ളാഡ്മിര്‍ ഇവാനോവ്-അശ്വിനി പൊന്നപ്പ സഖ്യം 15-13, 15-11 എന്ന സ്‌കോറിന് ലി മൈക്കലെ, ഷിന്‍ ബേക് കൂട്ടുക്കെട്ടിനെ പരാജയപ്പെടുത്തി. എന്നാല്‍ പുരുഷ വിഭാഗം സിംഗിള്‍സില്‍ ദില്ലിയുടെ ലോക പതിനഞ്ചാം റാങ്കുകാരന്‍ വിങ് കി വോങ് വിന്‍സന്റ് 15-13, 10-15, 15-12 എന്ന സ്‌കോറിന് വാരിയേഴ്‌സിന്റെ അജയ് ജയറാമിനെ മറികടന്നു. വാരിയേഴ്‌സിന്റെ ട്രംപ് മാച്ചില്‍ 15-10, 8-15, 15-11 എന്ന സ്‌കോറില്‍ വിജയം ദില്ലിക്കൊപ്പം നിന്നു.

ദില്ലിയുടെ ട്രംപ് മാച്ചില്‍ ഹ്യൂന്‍ 13-19, 15-11, 15-13 എന്ന സ്‌കോറില്‍ വാരിയേഴ്‌സിന്റെ ലിയെ കീഴടക്കി. പുരുഷവിഭാഗം ഡബിള്‍സില്‍ വാരിയേഴ്‌സ് ടീമിനായിരുന്നു വിജയം.ട്രംപ് മത്സരങ്ങളിലെ തോല്‍വിയെ തുടര്‍ന്ന് രണ്ടു മത്സരങ്ങള്‍ വിജയിച്ചെങ്കിലും ഒരു പോയിന്റ് മാത്രമാണ് അവര്‍ക്ക് കൂട്ടിച്ചേര്‍ക്കാനായത്. 12 പോയിന്റുമായി ഇപ്പോള്‍ ആറാം സ്ഥാനത്താണ്.

ലീഗിലെ ഒരു മത്സരത്തില്‍ ഒരു ടീം ജയിക്കുകയാണെങ്കില്‍ ഒരുപോയിന്റാണ് ലഭിക്കുക. അതേ സമയം ട്രംപ് മത്സരമായി പ്രഖ്യാപിച്ച ഒരു മത്സരത്തില്‍ ടീം ജയിച്ചാല്‍ രണ്ടു പോയിന്റ് ലഭിക്കും. തോറ്റാല്‍ ഒരു പോയിന്‍റ് നഷ്ടമാവുകയും ചെയ്യും.

ഓരോ ടീമിലും പത്തു കളിക്കാര്‍ വീതമാണുണ്ടാവുക. ഇതില്‍ ആറു പേര്‍ വിദേശകളിക്കാരായാല്‍ കുഴപ്പമില്ല. ടീമില്‍ രണ്ടു പേരെ ഐക്കണ്‍ കളിക്കാരായി പ്രഖ്യാപിക്കും. ഏറ്റവും ചുരുങ്ങിയത് മൂന്നു വനിതാ താരങ്ങളെങ്കിലും ടീമിലുണ്ടായിരിക്കണം. ഓരോ ലീഗ് മത്സരത്തിലും അഞ്ച് കളികളാണുണ്ടാവുക. പുരുഷ വിഭാഗം സിംഗിള്‍സ് (രണ്ട്), വനിതാ വിഭാഗം സിംഗിള്‍സ്, മിക്‌സഡ് ഡബിള്‍സ്, പുരുഷ വിഭാഗം ഡബിള്‍സ് എന്നിങ്ങനെയാണ് മത്സരങ്ങള്‍.

Story first published: Thursday, January 11, 2018, 9:50 [IST]
Other articles published on Jan 11, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+