For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

CWG 2022: വിജയത്തുടക്കവുമായി സിന്ധു, പാകിസ്താനെ ഇന്ത്യ കെട്ടുകെട്ടിച്ചു

4-0നാണ് ഇന്ത്യന്‍ വിജയം

1

ബെര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്മിന്റണില്‍ ഇന്ത്യ തുടക്കം ഗംഭീരമാക്കി. ആദ്യ ഗ്രൂപ്പ് പോരാട്ടത്തില്‍ ചിരവൈരികളായ പാകിസ്താനെയാണ് ഇന്ത്യ 4-0നു വാരിക്കളഞ്ഞത്. പുരുഷ, വനിതാ സിംഗിള്‍സ്, ഡബിള്‍സ്, മിക്‌സഡ് ഡബിള്‍സ് എന്നിവയിലായിരുന്നു മല്‍സരങ്ങള്‍. എല്ലാത്തിലും പാകിസ്താനു മേല്‍ ഇന്ത്യ വിജയക്കൊടി പാറിക്കുകയും ചെയ്തു.

ഒളിംപിക്‌സ് മെഡല്‍ ജേതാവായ പിവി സിന്ധുവുള്‍പ്പെട്ട ഇന്ത്യന്‍ ടീമാണ് പാകിസ്താനു മേല്‍ ആധികാരികമായി ജയിച്ചുകയറിയത്. മഹൂര്‍ ഷഹസാദായിരുന്നു സിന്ധുവിന്റെ എിതിരാളി. ഇന്ത്യന്‍ സൂപ്പര്‍ താരത്തിന്റെ കിടിലന്‍ പ്രകടനത്തിനു മുന്നില്‍ മഹൂര്‍ നിഷ്പ്രഭയായി. 21-7, 21-6 എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്റെ വിജയം.

2

പുരുഷ സിംഗിള്‍സില്‍ മുന്‍ ലോക ഒന്നാംനമ്പര്‍ താരം കൂടിയായ കിഡംബി ശ്രീകാന്താണ് ഇന്ത്യക്കു വേണ്ടി റാക്കറ്റേന്തിയത്. മുറാദ് അലിയായിരുന്നു അദ്ദേഹത്തിന്റെ എതിരാളി. 21-7, 21-12 എന്ന സ്‌കോറിനാണ് ശ്രീകാന്ത് വിജയം പിടിച്ചെടുത്തത്. മിക്‌സഡ് ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ- സുമീത് റെഡ്ഡി സഖ്യമാണ് ഇന്ത്യക്കായി ഇറങ്ങിയത്. മുഹമ്മദ് ഇര്‍ഫാന്‍- ഗസേല സിദ്ധിഖ് ജോടിയെയാണ് ഇന്ത്യന്‍ സഖ്യം 21-9, 21-12നു തകര്‍ത്തത്.

രണ്ടാമത്തെ ഗെയിമില്‍ പാക് സഖ്യം വെല്ലുവിളിയുയര്‍ത്തിയെങ്കിലും ആദ്യ ഗെയിമില്‍ ഇന്ത്യന്‍ ജോടി വളരെ അനായാസം ജയം പിടിച്ചെടുക്കുകയായിരുന്നു. പുരുഷ ഡബിള്‍സില്‍ സാത്വിക് സായിരാജ് റെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യമായിരുന്നു ഇന്ത്യക്കു വേണ്ടി മല്‍സരിച്ചത്.

Story first published: Friday, July 29, 2022, 21:08 [IST]
Other articles published on Jul 29, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+