CWG 2022: ഇന്ത്യയുടെ അഭിമാനം, വനിതാ സിംഗിള്‍സില്‍ 'ഗോള്‍ഡന്‍' സിന്ധു

രാജ്യത്തിന്റെ പ്രതീക്ഷ തെറ്റിയില്ല. കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതകളുടെ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ഇന്ത്യയുടെ പിവി സിന്ധുവിന് സ്വര്‍ണ്ണം. ഫൈനലില്‍ കാനഡയുടെ മിഷേല്‍ ലീയെ 21-15, 21-13 എന്ന സ്‌കോറിനാണ് തോല്‍പ്പിച്ചത്. സിന്ധുവിന്റെ കോമണ്‍വെല്‍ത്ത് ഗെയിംസ് സിംഗിള്‍സിലെ ആദ്യ സ്വര്‍ണ്ണ മെഡലാണിത്. ആദ്യ പോയിന്റ് നേടിയത് മിഷേല്‍ ലീയാണെങ്കിലും പിന്നീട് സിന്ധു ശക്തമായി തിരിച്ചെത്തി. 21-15നാണ് ആദ്യ സെറ്റ് പിവി സിന്ധു ജയിച്ചത്.

രണ്ടാം സെറ്റിലും ശക്തമായ പോരാട്ടത്തിനൊടുവിലാണ് സിന്ധുവിന്റെ നേട്ടം. സെമിയില്‍ സിംഗപ്പൂര്‍ താരം ജിയ മിന്‍ യിയോയെ 21-19, 21-17 തോല്‍പ്പിച്ചാണ് സിന്ധു ഫൈനലില്‍ കടന്നത്. 27കാരിയായ പിവി സിന്ധു ഇന്ത്യയുടെ ഉറച്ച മെഡലായിരുന്നു. 2016ലെ ഒളിംപിക്‌സില്‍ വെള്ളിയും 2022ലെ ഒളിംപിക്‌സില്‍ വെങ്കലവും നേടിയ സിന്ധു കോമണ്‍വെല്‍ത്ത് ഗെയിംസിലെ അഞ്ചാം മെഡലാണ് ഇപ്പോള്‍ നേടിയിരിക്കുന്നത്.

2018ലെ ഗോള്‍ഡ് കോസ്റ്റ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മിക്‌സഡ് ടീം ഇനത്തില്‍ സ്വര്‍ണ്ണവും വനിതാ സിംഗിള്‍സില്‍ വെള്ളിയും നേടിയ സിന്ധു 2014ല്‍ സിംഗിള്‍സില്‍ വെങ്കലവും കഴുത്തിലണിഞ്ഞിരുന്നു. ഇത്തവണത്തെ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ മിക്‌സഡ് ടീം ഇനത്തില്‍ ഇന്ത്യ വെള്ളി നേടിയത് സിന്ധുവിന്റെ മികവിലാണ്. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഒരു സ്വര്‍ണ്ണവും രണ്ട് വീതം വെള്ളിയും വെങ്കലവും സിന്ധു നേടിയിട്ടുണ്ട്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Monday, August 8, 2022, 14:56 [IST]
Other articles published on Aug 8, 2022

Latest Videos

    + More
    X
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Yes No
    Settings X