Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

CWG 2022: കിഡംബി ശ്രീകാന്തിന് സെമിയില്‍ തോല്‍വി, വനിതാ റിലേയില്‍ അഞ്ചാം സ്ഥാനം

1

ഇന്ത്യയുടെ രണ്ട് സുവര്‍ണ്ണ പ്രതീക്ഷകള്‍ക്ക് തിരിച്ചടി. പുരുഷന്മാരുടെ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്തില്‍ വലിയ പ്രതീക്ഷയായിരുന്നു. എന്നാല്‍ സെമിയില്‍ തോറ്റു. മലേസ്യയുടെ എന്‍ജി ടീ യങ്ങിനോട് തോറ്റു. സ്‌കോര്‍ 21-13, 19-21, 10-21. വെങ്കല മെഡല്‍ നേട്ടത്തിനായി സിംഗപ്പൂരിന്റെ ജിയ ഹെങ് ടെക്കിനെ ശ്രീകാന്ത് നേരിടും.

1

അതേ സമയം പുരുഷന്മാരുടെ ബാഡ്മിന്റണില്‍ ഇന്ത്യയുടെ ലക്ഷ്യ സെന്‍ ഫൈനലില്‍ കടന്നു. സെമിയില്‍ സിംഗപ്പൂരിന്റെ ജിയാ ഹെങ് ടീഹിനെ 2-1ന് തോല്‍പ്പിച്ചു. ടേബിള്‍ ടെന്നിസ് വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ ശ്രീജ അഖുല ഓസ്‌ട്രേലിയയുടെ യാന്‍സി ലൂവിനോട് 3-4ന് തോറ്റതോടെ വെങ്കല മെഡല്‍ നഷ്ടമായി. അതേ സമയം വനിതകളുടെ 4 x100 മീറ്റര്‍ റിലേയില്‍ ഇന്ത്യക്ക് മെഡലില്ല. അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 43.81 സെക്കന്റ് സമയമാണ് ഇന്ത്യയുടെ വനിതാ ടീമിന് കുറിക്കാനായത്. നൈജീരിയ സ്വര്‍ണ്ണവും ഇംഗ്ലണ്ട് വെള്ളിയും ജമൈക്ക വെങ്കലവും നേടി.

1

അതേ സമയം പുരുഷന്മാരുടെ ട്രിപ്പിള്‍ ജംപില്‍ ഇന്ത്യ ഇരട്ട മെഡല്‍ നേടി. അതും മലയാളികളിലൂടെയാണെന്നതാണ് കൂടുതല്‍ അഭിമാനം. പുരുഷന്മാരുടെ ട്രിപ്പിള്‍ ജംപിലാണ് മലയാളിയായ എല്‍ദോസ് പോള്‍ സ്വര്‍ണ്ണം നേടിയത്. 17.03 മീറ്റര്‍ ചാടിയാണ് താരം സ്വര്‍ണ്ണ നേട്ടത്തിലേക്കെത്തിയത്. കരിയറിലെ ഏറ്റവും മികച്ച ചാട്ടത്തോടെയാണ് എല്‍ദോസ് ഇന്ത്യക്ക് അഭിമാന മെഡല്‍ സമ്മാനിച്ചത്. ഇതേ ഇനത്തില്‍ മലയാളിയായ അബ്ദുല്ല അബൂബക്കര്‍ വെള്ളിയും നേടി.

Story first published: Sunday, August 7, 2022, 18:00 [IST]
Other articles published on Aug 7, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+