Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

CWG 2022: ബാഡ്മിന്റണില്‍ കിഡംബി ശ്രീകാന്ത് മുന്നോട്ട്, ക്വാര്‍ട്ടറില്‍ സീറ്റുറപ്പിച്ചു

1

ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ബാഡ്മിന്റണിലെ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ ഉയര്‍ത്തി കിഡംബി ശ്രീകാന്ത് മുന്നോട്ട്. പുരുഷ സിംഗിള്‍സില്‍ താരം ക്വാര്‍ട്ടറില്‍ പ്രവേശിച്ചിരിക്കുകയാണ്. ശ്രീലങ്കയുടെ ഡുമിണ്ടു അബെയ്വിക്രമയെ തോല്‍പ്പിച്ചാണ് ക്വാര്‍ട്ടറില്‍ കടന്നത്. 21-9, 21-12 എന്ന സ്‌കോറിനായിരുന്നു ശ്രീകാന്തിന്റെ ജയം.

2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ശ്രീകാന്ത് ഇന്ത്യക്ക് അഭിമാന നേട്ടങ്ങള്‍ സമ്മാനിച്ചിരുന്നു. മിക്‌സഡ് ടീം ഇനത്തില്‍ സ്വര്‍ണ്ണവും പുരുഷ സിംഗിള്‍സില്‍ വെള്ളിയും നേടിയ അദ്ദേഹം ഇത്തവണ മിക്‌സഡ് ടീം ഇനത്തില്‍ വെള്ളി നേടിയ ഇന്ത്യന്‍ ബാഡ്മിന്റണ്‍ ടീമിന്റെയും ഭാഗമായിരുന്നു. 2021ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കായി വെള്ളി നേടാനും അദ്ദേഹത്തിന് സാധിച്ചിരുന്നു. ദക്ഷിണ ഏഷ്യന്‍ ഗെയിംസില്‍ മൂന്ന്് സ്വര്‍ണ്ണവും അദ്ദേഹം നേടിയിട്ടുണ്ട്.

1

ടേബിള്‍ ടെന്നിസിന്റെ പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ അചന്ത ശരത് കമലും ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ഓസ്‌ട്രേലിയയുടെ ഫിന്‍ ലൂവിനെ തോല്‍പ്പിച്ചാണ് അചന്ത ക്വാര്‍ട്ടറില്‍ കടന്നത്. അതേ സമയം ലോങ്ജംപില്‍ മലയാളി താരം ആന്‍സി സോജന് ഫൈനല്‍ യോഗ്യത നേടാനായില്ല. 13ാം സ്ഥാനത്താണ് താരം ഫിനിഷ് ചെയ്തത്.

1

അതേ സമയം ഇന്ത്യയുടെ പുരുഷ റിലേ ടീം ഫൈനലില്‍ കടന്നു. 4-400 മീറ്ററില്‍ മലയാളി താരങ്ങളായ മുഹമ്മദ് അനസ് യഹിയ, നോഹ നിര്‍മല്‍ ടോം, മുഹമ്മദ് അജ്മല്‍, അമോല്‍ ജേക്കബ് എന്നിവരുള്‍പ്പെട്ട ടീമാണ് റിലേയില്‍ മല്‍സരിച്ചത്. പുരുഷന്മാരുടെ 65 കിലോഗ്രാം ഗുസ്തിയില്‍ ബജ്‌രംഗ് പുനിയ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. വനിതകളില്‍ ദീപക് പുനിയയും ക്വാര്‍ട്ടറിലെത്തി.

20 മെഡലുകളോടെ ഇന്ത്യ ഏഴാം സ്ഥാനത്താണ്. ആറ് സ്വര്‍ണ്ണവും ഏഴ് വീതം വെള്ളിയും വെങ്കലവുമാണ് ഇന്ത്യ നേടിയത്. ഭാരോദ്വഹനത്തിലാണ് ഇന്ത്യ കൂടുതല്‍ മെഡലുകള്‍ നേടിയത്. ഗുസ്തിയിലും ബാഡ്മിന്റണിലും ഇനി പ്രതീക്ഷകളേറെയാണ്.

Story first published: Friday, August 5, 2022, 18:41 [IST]
Other articles published on Aug 5, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+