Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

CWG 2022: ബാഡ്മിന്റണില്‍ വീണ്ടും മെഡല്‍, ലക്ഷ്യ സെന്നിന് സ്വര്‍ണ്ണം

1

ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ ലക്ഷ്യ സെന്നിന് സ്വര്‍ണ്ണം. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ എന്‍ജി സീ യോങ്ങിനെ തോല്‍പ്പിച്ചാണ് ലക്ഷ്യ സെന്നിന്റെ നേട്ടം. ആദ്യ സെറ്റ് 21-19ന് യോങ് ജയിച്ചപ്പോള്‍ രണ്ടാം സെറ്റ് 21-9ന് ലക്ഷ്യ സെന്നും നേടി. വാശിയേറിയ മൂന്നാം സെറ്റില്‍ രണ്ട് പേരും തുല്യശക്തികളെപ്പോലെ പൊരുതിയെങ്കിലും ലക്ഷ്യ സുവര്‍ണ്ണ നേട്ടത്തിലേക്കെത്തുകയായിരുന്നു. സ്‌കോര്‍ 19-21, 21-9, 21-16.

1

20കാരനായ ലക്ഷ്യ സെന്‍ ഇത്തവണ വെള്ളി മെഡല്‍ നേടിയ ഇന്ത്യയുടെ മിക്‌സഡ് ടീമിന്റെ ഭാഗമായിരുന്നു. 2021ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും യൂത്ത് ഒളിംപിക്‌സില്‍ വെള്ളിയും 20കാരനായ ലക്ഷ്യ സെന്‍ നേടിയിട്ടുണ്ട്. ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണവും വെങ്കലവും യൂത്ത് ഒളിംപിക്‌സില്‍ സ്വര്‍ണ്ണവും ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും തോമസ് കപ്പില്‍ സ്വര്‍ണ്ണവും യുവതാരത്തിന്റെ പേരിലുണ്ട്.

1

നേരത്തെ വനിതാ സിംഗിള്‍സില്‍ പിവി സിന്ധുവും സ്വര്‍ണ്ണം നേടിയിരുന്നു. കാനഡയുടെ മിഷേല്‍ ലീയെ 21-15, 21-13 എന്ന സ്‌കോറിനാണ് തോല്‍പ്പിച്ചത്. സിന്ധുവിന്റെ കോമണ്‍വെല്‍ത്ത് ഗെയിംസ് സിംഗിള്‍സിലെ ആദ്യ സ്വര്‍ണ്ണ മെഡലാണിത്. ആദ്യ പോയിന്റ് നേടിയത് മിഷേലാണെങ്കിലും പിന്നീട് സിന്ധു ശക്തമായി തിരിച്ചെത്തി.

Story first published: Monday, August 8, 2022, 16:41 [IST]
Other articles published on Aug 8, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+