Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചൈന ഓപ്പണ്‍ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണ്‍; കെ ശ്രീകാന്തും സിന്ധുവും ക്വാര്‍ട്ടര്‍ ഫൈനലില്‍

ഫുഷൗ: ഫുഷൗ ചൈന ഓപ്പണ്‍ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കെ ശ്രീകാന്തും പിവി സിന്ധുവും ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. തായ്‌ലന്‍ഡിന്റെ ബുസാനന്‍ ഓഗ്ബം റംഗ്ഫാനെതിരെയായിരുന്നു സിന്ധുവിന്റെ വിജയം. സ്‌കോര്‍ 21-12, 21-15. ഇന്തോനേഷ്യയുടെ ടോമി സുഗിയാര്‍തോയെ 10-21, 21-9, 21-9 എന്ന സ്‌കോറിനായിരുന്നു ശ്രീകാന്ത് എതിരാളിയെ കീഴടക്കിയത്.

q-final

ഏഷ്യന്‍ ഗെയിംസ് വെള്ളി മെഡലിനശേഷം നിറംമങ്ങിയ സിന്ധു ഈ വര്‍ഷം കിരീടനേട്ടത്തോടെ അവസാനിപ്പിക്കാന്‍ കഴിയുമോ എന്ന പ്രതീക്ഷയിലാണ്. ചൈനയുടെ ഹി ബിങ്ജിയാവോയാണ് സിന്ധുവിന്റെ ക്വാര്‍ട്ടറിലെ എതിരാളി. ശ്രീകാന്ത് തായ്‌വാന്റെ ചോയു ടിയെന്‍ ചെനുമായി ഏറ്റുമുട്ടും. നേരത്തെ രണ്ടുതവണ ഇതേ താരത്തോടെ ശ്രീകാന്ത് തോറ്റിരുന്നു.

2017ലെ സ്വപ്‌നതുല്യമായ കുതിപ്പിന് ശേഷം 2018ല്‍ ശ്രീകാന്തിന്റേത് മോശം പ്രകടനമായിരുന്നു. അതുകൊണ്ടുതന്നെ ചൈനയില്‍ ശ്രീകാന്ത് കിരീടം ലക്ഷ്യമിടുന്നു. നേരത്തെ മലയാളികൂടിയായ ഇന്ത്യയുടെ എച്ച് എസ് പ്രണോയ് ആദ്യ റൗണ്ടില്‍ തോറ്റുപുറത്തായിരുന്നു. പുരുഷ ഡബിള്‍സില്‍ സാത്വിക് ചിരാഗ് ഷെട്ടി ടീം രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്. ഏഴാം സീഡ് ഡെച്ച് ടീമിനെയാണ് ഇന്ത്യ തോല്‍പ്പിച്ചത്. അതേസമയം, മികസ്ഡ് ഡബിള്‍സില്‍ അശ്വിനി പൊന്നപ്പ സ്വാത്വിക് ടീം തോറ്റു.

ഇന്ത്യയോട് മുട്ടാന്‍ കംഗാരുക്കൂട്ടം റെഡി... ടി20 ടീമിനെ പ്രഖ്യാപിച്ചു, ഡെയ്ഞ്ചര്‍മാന് വിശ്രമം

Story first published: Thursday, November 8, 2018, 14:03 [IST]
Other articles published on Nov 8, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+