Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍; സൈനയുടെ തോല്‍വി ഇന്ത്യന്‍ ടീമിനെ പുറത്താക്കി

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ വനിതകളുടെ ടീം ഇനത്തില്‍ ജപ്പാനോട് തോറ്റ് ഇന്ത്യ പുറത്തായി. ലോക രണ്ടാം നമ്പര്‍ താരമായ അകാനെ യമാഗൂച്ചിക്കെതിരെ പിവി സന്ധു ജയിച്ചെങ്കിലും സൈന നേവാള്‍ നൊസോമി ഒകുഹാരയ്‌ക്കെതിരെ പരാജയപ്പെട്ടതോടെയാണ് ഇന്ത്യയയുടെ സാധ്യത ഇല്ലാതായത്. ഇഞ്ചിയോണ്‍ ഗെയിംസില്‍ വെങ്കല മെഡല്‍ നേടിയ ടീമിന് ഇതോടെ നേട്ടം ആവര്‍ത്തിക്കാനായില്ല.

ആദ്യ മത്സരത്തില്‍ യമാഗൂച്ചിക്കെതിരെ 21-18, 21-19 എന്ന നിലയിലായിരുന്നു സിന്ധുവിന്റെ ജയം. അടുത്തിടെ നടന്ന ലോക ചാമ്പ്യന്‍ഷിപ്പ് സെമിയിലും സിന്ധു യമാഗൂച്ചിയെ തോല്‍പ്പിച്ചിരുന്നു. രണ്ടാം മത്സരത്തിനിറങ്ങിയ. സിക്കി റെഡ്ഡി, ആരതി സുനില്‍ സഖ്യം യൂക്കി ഫുക്കുഷിമ, സായക ഹിരോത എന്നിവരോട് 15-21, 6-21 എന്ന നിലയില്‍ തോറ്റു. നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ സൈന തോറ്റതോടെ ഇന്ത്യയുടെ പ്രതീക്ഷ അസ്ഥാനത്തായി.

saina

ഓകുഹാരയ്‌ക്കെതിരെ 11-21, 25-23, 16-21 എന്ന നിലയിലായിരുന്നു സൈനയുടെ തോല്‍വി. ആദ്യ സെറ്റില്‍ ഓകുഹാര സൈനയെ നിഷ്പ്രയാസം തോല്‍പ്പിച്ചു. രണ്ടാം സെറ്റില്‍ തിരിച്ചടിച്ച സൈന നാല് മാച്ച് പോയന്റുകള്‍ രക്ഷിച്ചെടുത്ത് തിരിച്ചുവന്നു. എന്നാല്‍, മൂന്നാം സെറ്റില്‍ 16-21 എന്ന നിലയില്‍ തോറ്റതോടെ ഇന്ത്യയുടെ സാധ്യതകള്‍ക്ക് മങ്ങലേറ്റു. അനാവശ്യ പിഴവുകള്‍ വരുത്തിയതാണ് സൈനയ്ക്ക് വിനയായത്. നാലാം മത്സരത്തില്‍ സിന്ധുവും അശ്വിനി പൊന്നപ്പയും ചേര്‍ന്ന സഖ്യം 13-21, 12-21 എന്ന നിലയില്‍ ജാപ്പനീസ് സഖ്യത്തോട് തോറ്റതോടെ ഇന്ത്യ പുറത്താവുകയായിരുന്നു.

Story first published: Monday, August 20, 2018, 17:28 [IST]
Other articles published on Aug 20, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+