Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫൈനല്‍ തോല്‍വികള്‍ തുടര്‍ക്കഥയാകുന്നു; സിന്ധുവിന്റെ ലക്ഷ്യം ഏഷ്യന്‍ ഗെയിംസും, ലോക ചാമ്പ്യന്‍ഷിപ്പും

ഹൈദരാബാദ്: പി.വി സിന്ധുവിന് ഈ വര്‍ഷം നഷ്ടങ്ങളുടേത് കൂടിയാണ്. 2018-ല്‍ മൂന്ന് ഫൈനലുകളില്‍ എത്തിയ താരം മൂന്നിലും തോല്‍വി ഏറ്റുവാങ്ങി. എല്ലാം ഈ 23-കാരിയുടെ ഹൃദയം തകര്‍ക്കുന്നതായിരുന്നു. ഫൈനല്‍ തോല്‍വികള്‍ സിന്ധുവിന് നേര്‍ക്ക് വലിയ വിമര്‍ശനമാണ് സമ്മാനിച്ചത്. എന്നാല്‍ ഇതൊന്നും താരം കാര്യമാക്കുന്നില്ല. ചൈനയില്‍ നടക്കാനിരിക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പും, ഇന്തോനേഷ്യ വേദിയാകുന്ന ഏഷ്യന്‍ ഗെയിംസ് മത്സരങ്ങളിലുമാണ് സിന്ധുവിന്റെ ശ്രദ്ധ.

ഒടുവിലായി തായ്‌ലാന്‍ഡ് ഓപ്പണില്‍ സിന്ധു ഫൈനലില്‍ എത്തിയെങ്കിലും ജപ്പാന്റെ നൊസോമി ഒകുഹാരയോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തോറ്റത്. ഇന്ത്യ ഓപ്പണിലും, കോമണ്‍വെല്‍ത്ത് ഗെയിംസിലും താരം ഫൈനലില്‍ പൊരുതിവീണു. ഈ വര്‍ഷത്തെ മൂന്നാമത്തെ തോല്‍വിയാണിത്. എന്നാല്‍ തോല്‍വികളില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാനാണ് സിന്ധുവിന്റെ ശ്രമം. കിരീടം നേടാമായിരുന്നു എന്ന് ചിന്തിച്ച് താരം സമയം കളയുന്നില്ല.

pvsindhu

'ഫൈനലില്‍ ഇടയ്ക്ക് തോറ്റു. എല്ലാത്തിനും നെഗറ്റീവും പോസിറ്റീവുമുണ്ട്. ക്വാര്‍ട്ടറിലും, സെമിയിലും തോല്‍ക്കുമ്പോള്‍ ആ തെറ്റുകളില്‍ നിന്നും ഏറെ പഠിക്കാനുണ്ട്. ചിലപ്പോള്‍ നന്നായി പൊരുതിയാലും മികച്ച ഫലം ലഭിക്കില്ല. പക്ഷെ ഇതൊന്നും കാര്യമാക്കുന്നില്ല. ആദ്യ റൗണ്ടിലും, രണ്ടാം റൗണ്ടിലും പുറത്താകുന്നതിലും വലിയ കാര്യമാണ് ഫൈനല്‍ വരെ എത്തുന്നത്', സിന്ധു ചൂണ്ടിക്കാണിക്കുന്നു. ചൈനയിലെ നാന്‍ജിംഗില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിനായി സിന്ധു ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ടീം യാത്ര പുറപ്പെടാന്‍ ഇരിക്കവെയാണ് താരം മനസ്സ് തുറന്നത്.

ലോക ചാമ്പ്യന്‍ഷിപ്പ് ചെറിയ കാര്യമല്ല, നന്നായി തയ്യാറെടുക്കുന്നുണ്ട്, സിന്ധു കൂട്ടിച്ചേര്‍ത്തു. ഫ്രിട്രിയാനിയുമായാണ് താരത്തിന്റെ ആദ്യ മത്സരം. അത് കൊണ്ട് തന്നെ എന്തും സംഭവിക്കാമെന്ന് താരം സമ്മതിക്കുന്നു. നേരത്തെ ഒളിമ്പിക്‌സില്‍ ഉള്‍പ്പെടെയുള്ള ഫൈനലില്‍ സിന്ധു തോറ്റിരുന്നു. ഫൈനലിലെ കടുത്ത മാനസിക സമ്മര്‍ദ്ദം സിന്ധുവിന്റെ കളിയെ ബാധിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍.

Story first published: Thursday, July 26, 2018, 19:12 [IST]
Other articles published on Jul 26, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+