Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പ്; പുരുഷ വിഭാഗത്തില്‍ ചൈനയും വനിതകളില്‍ തായ്‌വാനും കിരീടം

ബെര്‍മിങ്ഹാം: ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷവിഭാഗത്തില്‍ ചൈനയും വനിതാ വിഭാഗത്തില്‍ തായ്‌വാനും ജേതാക്കളായി. ബര്‍മിങ്ഹാമില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്ക് മുന്‍ ലോകചാമ്പ്യന്‍ ചൈനയുടെ ലിന്‍ ഡാനെ തോല്‍പ്പിച്ച് നാട്ടുകാരനായ ഷി യുഖി കന്നിക്കിരീടം സ്വന്തമാക്കി.

21-19, 21-16, 21-9 എന്ന സ്‌കോറിനായിരുന്നു വിജയം. ആദ്യ സെറ്റില്‍ ഇരുവരും ഒപ്പത്തിനൊപ്പം നിന്ന പ്രകടനം കാഴ്ചവെച്ചെങ്കിലും അവസാന ലാപ്പില്‍ മികവു കാട്ടിയ ഷി യുഖി ഗെയിം സ്വന്തമാക്കി. രണ്ടാം സെറ്റില്‍ പരിചയ സമ്പന്നനായ ലിന്‍ ഡാന്‍ 21-16ന് മത്സരത്തിലേക്ക് തിരിച്ചെത്തി.

allenglandchampionshiplogo

എന്നാല്‍, നിര്‍ണായകമായ മൂന്നാം സെറ്റില്‍ ചൈനീസ് സൂപ്പര്‍ താരത്തെ നിലയ്ക്ക് നിര്‍ത്താതെയാണ് ഷി യുഖി കത്തിക്കയറിയത്. 11-2 എന്ന നിലയില്‍ മുന്നിട്ടുനിന്ന ഷി 21-9 എന്ന സ്‌കോറിന് ഗെയിമും ചാമ്പ്യന്‍ഷിപ്പും സ്വന്തമാക്കി. നേരത്തെ ഇന്ത്യയുടെ പിവി സിന്ധുവിനെ തോല്‍പ്പിച്ച് ഫൈനലിലെത്തിയ ജപ്പാന്‍ താരം അക്കനെ യമാഗുച്ചിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്ത് ലോക ഒന്നാം നമ്പര്‍ തായ് വാന്‍ താരം തായ് സു യിങ് വനിതാ കിരീടത്തില്‍ മുത്തമിട്ടിരുന്നു. സ്‌കോര്‍ 22-20, 21-13.

Story first published: Monday, March 19, 2018, 8:53 [IST]
Other articles published on Mar 19, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+