Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രണ്ട് വെള്ളിമെഡലുകളുമായി ഇന്ത്യ ലോക യൂത്ത് ഒളിമ്പിക്‌സ് തുടക്കം ഗംഭീരമാക്കി

ബ്യൂണസ് ഐറിസ്: അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍ നടക്കുന്ന 2018ലെ യൂത്ത് ഒളിമ്പിക്‌സ് ആദ്യദിനം ഇന്ത്യയ്ക്ക് രണ്ട് വെള്ളിമെഡല്‍. ഷൂട്ടിങ്ങില്‍ തുഷാര്‍ മാനെ, പെണ്‍കുട്ടികളുടെ ജൂഡോയില്‍ തബാബി ദേവി തങ്ജം എന്നിവരാണ് ഇന്ത്യയ്ക്കായി മെഡല്‍ നേടിയത്. ചരിത്രത്തിലാദ്യമായി തെരുവില്‍ അരങ്ങേറിയ ഉദ്ഘാടന ചടങ്ങിനു ശേഷമായിരുന്നു മത്സരങ്ങള്‍ ആരഭിച്ചത്.

സര്‍ഫിങിനിടെ ഹെയ്ഡന് ഗുരുതര പരിക്ക്!! ചിത്രങ്ങള്‍ പുറത്ത്... ക്രിക്കറ്റ് ലോകം ഞെട്ടലില്‍
ആണ്‍കുട്ടികളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തിലാണ് തുഷാര്‍ മാനെ വെള്ളി നേടിയത്. 247.5 പോയന്റോടെ തുഷാര്‍ വെള്ളി നേടിയപ്പോള്‍ റഷ്യയുടെ ഗ്രിഗോറില്‍ ഷമഖോവ് സ്വര്‍ണം നേടി. വനിതകളുടെ 44 കിലോഗ്രാം വിഭാഗം ജൂഡോയില്‍ വെനസ്വലയുടെ മരിയ ഗിമേനസിനോട് ഫൈനലില്‍ പരാജയപ്പെട്ടതോടെയാണ് തബാബി വെള്ളി മെഡലിന് അര്‍ഹയായത്. ഇതാദ്യമായാണ് ഇന്ത്യ ജൂഡോയില്‍ ജൂനിയര്‍, സീനിയര്‍ തലത്തില്‍ ഒളിമ്പിക്‌സില്‍ മെഡല്‍ നേടുന്നത്.

Tababi Devi Thangjam

2017ലെ ഏഷ്യന്‍ കേഡറ്റ് ചാമ്പ്യനായ ഇന്ത്യന്‍താരം 0-2 എന്ന നിലയില്‍ എതിരാളിയോട് അടിയറവ് പറയുകയായിരുന്നു. പാന്‍ അമേരിക്കന്‍ അണ്ടര്‍ 18 ചാമ്പ്യന്‍ഷിപ്പ് ജേതാവാണ് മരിയ. ഇത്തവണ ഇന്ത്യയില്‍ 46 അത്‌ലറ്റുകളാണ് യൂത്ത് ഒളിമ്പിക്‌സിനായി എത്തിയിട്ടുള്ളത്. 13 ഇനങ്ങളിലായി ഇന്ത്യന്‍ താരങ്ങള്‍ മത്സരിക്കും. യൂത്ത് ഒളിമ്പിക്‌സിലെ ഇന്ത്യയുടെ എക്കാലത്തെയും വലിയ അത്‌ലറ്റ് സംഘമാണിത്. 2014ല്‍ ചൈനയില്‍ നടന്ന യൂത്ത് ഒളിമ്പിക്‌സില്‍ ഇന്ത്യ ഒരു വെള്ളിയും ഒരു വെങ്കലവുമായാണ് നേടിയത്.

Story first published: Monday, October 8, 2018, 11:29 [IST]
Other articles published on Oct 8, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+