Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോക അത്‌ലറ്റിക്‌സ്: ചരിത്രനേട്ടവുമായി എല്‍ദോസ്, ട്രിപ്പിള്‍ ജംപ് ഫൈനലില്‍; നീരജും മെഡലിനരികെ

1

ഒറിഗോണ്‍: അമേരിക്കയില്‍ നടക്കുന്ന ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ വമ്പന്‍ നേട്ടം കുറിച്ചിരിക്കുകയാണ് മലയാളി ട്രിപ്പിള്‍ ജംപ് താരം എല്‍ദോസ് പോള്‍. പുരുഷ വിഭാഗം ഫൈനലില്‍ എല്‍ദോസ് ഫൈനലിലേക്കു യോഗ്യത നേടിയിരിക്കുകയാണ്. ചാംപ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ ട്രിപ്പിള്‍ ജംപിന്റെ ഫൈനലിലെത്തിയ ആദ്യത്തെ ഇന്ത്യന്‍ താരമായും അദ്ദേഹം മാറി. ജാവ്‌ലിന്‍ ത്രോയില്‍ ഒളിംപിക് ജേതാവായ നീരജ് ചോപ്രയും ഫൈനലിലേക്കു മുന്നേറിയിട്ടുണ്ട്. രോഹിത് യാദവാണ് ജാവ്‌ലിനില്‍ ഫൈനലിലേക്കു യോഗ്യത നേടിയ മറ്റൊരു ഇന്ത്യന്‍ താരം.

2

ഗ്രൂപ്പ് എ യോഗ്യതാ റൗണ്ടില്‍ ആറാം സ്ഥാനത്തും ഓവറോള്‍ 12ാം സ്ഥാനത്തും ഫിനിഷ് ചെയ്താണ് എല്‍ദോസ് ഫൈനലില്‍ കടന്നിരിക്കുന്നത്. 16.68 മീറ്റര്‍ ചാടിയാണ് താരം മെഡല്‍പ്പോരിനു യോഗ്യത നേടിയത്. വിസ പ്രശ്‌നങ്ങളെ തുടര്‍ന്ന് അല്‍പ്പം വൈകിയാണ് താരം ഇവിടെയെത്തിയത്. എന്നാല്‍ കളിക്കളത്തില്‍ ഇവയൊന്നും എല്‍ദോസിന്റെ പ്രകടനത്തെ ബാധിച്ചില്ല. ഈ വര്‍ഷം ഏപ്രിലില്‍ നടന്ന ഫെഡറേഷന്‍ കപ്പില്‍ കരിയര്‍ ബെസ്റ്റായ 16.99 മീറ്റര്‍ ചാടി റെക്കോര്‍ഡിടാന്‍ എല്‍ദോസിനായിരുന്നു. ലോക ചാംപ്യന്‍ഷിപ്പിലും അദ്ദേഹം ഈ ഫോം ആവര്‍ത്തിക്കുകയായിരുന്നു.

എല്‍ദോസിനെക്കൂടാതെ ട്രിപ്പിള്‍ ജംപില്‍ പ്രവീണ്‍ ചിത്രവേല്‍, അബ്ദുള്ള അബൂബക്കര്‍ എന്നിവരും ഇന്ത്യക്കു വേണ്ടി മല്‍സരിച്ചിരുന്നു. പക്ഷെ രണ്ടു പേര്‍ക്കും ഫൈനലിലേക്കു മുന്നേറാനായില്ല. യോഗ്യതാ റൗണ്ടില്‍ ഇരുവരും 16.49 മീറ്റര്‍, 16.45 മീറ്റര്‍ എന്നിങ്ങനെയാണ് ചാടിയത്. ഗ്രൂപ്പ് എയില്‍ ചിത്രവേല്‍ എട്ടാംസ്ഥാനത്തും അബ്ദുള്ള ഗ്രൂപ്പ് ബിയില്‍ 10ാംസ്ഥാനത്തും ഫിനിഷ് ചെയ്യുകയായിരുന്നു.ഞായറാഴ്ച രാവിലെ 6.50നാണ് എല്‍ദോസ് മാറ്റുരയ്ക്കുന്ന ട്രിപ്പിള്‍ ജംപ് ഫൈനല്‍ ആരംഭിക്കുന്നത്.

അതേസമയം, ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായ നീരജ് നിരാശപ്പെടുത്തിയില്ല. മിന്നുന്ന പ്രകടനവുമായാണ് അദ്ദേഹം മെഡല്‍പ്പോരിനു യോഗ്യത കരസ്ഥമാക്കിയിരിക്കുന്നത്. ആദ്യ ത്രോയില്‍ തന്നെ 88.39 മീറ്റര്‍ എറിഞ്ഞ് നീരജ് ഫൈനലില്‍ സ്ഥാനമുറപ്പിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ 7.05നാണ് ഫൈനല്‍.

ഇത്തവണ മെഡല്‍ നേടാനായാല്‍ ലോക ചാംപ്യഷിപ്പില്‍ മെഡല്‍ കരസ്ഥമാക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരവും ആദ്യ പുരുഷ താരവുമായി നീരജ് മാറും. നേരത്തേ മലയാളി ലോങ്ജംപ് താരം അഞ്ജു ബോബി ജോര്‍ജ് മാത്രമാണ് ലോക ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്കായി മെഡല്‍ ചൂടിയിട്ടുള്ളത്. 2003ല്‍ പാരീസില്‍ നടന്ന ചാംപ്യന്‍ഷിപ്പില്‍ വെങ്കലമായിരുന്നു അഞ്ജുവിനു ലഭിച്ചത്.

Story first published: Friday, July 22, 2022, 11:29 [IST]
Other articles published on Jul 22, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+