For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പരിശീലകന്‍ ആവശ്യപ്പെട്ടാല്‍ ട്രാക്കിലേക്ക് തിരിച്ചുവരും; മനസ്സ് തുറന്ന് ഉസൈന്‍ ബോള്‍ട്ട്

കിങ്‌സ്ടൗണ്‍: ട്രാക്കില്‍ വേഗത്തിന് പകരംവെക്കാനില്ലാത്ത ഇതിഹാസമാണ് ഉസൈന്‍ ബോള്‍ട്ട്. പങ്കെടുത്ത ടൂര്‍ണമെന്റുകളിലെല്ലാം സ്വര്‍ണ്ണകൊയ്ത്ത് നടത്തിയ ബോള്‍ട്ട് നിരവധി റെക്കോഡുകളും ഇതിനോടകം സ്വന്തം പേരിലാക്കിയിട്ടുണ്ട്. 2017ല്‍ ട്രാക്കിനോട് വിടപറഞ്ഞ ബോള്‍ട്ട് ഇപ്പോള്‍ മടങ്ങിവരവ് സൂചന നല്‍കിയിരിക്കുകയാണ്. പരിശീലകന്‍ ആവശ്യപ്പെട്ടാല്‍ ട്രാക്കിലേക്ക് തിരിച്ചുവരുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നാണ് ബോള്‍ട്ട് വ്യക്തമാക്കിയത്. പരിശീലകന്‍ എന്നോട് മടങ്ങിവന്ന് ഇത് ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ ഞാന്‍ ചെയ്യും.കാരണം ഞാന്‍ എന്റെ പരിശീലകനെ അത്രത്തോളം വിശ്വസിക്കുന്നു. അദ്ദേഹം ഇത് ചെയ്യാന്‍ ആവശ്യപ്പെട്ട് വിളിക്കുകയാണെങ്കില്‍ അത് സാധ്യമാകുമെന്ന് എനിക്കറിയാം. ഗ്ലെന്‍ മില്‍സിന്റെ ഒരു ഫോണ്‍ മതി, ഞാന്‍ മടങ്ങിവരും-33കാരനായ ബോള്‍ട്ട് പറഞ്ഞു.

2017ലെ ലോകചാമ്പ്യന്‍ഷിപ്പിലൂടെയാണ് ബോള്‍ട്ട് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ഇപ്പോള്‍ തിരിച്ചുവരാന്‍ ബോള്‍ട്ട് ആഗ്രഹം പ്രകടിപ്പിച്ചത് ആരാധകര്‍ക്കും ആവേശം നല്‍കിയിരിക്കുകയാണ്. 100 മീറ്ററിലും 200 മീറ്ററിലും റിലേയിലുമായി എട്ട് സ്വര്‍ണ്ണ മേഡലുകളാണ് സ്വന്തമാക്കിയത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ 11 സ്വര്‍ണ്ണവും രണ്ട് വെള്ളിയും ഒരു വെങ്കലവും ബോള്‍ട്ടിന്റെ പേരിലുണ്ട്.2012ലെ ഡയമണ്ട് ലീഗിലും ബോള്‍ട്ട് വിജയിച്ചിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണ്ണം നേടിയിട്ടുള്ള ബോള്‍ട്ടിന്റെ പേരിലാണ് 100 മീറ്ററിലും 200 മീറ്ററിലും വേഗ താരമെന്ന റെക്കോഡ്. റിലേയിലും റെക്കോഡ് ബോള്‍ട്ടുള്‍പ്പെടുന്ന ജമൈക്കന്‍ ടീമിന്റെ പേരിലാണ്.

usain-bolt

എന്നാല്‍ വിരമിക്കല്‍ ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ ബോള്‍ട്ടിന് സാധിച്ചിരുന്നില്ല. തന്റെ അവസാന മത്സരത്തില്‍ കാലില്‍ മസിലുകേറി ട്രാക്കില്‍ വീണ ബോള്‍ട്ടിന്റെ മുഖം ഇന്നും ആരാധകരുടെ മനസില്‍ മായാതെ നില്‍ക്കുന്നു. വേഗത്തില്‍ ബോള്‍ട്ടിന്റെ ട്രാക്ക് റെക്കോഡുകളെ മറികടക്കുകയെന്നത് ഏറെ ശ്രമകരമായ കാര്യമാണ്. ട്രാക്കിലേക്ക് തിരിച്ചെത്തി വീണ്ടുമൊരു വിസ്മയ പ്രകടനം നടത്താന്‍ ബോള്‍ട്ടിന് ഇനിയും സാധിക്കുമോയെന്ന് കാത്തിരുന്ന് കാണാം. കഴിഞ്ഞ ദിവസം ഉസൈന്‍ ബോള്‍ട്ടിനും ഭാര്യ കാസി ബെനറ്റിനും ഒരു പെണ്‍കുഞ്ഞ് പിറന്നിരുന്നു. തന്റെ ഒളിംപിക്‌സ് മെഡലുകളുടെ ഓര്‍മയ്‌ക്കെന്നപോലെ ഒളിംപിയ ലൈറ്റിങ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. കുട്ടിയുടെയും അമ്മയുടേയും ചിത്രം കഴിഞ്ഞ ദിവസം ബോള്‍ട്ട് പങ്കുവെച്ചിരുന്നു. ഫുട്‌ബോള്‍ പ്രേമിയായ ബോള്‍ട്ട് അത്‌ലറ്റിക്‌സില്‍ നിന്ന് വിരമിച്ച ശേഷം ബുണ്ടസ്ലീഗ ക്ലബ്ബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനൊപ്പം പരിശീലനം നടത്തിയിരുന്നു. പ്രീമിയര്‍ ലീഗ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കടുത്ത ആരാധകനാണ് ഉസൈന്‍ ബോള്‍ട്ട്.

Story first published: Saturday, July 11, 2020, 16:42 [IST]
Other articles published on Jul 11, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+