'അവര്‍ ഇന്ത്യയുടെ കായികതാരങ്ങള്‍'; സംസ്ഥാന തലത്തില്‍ വേര്‍തിരിക്കുന്നതിനെതിരെ പിടി ഉഷ
ദില്ലി: രാജ്യങ്ങഅന്താരാഷ്ട്ര കായിക വേദികളില്‍ മാറ്റുരയ്ക്കുന്ന ഇന്ത്യന്‍ കായിക താരങ്ങളെ സംസ്ഥാന തലത്തില്‍ വേര്‍തിരിക്കുന്നതിനെതിരെ പിടി ഉഷ. താരങ്ങളെ വിശേഷിപ്പിക്കാന്‍ മാധ്യമങ്ങളും മറ്റും ഓരോ സംസ്ഥാനവുമായി ചേര്‍ത്താണ് പറയുന്നതെന്നും എന്നാല്‍ അവരെല്ലാം ഇന്ത്യക്കാരാണെന്നും ഉഷ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ സമാപിച്ച കോമണ്‍വെല്‍ത്ത് ഗെയിംസിനിടെ റിപ്പോര്‍ട്ടര്‍മാര്‍ ഹരിയാണ സ്വദേശി വിജയിച്ചു, ദില്ലി പെണ്‍കുട്ടിക്ക് മെഡല്‍ തുടങ്ങിയ വാക്കുകളാണ് ഉപയോഗിക്കുന്നത്. മറ്റു ളില്‍ ഈ രീതി കണ്ടിട്ടുണ്ടോയെന്ന് ഉഷ ചോദിക്കുന്നു. അമേരിക്കന്‍ കായിക താരങ്ങളെ അവര്‍ ടെക്‌സാസ് ബോയ്, എന്നോ ടെക്‌സാസ് പെണ്‍കുട്ടിയെന്നോ പറയാറില്ലെന്നതും അവര്‍ ചൂണ്ടിക്കാട്ടി.

അതിര്‍ത്തികളില്ലാതെ എല്ലാവരെയും ഒന്നായി കാണാനാണ് ശ്രമിക്കേണ്ടത്. താന്‍ കായിക രംഗത്തുണ്ടായിരിക്കുമ്പോള്‍ വിജയങ്ങള്‍ രാജ്യത്തിനുവേണ്ടിയായിരുന്നു. അല്ലാതെ സംസ്ഥാനത്തിനുവേണ്ടിയല്ല. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ താരങ്ങള്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും ഉഷ പറഞ്ഞു.
ഉഷയുടെ ജീവചരിത്രമുള്ള സിനിമയെക്കുറിച്ചും അവര്‍ വാചാലയായി. സിനിമയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. സിനിമയിലേക്ക് രാജ്യമെങ്ങുമുള്ള നടീനടന്മാരെയാണ് തെരഞ്ഞെടുക്കുന്നത്. സപ്തംബറില്‍ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് കരുതന്നതെന്നും നായിക ആരാണെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായില്ലെന്നും ഉഷ പറഞ്ഞു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications