Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Paralympics: 68.55 മീ, ലോകറെക്കോര്‍ഡ്! ജാവലിനില്‍ സുമിത് ആന്റിലിനു സ്വര്‍ണം

1

ടോക്കിയോ: പാരാലിംപിക്‌സില്‍ ഇന്ത്യക്കു വീണ്ടും മെഡല്‍ത്തിളക്കം. രാവിലെ നാലു മെഡലുകള്‍ സ്വന്തമാക്കിയ ഇന്ത്യ വൈകീട്ട് ഒരു മെഡല്‍ കൂടി തങ്ങളുടെ അക്കൗണ്ടിലേക്കു കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്. പുരുഷന്‍മാരുടെ F64 വിഭാഗം ജാവലിന്‍ ത്രോയില്‍ സുമിത് ആന്റിലാണ് ഇന്ത്യക്കു ഗെയിംസിലെ രണ്ടാം സ്വര്‍ണം സമ്മാനിച്ചത്.
68.55 മീറ്റര്‍ എറിഞ്ഞാണ് താരം പൊന്നണിഞ്ഞത്. അഞ്ചു ത്രോയില്‍ മൂന്നിലും ലോക റെക്കോര്‍ഡ് തിരുത്തിയാണ് താരത്തിന്റെ അവിസ്മരണീയ നേട്ടം. ആദ്യത്തെ രണ്ടു തവണയും ലോക റെക്കോര്‍ഡ് കുറിച്ച സുമിത്ത് അഞ്ചാമത്തെയും അവസാനത്തെയും ത്രോയിലും റെക്കോര്‍ഡിടുകയായിരുന്നു.

ഫൈനലില്‍ സുമിത്തിന്റെ ആദ്യ ത്രോ തന്നെ ലോക റെക്കോര്‍ഡിലായിരുന്നു തറച്ചത്. 66.95 മീറ്ററാണ് താരമെറിഞ്ഞത്. ഇതു ലോക റെക്കോര്‍ഡായിരുന്നു. പക്ഷെ സുമിത്തിന് തൃപ്തിയായില്ല. രണ്ടാമത്തെ ത്രോയും പറന്നു ലോക റെക്കോര്‍ഡിലേക്ക്. ഇത്തവണയെറിഞ്ഞത് 68.08 മീറ്ററായിരുന്നു. മൂന്നാം ശ്രമത്തില്‍ പക്ഷെ താരം അല്‍പ്പം പിറകിലേക്കു പോയി. 65.27 മീറ്ററാണ് എറിയാനായത്. എങ്കിലും രണ്ടാം ശ്രമത്തില്‍ തന്നെ സുമിത് ഒന്നാംസ്ഥാനമുറപ്പാക്കിയിരുന്നു. നാലാമത്തെ ത്രോയില്‍ 66.71 മീറ്ററായിരുന്നു താരമെറിഞ്ഞത്. അവസാന ശ്രമത്തില്‍ സുമിത് വീണ്ടും ലോക റെക്കോര്‍ഡ് തിരുത്തി. 68.55 മീറ്ററായിരുന്നു താരം എറിഞ്ഞത്.

ഫൈനലില്‍ ഓസ്‌ട്രേലിയയുടെ മൈക്കല്‍ ബറിയനാണ് സുമിത്തിനു പിന്നിലെത്തി വെള്ളിക്കു അവകാശിയായത്. 66.29 മീറ്ററായിരുന്നു അദ്ദേഹമെറിഞ്ഞത്. ശ്രീലങ്കയുടെ ദുലാന്‍ കൊഡിത്തുവാക്കു വെങ്കലവും നേടി. 65.61 മീറ്ററായിരുന്നു താരത്തിന്റെ ദൂരം. ഹരിയാനയിലെ സോനേപത്ത് സ്വദേശിയാണ് 23കാരനായ സുമിത്. 2015ലായിരുന്നു ഒരു ബൈക്കപകടത്തില്‍ പെട്ട് അദ്ദേഹത്തിനു ഇടതുകാല്‍മുട്ടിനു താഴെ നഷ്ടമാവുന്നത്.

സുമിത്തിന്റെ റെക്കോര്‍ഡ് ത്രോയുടെ വീഡിയോ കാണാം

സുമിത്തിനെക്കൂടാതെ സന്ദീപ് ചൗധരിയും ഈയിനത്തില്‍ ഇന്ത്യക്കു വേണ്ടി മല്‍സരിച്ചിരുന്നു. പക്ഷെ നാലാംസ്ഥാനത്തു ഫിനിഷ് ചെയ്യാനേ അദ്ദേഹത്തിനായുള്ളൂ. ഈ സീസണിലെ ഏറ്റവും മികച്ച ത്രോയായിരുന്നു താരത്തിന്റേത് (62.20 മീറ്റര്‍).

ഇന്ത്യക്കു ഗെയിംസിലെ രണ്ടാമത്തെ സ്വര്‍ണ മെഡല്‍ സമ്മാനിച്ച സുമിത്തിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അനുമോദിച്ചു. നമ്മുടെ അത്‌ലറ്റുകള്‍ പാരാലിംപിക്‌സില്‍ തിളങ്ങുകയാണ്. പാരാലിംപിക്‌സില്‍ സുമിത് ആന്റിലിന്റെ റെക്കോര്‍ഡ് ബ്രേക്കിങ് പ്രകടനത്തില്‍ രാജ്യം മുഴുവന്‍ അഭിമാനിക്കുന്നു. അഭിമാനകരമായ സ്വര്‍ണ മെഡല്‍ നേടിയതില്‍ സുമിത്തിന് അഭിനന്ദനങ്ങള്‍. ഭാവിയില്‍ നിങ്ങള്‍ക്കു ആശംസകളും നേരുകയാണെന്നു മോദി ട്വീറ്റ് ചെയ്തു.

Story first published: Monday, August 30, 2021, 17:33 [IST]
Other articles published on Aug 30, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+