For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Paralympics 2021: സൊനാല്‍ബെന്നിന് തോല്‍വി തന്നെ, രണ്ടാം ഗ്രൂപ്പ് മല്‍സരത്തിലും കീഴടങ്ങി

ടേബിള്‍ ടെന്നീസിലാണ് മല്‍സരിച്ചത്

1

ടോക്കിയോ: പാരാലിംപിക്‌സ് ടേബിള്‍ ടെന്നീസില്‍ ഇന്ത്യന്‍ വനിതാ താരം സൊമനാല്‍ബെന്‍ പട്ടേല്‍ തുടര്‍ച്ചയായ രണ്ടാമത്തെ മല്‍സരത്തിലും തോല്‍വി വഴങ്ങി. വനിതാ സിംഗിള്‍സ് ക്ലാസ് ത്രീയിലെ ഗ്രൂപ്പ് ഡി മല്‍സരത്തില്‍ ദക്ഷിണ കൊറിയന്‍ താരം ലീ മിഗ്യുവിനോടായിരുന്നു ഇന്ത്യന്‍ താരത്തിന്റെ പരാജയം. 10-12, 11-5, 11-3, 11-9 എന്ന സ്‌കോറിനായിരുന്നു സൊനാല്‍ബെന്‍ കീഴടങ്ങിയത്. മല്‍സരം വെറും അര മണിക്കൂര്‍ കൊണ്ടു തന്നെ അവസാനിക്കുകയും ചെയ്തു.

ആവേശകരമായ ആദ്യ ഗെയിമില്‍ 12-10നു സൊനാല്‍ബെന്‍ ജയിച്ചിരുന്നു. പക്ഷെ അടുത്ത മൂന്നു ഗെയിമുകളിലും ഇന്ത്യന്‍ താരത്തെ എതിരാളി നിഷ്പ്രഭയാക്കുകയായിരുന്നു. ബുധനാഴ്ച നടന്ന ഗ്രൂപ്പ് ഡിയിലെ ആദ്യ കളിയിലും സൊനാല്‍ബെന്‍ തോറ്റിരുന്നു. കഴിഞ്ഞ റിയോ ഗെയിംസിലെ വെള്ളി മെഡല്‍ വിജയിയും ലോക നാലാം നമ്പറുമായ ചൈനീസ് താരം കിയാന്‍ ലീയോയായിരുന്നു സൊനാല്‍ബെന്‍ പൊരുതിവീണത്. രണ്ടിനെതിരെ മൂന്നു ഗെയിമുകള്‍ക്കായിരുന്നു ഇന്ത്യന്‍ താരം കീഴടങ്ങിയത്.

മല്‍സരത്തില്‍ മികച്ച തുടക്കമായിരുന്നു സൊനാല്‍ബെന്നിന്റേത്. ആദ്യഗെയിം 11-9ന് ഇന്ത്യന്‍താരം വരുതിയിലാക്കിയിരുന്നു. ആറു മിനിറ്റ് മാത്രമേ ഇതിനു വേണ്ടിവന്നുള്ളൂ. രണ്ടാം ഗെയിമില്‍ ചൈനീസ് താരം തിരിച്ചടിച്ചു. മൂന്നാം ഗെയിം സ്വന്താക്കി സൊനാല്‍ബെന്‍ മല്‍സരത്തില്‍ വീണ്ടും മുന്നില്‍കടന്നു. പക്ഷെ അടുത്ത മൂന്നു ഗെയിമുകളും ജയിച്ച് എതിരാളി മല്‍സരം തന്റെ വരുതിയിലാക്കുകയായിരുന്നു.

അതേസമയം, ഇന്നു നടന്ന വനിതകളുടെ മറ്റൊരു ടേബിള്‍ ടെന്നീസ് മല്‍സരത്തില്‍ ഇന്ത്യന്‍ താരം ഭവിന പട്ടേല്‍ ജയത്തോടെ അടുത്ത റൗണ്ടിലേക്കു മുന്നേറി. ഗ്രൂപ്പ് എയിലെ ക്ലാസ് ഫോര്‍ മല്‍സരത്തില്‍ ഗ്രേറ്റ് ബ്രിട്ടന്റെ മേഗന്‍ ഷാക്ക്ല്‍റ്റണിനെയാണ് ഭവിന തോല്‍പ്പിച്ചത്. 3-1നായിരുന്നു ഇന്ത്യന്‍ താരത്തിന്റെ വിജയം. സ്‌കോര്‍: 11-7, 9-11, 17-15, 13-11.

54 പേരുള്‍പ്പെട്ട വമ്പന്‍ സംഘത്തെയാണ് ഇന്ത്യ ഇത്തവണത്തെ പാരാലിംപിക്‌സിനായി ജപ്പാനിലേക്ക് അയച്ചത്. ഗെയിംസിന്റെ ചരിത്രത്തില്‍ ഇത്രയും പേരുള്‍പ്പെട്ട സംഘത്തെ ഇന്ത്യ അയച്ചതും ഇതാദ്യമാണ്. 12 ദിവസം നീളുന്ന മേളയില്‍ ട്രാക്ക് ആന്റ് ഫീല്‍ഡ് ഇനങ്ങളില്‍ ഇന്ത്യക്കു വലിയ മെഡല്‍ പ്രതീക്ഷയാണുള്ളത്. തമിഴ്‌നാട്ടുകാരനായ മാരിയപ്പന്‍ തങ്കവേലു, ദേവേന്ദ്ര ജജാരിയ എന്നിവര്‍ രാജ്യത്തിനു മെഡല്‍ സമ്മാനിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 40കാരനായ ജജാരിയ ജാവലിന്‍ ത്രോയില്‍ രണ്ടു തവണ ഇന്ത്യക്കു സ്വര്‍ണ മെഡല്‍ സമ്മാനിച്ചിട്ടുണ്ട്. ഇന്ത്യയുടെ മറ്റൊരു അത്‌ലറ്റിനും അവകാശപ്പെടാനില്ലാത്ത നേട്ടമാണിത്. 2004, 16 ഗെയിംസുകളിലായിരുന്നു അദ്ദേഹം പൊന്നണിഞ്ഞത്.

Story first published: Thursday, August 26, 2021, 19:57 [IST]
Other articles published on Aug 26, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+