For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Paralympics 2021: ത്രില്ലറില്‍ ഇന്ത്യന്‍ താരം സോനാല്‍ പട്ടേല്‍ പൊരുതിവീണു

ടേബിള്‍ ടെന്നീസിലാണ് മല്‍സരിച്ചത്

1

ടോക്കിയോ: പാരാലിംപിക്‌സില്‍ ഇന്ത്യന്‍ വനിതാ താരം സോനാല്‍ പട്ടേല്‍ ടേബിള്‍ ടെന്നീസില്‍ പൊരുതി കീഴടങ്ങി. വനിതാ സിംഗിള്‍സ് ക്ലാസ് ത്രീ വിഭാഗത്തില്‍ ഗ്രൂപ്പ് ഡി മല്‍സരത്തില്‍ ചൈനയുടെ കിയാന്‍ ലീയോടാണ് സോനാല്‍ തോല്‍വി സമ്മതിച്ചത്. അഞ്ചു ഗെയിമുകളിലേക്കു നീണ്ട പോരാട്ടത്തിലായിരുന്നു ഇന്ത്യന്‍ താരം കീഴടങ്ങിയത്. സ്‌കോര്‍: 11-9, 3-11, 17-15, 7-11, 4-11.

തോറ്റെങ്കിലും തീര്‍ച്ചയായും അഭിമാനിക്കാന്‍ വക നല്‍കുന്നതാണ് സോനാലിന്റെ പ്രകടനം. കാരണം റിയോ പാരാലിംപിക്‌സിലെ വെള്ളി മെഡല്‍ ജേതാവും ലോക നാലാം നമ്പര്‍ താരവും കൂടിയാണ് കിയാന്‍. മികച്ച തുടക്കമായിരുന്നു മല്‍സരത്തില്‍ സോനാലിന്റേത്. ആദ്യ ഗെയിം വെറും 11-9ന് ഇന്ത്യന്‍ താരം കൈക്കലായിരുന്നു. വെറും ആറു മിനിറ്റ് കൊണ്ടാണ് സോനാല്‍ ഗെയിം കൈക്കലാക്കിയത്. എന്നാല്‍ തൊട്ടടുത്ത ഗെയിമില്‍ ചൈനീസ് താരം തിരിച്ചടിച്ചു. 11-3നായിരുന്നു കിയാന്റെ വിജയം.

സ്‌കോര്‍ 1-1ന് തുല്യമായതോടെ മൂന്നാം ഗെയിമില്‍ ഇരുതാരങ്ങളു കൂടുതല്‍ വീറുറ്റ പ്രകടനം കാഴ്ചവച്ചു. 17-15ന് ഗെയിം നേടിയ സോനാല്‍ 2-1ന് മുന്നിലെത്തി. പക്ഷെ ചൈനീസ് താരം ശക്തമായി തിരിച്ചുവന്നു. അടുത്ത രണ്ടു ഗെയിമുകളും 11-7, 11-4 എന്ന മാര്‍ജിനിലാണ് കിയാന്‍ വരുതിയിലാക്കിയത്. ഇതോടെ മല്‍സരവും ചൈനീസ് താരം പിടിച്ചെടുത്തു. തോറ്റെങ്കിലും ഇന്ത്യന്‍ താരത്തിന്റെ പ്രതീക്ഷ അസ്തമിച്ചിട്ടില്ല. ബുധനാഴ്ച നടക്കുന്ന അടുത്ത റൗണ്ടില്‍ സൗത്ത് കൊറിയന്‍ താരം മി ഗ്യുവാണ് സോനാലിന്റെ എതിരാളി.

ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സംഘത്തെയാണ് ഇത്തവണത്തെ പാരാലിംപിക്‌സിനായി ഇന്ത്യ ടോക്കിയോയിലേക്ക് അയച്ചിരിക്കുന്നത്. 54 പേരുള്‍പ്പെട്ടതാണ് ഇന്ത്യന്‍ സംഘം. 12 ദിവസം നീളുന്ന ഗെയിംസില്‍ ഒമ്പത് ഇനങ്ങളിലാണ് മല്‍സരങ്ങള്‍ നടക്കുന്നത്. ഇന്നാരംഭിച്ച ഗെയിംസിന്റെ സമാപനം സപ്തംബര്‍ അഞ്ചിനാണ്. ഈയാഴ്ച നടക്കാനിരിക്കുന്ന ട്രാന്റ് ആന്റ് ഫീല്‍ഡ് ഇനങ്ങളില്‍ ഇന്ത്യക്കു വലിയ മെഡല്‍ പ്രതീക്ഷയാണുള്ളത്. മാരിയപ്പന്‍ തങ്കവേലു, ദേവേന്ദ്ര ജജാരിയ എന്നിവര്‍ ഇന്ത്യക്കു ഉറച്ച മെഡല്‍ പ്രതീക്ഷയുള്ള അത്‌ലറ്റുകളാണ്.

ചൊവ്വാഴ്ചയായിരുന്നു ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങുകള്‍ നടന്നത്. 57 വര്‍ഷങ്ങള്‍ക്കു ശേഷമായിരുന്നു ടോക്കിയോയിലേക്കു പാരാലിംപിക്‌സ് എത്തിയത്. ഗെയിംസിന്റെ ചരിത്രത്തില്‍ രണ്ടു തവണ ഒരു രാജ്യം വേദിയായതും ഇതാദ്യമായിട്ടാണ്. വിവിധ രാജ്യങ്ങളില്‍ നിന്നായി ആകെ 4403 കായിക താരങ്ങളാണ് പാരാലിംപിക്‌സില്‍ ഇറങ്ങുന്നത്. ഇതില്‍ 2550 പുരുഷ താരങ്ങളും 1853 വനിതാ താരങ്ങളുമാണുള്ളത്. ഇതു 2016ലെ റിയോ ഗെയിംസിലേതിനേക്കാള്‍ കൂടുതലാണ്. റിയോയില്‍ മാറ്റുരച്ചത് 4328 അത്‌ലറ്റുകളായിരുന്നു.

Story first published: Wednesday, August 25, 2021, 21:52 [IST]
Other articles published on Aug 25, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+