Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2024: 92.97 മീറ്റര്‍, അമ്പമ്പോ അര്‍ഷാദ്!! നീരജിനു വെള്ളി മാത്രം, വമ്പന്‍ ഷോക്ക്

പാരീസ്: നിലവിലെ ചാംപ്യനും പാരീസില്‍ ഇന്ത്യയുടെ സുവര്‍ണ പ്രതീക്ഷയുമായ നീരജ് ചോപ്രയെ ഞെട്ടിച്ച് പാകിസ്താന്റെ അര്‍ഷാദ് നദീമിന് ജാവ്‌ലിന്‍ ത്രോയില്‍ സ്വര്‍ണം. പുതിയ ഒളിംപിക് റെക്കോര്‍ഡോടെയാണ് അദ്ദേഹം പൊന്നണിഞ്ഞത്. നീരജിനു വെള്ളി മെഡല്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വരികയും ചെയ്തു. 92.97 മീറ്ററെന്ന അവിശ്വസനീയ ദൂരമെറിഞ്ഞാണ് നദീം ഇന്ത്യയുടൈയും നീരജി്െന്റെയും സുവര്‍ണ പ്രതീക്ഷകള്‍ തകിടം മറിച്ചത്.

89.45 മീറ്ററാണ് നീരജിനു എറിയാനായത്. അദ്ദേഹത്തിന്റെ ശേഷിച്ച അഞ്ചു ത്രോകളും ഫൗളില്‍ കലാശിക്കുകയായിരുന്നു. ഒരേയൊരു അംഗീകൃത ത്രോയാണ് നീരജ് എറിഞ്ഞത്. താരത്തിനു മെഡല്‍ സമ്മാനിച്ചതും ഈ ത്രോ തന്നെയാണ്. 88.54 മീറ്റര്‍ എറിഞ്ഞ ഗ്രെനാഡയുടെ ആന്‍ഡേഴ്‌സന്‍ പീറ്റേഴ്‌സിനാണ് ഈയിനത്തില്‍ വെങ്കലം. സ്വര്‍ണം നിലനിര്‍ത്താനായില്ലെങ്കിലും നീരജിനു അഭിമാനിക്കാം. കാരണം തുടര്‍ച്ചയായ രണ്ടാമത്തെ ഒളിംപിക്‌സിലാണ് അദ്ദേഹം രാജ്യത്തിനു മെഡല്‍ സമ്മാനിച്ചിരിക്കുന്നത്.

ഇത്തവണ നീരജ് ഫൈനലിലേക്കു യോഗ്യത നേടിയത് 89.34 മീറ്റര്‍ എറിഞ്ഞായിരുന്നു. ഇതു മെച്ചപ്പെടുത്താന്‍ അദ്ദേഹത്തിനായെങ്കിലും നദീമിന്റെ വണ്ടര്‍ ത്രോയ്ക്കു മറുപടിയില്ലായിരുന്നു. ഫൈനലില്‍ നീരജിനു കടുത്ത വെല്ലുവിളി തന്നെ പാക് താരത്തില്‍ നിന്നുമുണ്ടാവുമെന്നു നേരത്തേ തന്നെ ഉറപ്പായിരുന്നു. പക്ഷെ ആദ്യത്തെ ത്രോയില്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ് നദീം കാണപ്പെട്ടത്. ത്രോയ്ക്കായി മുന്നോട്ട വന്ന ശേഷം വീണ്ടു സ്റ്റാര്‍ട്ടിങ് പോയിന്റിലേക്കു വന്ന പാക് താരത്തിന്റെ ആദ്യ ത്രോ ഫൗളിലും കലാശിച്ചിരുന്നു.

NEERAJ CHOPRA

നദീമിന്റെ തുടക്കം പാളിയതോടെ നീരജ് ആദ്യ ത്രോയില്‍ തന്നെ അവസരം മുതലെടുത്ത് മുന്നില്‍ കയറുമെന്നാണ് കരുതിയത്. പക്ഷെ നീരജിന്റെ ആദ്യത്തെ ത്രോയും ഫൗളായി മാറി. രണ്ടാമത്തെ ത്രോയില്‍ നദീം അവിശ്വസനീയ തിരിച്ചുവരവാണ് നടത്തിയത്. 92.97 മീറ്റര്‍ എറിഞ്ഞ അദ്ദേഹം എല്ലാവരെയും അദ്ഭുതപ്പെടുത്തി. നേരത്തേയുള്ള ഒളിംപിക് റെക്കോര്‍ഡ് കൂടിയാണ് ഇതോടെ വഴി മാറിയത്. ഒളിംപിക് റെക്കോര്‍ഡ് കുറിക്കുക മാത്രമല്ല 91.79 മീറ്റര്‍, 89.54 മീറ്റര്‍ എന്നിങ്ങനെ മികച്ച രണ്ടു ത്രോകള്‍ കൂടി നദീം എറിഞ്ഞിരുന്നു.

തുടര്‍ന്നാണ് നീരജ് തന്റെ രണ്ടാമത്തെ ത്രോയ്ക്കായി എത്തിയത്. 89.45 മീറ്റര്‍ എറിഞ്ഞ അദ്ദേഹം ശക്തമായ തിരിച്ചുവരവിന്റെ സൂചന കൂടിയാണ് നല്‍കിയത്. സീസണില്‍ നീരജിന്റെ ഏറ്റവും മികച്ച പ്രകടനം കൂടിയാണിത്.

ARSHAD NADEEM

തന്റെ അടുത്ത ത്രോകളില്‍ നീരജ് ഈ ദൂരം മെച്ചപ്പെടുത്തി പാക് താരത്തെ ഓവര്‍ടേക്ക് ചെയ്യുമെന്നും ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ മൂന്നാമത്തെയും നാലാമത്തെയും അഞ്ചാമത്തെയും ത്രോകള്‍ ഫൗളില്‍ കലാശിച്ചതോടെ സ്വര്‍ണ മെഡല്‍ പ്രതീക്ഷകള്‍ക്കു മങ്ങലേല്‍ക്കുകയും ചെയ്തു. ആറാമത്തെയും അവസാനത്തെയും ശ്രമവും ഫൗളായതോടെ നീരജിനു വെള്ളി മെഡല്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വരികയായിരുന്നു.

Story first published: Friday, August 9, 2024, 1:19 [IST]
Other articles published on Aug 9, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+