For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

MyKhel Exclusive: 2028ല്‍ മെഡല്‍ തന്നെ ലക്ഷ്യം, തെറ്റ് തിരുത്തും- അബ്ദുള്ള അബൂബക്കര്‍ പറയുന്നു

കോഴിക്കോട്: പാരീസ് ഒളിപിക്‌സിലെ മെഡല്‍ നഷ്ടത്തെക്കുറിച്ചും ഭാവി പ്രതീക്ഷകളെക്കുറിച്ചും മനസ്സ് തുറക്കുകയാണ് ഇന്ത്യക്കായി ഇത്തവണ ട്രാക്കിലിറങ്ങിയ മലയാളി ട്രിപ്പിള്‍ ജംപ് താരം അബ്ദുള്ള അബൂബക്കര്‍. ഏഷ്യന്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിലെ മുന്‍ സ്വര്‍ണ മെഡല്‍ ജേതാവും കോമണ്‍വെല്‍ത്ത് ഗെയിംസിലെ മുന്‍ വെള്ളി മെഡല്‍ ജേതാവും കൂടിയാണ് 28കാരനായ താരം.

പാരീസില്‍ വലിയ പ്രതീക്ഷകളോടെയാണ് അബ്ദുള്ള മല്‍സരിച്ചതെങ്കിലും രാജ്യത്തിനു മെഡല്‍ സമ്മാനിക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു. പക്ഷെ 2028ലെ അടുത്ത ലോസ് ആഞ്ചലസ് ഒളിംപിക്‌സില്‍ താന്‍ ശക്തമായ തിരിച്ചുവരവ് നടത്തുമെന്നു ആത്മവിശ്വാസം പ്രകടിപ്പിച്ചിരിക്കുകയാണ് അബ്ദുള്ള. മൈഖേല്‍ മലയാളത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ABDULLA ABOOBACKER

തിരിച്ചടിയായത് ട്രാക്ക്

'പാരീസില്‍ നന്നായി പെര്‍ഫോം ചെയ്യണമെന്നാണ് ഞാന്‍ ആഗ്രഹിച്ചിരുന്നത്. പക്ഷെ അവിടെയുള്ള ട്രാക്ക് പ്രകടനത്തെ ബാധിക്കുകയായിരുന്നു. ഇന്ത്യയിലേതു പോലെയുള്ള സിന്തറ്റിക്ക് ട്രാക്കായിരുന്നില്ല മല്‍സരത്തിനായി തയ്യാറാക്കിയത്. പകരം മോണ്ടോട്രാക്കാണ് (Mondotrack) ആയിരുന്നു ഒരുക്കിയത്. ആദ്യമായിട്ടാണ് ഞാന്‍ ഈ ട്രാക്കില്‍ മല്‍സരിക്കാനിറങ്ങിയത്. ഇന്ത്യയില്‍ ജെഎസ്ഡബ്ലുവില്‍ മാത്രമേ ഇത്തരത്തിലുള്ള ട്രാക്കുള്ളൂ. അവിടെ പോയി പരിശീലനം നടത്താനുള്ള ഒരു ഓപ്ഷന്‍ നമുക്കില്ല'.

'ഒളിംപിക്‌സിനു തൊട്ടുമുമ്പ് പോളണ്ടില്‍ പരിശീലനത്തിനു വേണ്ടി ഞാന്‍ പോവാനിരുന്നതായിരുന്നു. പക്ഷെ കോച്ചിന്റെ വിസയുടെ പ്രശ്‌നം കാരണം അതിനു സാധിച്ചില്ല. ഇതു കാരണം പാരീസിലെ മോണ്ടോട്രാക്കില്‍ എനിക്കു നന്നായി ചെയ്യാനും കഴിഞ്ഞില്ല. 21ാമതായിട്ടാണ് ഞാന്‍ അവിടെ ഫിനിഷ് ചെയ്തത്.' -അബ്ദുള്ള അബൂബക്കര്‍ പറയുന്നു.

കാലാവസ്ഥ വെല്ലുവിളിയായില്ല

'ഒളിംപിക്‌സില്‍ മല്‍സരിക്കാനിറങ്ങിയപ്പോള്‍ പാരീസിലെ കാലാവസ്ഥ വെല്ലുവിളി ആയിരുന്നില്ല. ബെംഗളൂരുവിലേതു പോലെ തന്നെയുള്ള കാലാവസ്ഥയായിരുന്നു അവിടുത്തേത്. അതുകൊണ്ടു തന്നെ അവിടെ മല്‍സരിക്കുമ്പോള്‍ മറ്റു പ്രശ്‌നങ്ങളും നേരിടേണ്ടി വന്നില്ല. ട്രാക്ക് മാറിയതു കാരണം മാത്രമാണ് എനിക്കു ആഗ്രഹിച്ചു പോലെ പെര്‍ഫോം ചെയ്യാന്‍ കഴിയാതെ പോയത്'.

'ഇന്ത്യയില്‍ നമുക്ക് അത്തരമൊരു ട്രാക്കില്ല. ഭാവിയില്‍ ഒളിംപിക്‌സിനായി പോവുമ്പോള്‍ ആ തരത്തിലുള്ള ട്രാക്കുകള്‍ ഇവിടെയും നിര്‍മിക്കുകയാണൈങ്കില്‍ നല്ല പെര്‍ഫോമന്‍സ് കാഴ്ചവയ്ക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്'.

മോണ്ടോട്രാക്കുകള്‍ സ്പ്രിന്റില്‍ മല്‍സരിക്കുമ്പോള്‍ കാര്യമായി ബാധിക്കില്ല. പക്ഷെ ട്രിപ്പിള്‍ ജംപില്‍ ഈ ട്രാക്ക് വെല്ലുവിളി സൃഷ്ടിക്കും. ഈയിനത്തില്‍ മൂന്നു ഗ്രൗണ്ട് കോണ്‍ടാക്ട് ഞങ്ങള്‍ക്കു ചെയ്യേണ്ടതായുണ്ട്. ഇത്രയും ഗ്രൗണ്ട് കോണ്‍ടാക്ട് വരുന്ന മറ്റൊരു ഇവന്റും വേറെയില്ലെന്നും' അബ്ദുള്ള വ്യക്തമാക്കി.

ABDULLA ABOOBACKER

ഭാവി ചാംപ്യന്‍ഷിപ്പുകള്‍

ഏഷ്യന്‍ ചാംപ്യന്‍ഷിപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കുകയാണ്. കഴിഞ്ഞ തവണ (2023 ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പ്) എനിക്കു ഒന്നാമതെത്താന്‍ സാധിച്ചിരുന്നു. അതു കഴിഞ്ഞ് ലോക ചാംപ്യന്‍ഷിപ്പ്, ഏഷ്യന്‍ ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ് എന്നിവയെല്ലാം വരാനിരിക്കുകയാണ്.

ഒളിംപിക്‌സിനു ശേഷം ഞാന്‍ വിശ്രമത്തിലാണ്. 10-20 ദിവസങ്ങള്‍ക്കു ശേഷം ഭാവി ചാംപ്യന്‍ഷിപ്പുകള്‍ക്കായുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കും. ഈ വര്‍ഷം ഇന്ത്യയില്‍ സാഫ് ഗെയിംസ് നടക്കാനിരിക്കുന്നുണ്ടെങ്കിലും ഞാന്‍ അതില്‍ മല്‍സരിക്കുന്നില്ല. ഈ ചാംപ്യന്‍ഷിപ്പ് അത്ര പ്രധാനപ്പെട്ടത് അല്ലാത്തതു കാരണമാണ് വിട്ടുനില്‍ക്കുന്നത്.

വരാനിരിക്കുന്ന ലോക ചാംപ്യന്‍ഷിപ്പാണ് അടുത്ത പ്രധാനപ്പെട്ട ലക്ഷ്യം. ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ ജയിച്ചാല്‍ അതു ലോക ചാംപ്യന്‍ഷിപ്പിലേക്കു യോഗ്യതയും നേടിത്തരുമെന്നും അബ്ദുള്ള മനസ്സ്തുറന്നു.

2028ലെ ലോസ് ആഞ്ചലസ് ഒളിംപിക്‌സ്

2028ലെ ലോസ് ആഞ്ചലസ് ഒളിംപിക്‌സിലും മല്‍സരിക്കുകയെന്നതാണ് ലക്ഷ്യം. ഈ വര്‍ഷം പാരീസില്‍ എന്തൊക്കെ പിഴവുകളാണ് പറ്റിയതെന്നു എനിക്കു മനസ്സിലായി. ഇതു തിരുത്താനും തയ്യാറെടുക്കാനും എനിക്കു അടുത്ത നാലു വര്‍ഷം സമയമുണ്ട്.

അപ്പോഴേക്കും മോണ്ടോട്രാക്കുകള്‍ ഇന്ത്യയില്‍ തയ്യാറാക്കുകയാണെങ്കില്‍ ഇവിടെ തന്നെ തയ്യാറെടുപ്പുകള്‍ നടത്തും. അല്ലെങ്കില്‍ വിദേശത്തു ഈ തരത്തിലുള്ള പിച്ചുകളുള്ള വേദികളില്‍ പോയിപരിശീലനം നടത്താനാണ് പ്ലാന്‍. സ്വന്തമായി വിദേശത്തു പോയി പരീശീലനം നടത്താനുള്ള ഒരു വരുമാനം അപ്പോഴേക്കും എനിക്ക് ഉണ്ടാവുമെന്നും കരുതുന്നതായും അബ്ദുള്ള കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, August 18, 2024, 18:57 [IST]
Other articles published on Aug 18, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+