Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics2021: 'മിന്നല്‍ ബോള്‍ട്ട്', അത്‌ലറ്റിക്‌സ് ചരിത്രത്തിലെ ലോക റെക്കോഡുകാരെ പരിചയപ്പെടാം

ടോക്കിയോ: ടോക്കിയോ ഒളിംപിക്‌സിന്റെ ആവേശക്കാഴ്ചകളിലേക്ക് മിഴിതുറക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി. ഈ മാസം 23നാണ് ലോക കായിക മാമാങ്കത്തിന് തുടക്കമാവുന്നത്. ലോകത്തിലെ 15000തോളം അത്‌ലറ്റുകള്‍ മാറ്റുരയ്ക്കുന്ന കായിക പൂരം കോവിഡിന്റെ പ്രതിസന്ധികള്‍ക്കിടയിലും ഗംഭീരമായി നടത്താനുള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍. ഇന്ത്യയില്‍ നിന്നും 150ലധികം അത്‌ലറ്റുകള്‍ ടോക്കിയോയിലേക്ക് പോകുന്നുണ്ട്.

ഒളിംപിക്‌സ് മെഡല്‍ നേട്ടമെന്നത് ഓരോ അത്‌ലറ്റിന്റെയും സ്വപ്‌നമാണ്. ഓരോ തവണയും റെക്കോഡുകള്‍ തിരുത്തുന്ന നിരവധി പ്രകടനങ്ങള്‍ക്ക് ഒളിംപിക്‌സ് സാക്ഷിയാവാറുണ്ട്. ഇത്തവണയും അതിന് മാറ്റമുണ്ടാവില്ലെന്ന് തന്നെ പ്രതീക്ഷിക്കാം. ഒളിംപിക്‌സ് ചരിത്രത്തില്‍ അത്‌ലറ്റിക്‌സിലെ പ്രധാന ഇനങ്ങളിലെ ലോക റെക്കോഡ് സൃഷ്ടിച്ചവര്‍ ആരൊക്കെയാണെന്ന് നോക്കാം.

പുരുഷ വിഭാഗം 100 മീറ്ററിലും 200 മീറ്ററിലും ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ടാണ് ലോക റെക്കോഡ് ജേതാവ്. 100 മീറ്റര്‍ 9.63 സെക്കന്റിലും 200 മീറ്റര്‍ 19.30 സെക്കന്റിലും ഫിനിഷ് ചെയ്താണ് ബോള്‍ഡ് ലോക റെക്കോഡ് സൃഷ്ടിച്ചത്. 400 മീറ്ററില്‍ ദക്ഷിണാഫ്രിക്കയുടെ വെയ്ഡി വാന്‍ നിക്കര്‍ക്കിന്റെ (43.03) പേരിലാണ് ലോക റെക്കോഡ്. 800 മീറ്ററില്‍ കെനിയയുടെ ഡേവിഡ് റുദീഷയാണ് (1.40.91) ലോക റെക്കോഡ് ജേതാവ്.

usainbolt

1500 മീറ്ററില്‍ കെനിയയുടെ നോ എന്‍ഗിനിയും (3.32.07) 5000,10000 മീറ്ററില്‍ എത്തിയോപ്പിയയുടെ കെന്നിസ ബെക്കിലിയും (12.57.82,27.01.17) മാരത്തോണില്‍ കെനിയയുടെ സാമുവലുമാണ് (2.06.32) ലോക റെക്കോഡ് ജേതാക്കള്‍. 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ ചൈനയുടെ ലൂ സിയാങ്ങാണ് (12.91) ലോക റെക്കോഡ് ജേതാവ്. 4 x 400 മീറ്റര്‍ റിലേയില്‍ ജമൈക്കന്‍ ടീമിന്റെ യൊഹാന്‍ ബ്ലേക്ക്, ഉസൈന്‍ ബോള്‍ട്ട്, മിച്ചല്‍ ഫ്രാട്ടര്‍, നെസ്റ്റ കാര്‍ട്ടര്‍ എന്നിവരുടെ പേരിലാണ് ലോക റെക്കോഡ്. 36.84 സെക്കന്റാണ് ഇവര്‍ കുറിച്ച സമയം.

ലോങ് ജംപില്‍ അമേരിക്കയുടെ ബോബ് ബീമോന്റെ (8.90 മീറ്റര്‍) പേരിലാണ് റെക്കോഡ്. ഹൈജംപില്‍ 2.39 മീറ്റര്‍ ഉയരം കീഴടക്കിയ അമേരിക്കയുടെ ചാള്‍സ് ഓസ്റ്റിനാണ് ലോകറെക്കോഡുകാരന്‍. ഷോട്ട്പുട്ടില്‍ അമേരിക്കയുടെ റിയാന്‍ ക്രൗഷറിന്റെ (22.52 ) പേരിലാണ് റെക്കോഡ്. പോള്‍ വാള്‍ട്ടില്‍ ബ്രസീലിന്റെ തിയാഗോ ബ്രാസാണ് (6.3 മീറ്റര്‍) ലോക റെക്കോഡിനുടമ.

വനിതകളുടെ 100,200 മീറ്ററില്‍ അമേരിക്കയുടെ ഫ്‌ളോറന്‍സി ഗ്രിഫിത്ത് ജോയ്‌നറുടെ പേരിലാണ് (10.62,21.34) ലോക റെക്കോഡ്. 4 x 400 മീറ്റര്‍ റിലേയില്‍ അമേരിക്കയുടെ ടിയാന മാഡിസന്‍,അലിസന്‍ ഫെലിക്‌സ്, ബിയാന്‍ക നൈറ്റ്,കാമിറ്റ ജെറ്റര്‍ എന്നിവരുടെ പേരിലാണ് (40.82) ലോക റെക്കോഡ്. ഹൈജംപില്‍ റഷ്യയുടെ യെലീന സ്ലിസാറിന്‍കോ (2.06 മീറ്റര്‍), ലോങ് ജംപില്‍ അമേരിക്കയുടെ ജാക്കി ജോയ്‌നര്‍ കേഴ്‌സി (7.40 മീറ്റര്‍) എന്നിവരാണ് ലോക റെക്കോഡിനുടമകള്‍. ഷോട്ട് പുട്ടില്‍ 22.41 മീറ്റര്‍ ദൂരം താണ്ടിയ ജര്‍മനിയുടെ ഇല്ലോന സ്ലുപിയാനിക്ക് ലോക റെക്കോഡിനുടമ.

Story first published: Wednesday, July 14, 2021, 11:10 [IST]
Other articles published on Jul 14, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+