For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Olympics 2021: ഹര്‍ഡില്‍സില്‍ പുതുചരിത്രം, നോര്‍വേ താരത്തിന് ലോക റെക്കോര്‍ഡ്

കാസ്റ്റണ്‍ വാര്‍ഹോമാണ് റെക്കോര്‍ഡിട്ടത്

1

ടോക്കിയോ ഒളിംപിക്‌സ് അത്‌ലറ്റിക്‌സില്‍ പുതിയൊരു ലോക റെക്കോര്‍ഡിന് ഇന്നു ഒളിംപിക് സ്റ്റേഡിയം സാക്ഷിയായി. പുരുഷന്‍മാരുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ നോര്‍വേയുടെ കാസ്റ്റണണ്‍ വാര്‍ഹോമാണ് ലോക റെക്കോര്‍ഡ് പ്രകടനത്തോടെ സ്വര്‍ണമണിഞ്ഞത്. 45.94 സെക്കന്റില്‍ മല്‍സരം പൂര്‍ത്തിയാക്കിയാണ് വാര്‍ഹോം ചരിത്രത്തിന്റെ ഭാഗമായത്. മുന്‍ ലോക റെക്കോര്‍ഡായ 46.70 സെക്കന്റെന്ന സമയം വാര്‍ഹോം പഴങ്കഥയാക്കുകയായിരുന്നു.

ഗെയിംസിന്റെ ചരിത്രമെടുത്താല്‍ ഈയിനത്തില്‍ വെറും നാലു അത്‌ലറ്റുകള്‍ മാത്രമേ 47 സെക്കന്റില്‍ കുറഞഞ സമയത്തില്‍ മല്‍സരം പൂര്‍ത്തിയാക്കിയിട്ടുള്ളൂവെന്നു കാണാം. അക്കൂട്ടത്തില്‍ 46 സെക്കന്റിലും താഴെ സമയം കൊണ്ട് ഫിനിഷ് ചെയ്ത ആദ്യ അത്‌ലറ്റെന്ന അപൂര്‍വ്വനേട്ടമമാണ് വാര്‍ഹോം കുറിച്ചത്.

IND vs ENG: മായങ്ക് അഗര്‍വാളിനും പരിക്ക്, പകരക്കാരനാരാവും? സാധ്യത ഈ മൂന്ന് പേരില്‍ ഒരാള്‍ക്ക്

ആദ്യ ടെസ്റ്റ് പടിവാതിലില്‍, മറ്റൊരു താരവും പരുക്ക് പറ്റി പുറത്ത്; ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി!

ഇന്നു നടന്ന ഹര്‍ഡില്‍സ് ഫൈനലില്‍ അമേരിക്കയുടെ റെയ് ബെഞ്ചമിന്‍ 46.17 സെക്കന്റില്‍ ഫിനിഷ് ചെയ്ത് വെള്ളി നേടിയപ്പോള്‍ ബ്രസീലിന്റെ അലിസണ്‍ ഡോസ് സാന്റോസ് 46.72 സെക്കന്റില്‍ മല്‍സരം പൂര്‍ത്തിയാക്കി വെങ്കലവും സ്വന്തമാക്കി. ഇരുവരും തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം കൂടിയാണ് പുറത്തെടുത്തത്.

ഫൈനലില്‍ അവസാനത്തെ 200 മീറ്ററില്‍ വാര്‍ഹോം ഏറെ മുന്നിലായിരുന്നു. കാര്യമായ വെല്ലുവിളിയില്ലാതെ തന്നെയായിരുന്നു അദ്ദേഹം ഫിനിഷിങ് ലൈന്‍ മറികടന്നത്. ആദ്യത്തെ 200 മീറ്ററില്‍ ബെഞ്ചമിനില്‍ നിന്നും ശക്തമായ വെല്ലുവിളി വാര്‍ഹോം നേരിട്ടിരുന്നു. എന്നാല്‍ കൂടുതല്‍ കരുത്തോടെ രണ്ടു തവണ ലോക ചാംപ്യന്‍ കൂടിയായ നോര്‍വെ താരം മുന്നേട്ട് കുതിക്കുകയായിരുന്നു.

അതേസമയം, മെഡല്‍ പട്ടികയില്‍ ചൈന തന്നെ ആധിപത്യം തുടരുകയാണ്. 29 സ്വര്‍ണവും 18 വെള്ളിയും 16 വെങ്കലവുമടക്കം ആകെ 63 മെഡലുകളാണ് ചൈനയ്ക്കു ഇതുവരെ ലഭിച്ചത്. മേരിക്ക തൊട്ടുപിന്നാലെ തന്നെയുണ്ട്. 22 സ്വര്‍ണവും 27 വെള്ളിയും 17 വെങ്കലവുമടക്കം അമേരിക്കയുടെ സമ്പാദ്യം 66 മെഡലുകളാണ്. ജപ്പാനാണ് മൂന്നാംസ്ഥാനം. 18 സ്വര്‍ണവും ആറു വെള്ളിയും 10 വെങ്കലവുമടക്കം 34 മെഡലുകള്‍ അവര്‍ നേടിയിട്ടുണ്ട്. ഇന്ത്യയുടെ സ്ഥാനം 63ാമതാണ്. ഓരോ വെള്ളിയും വെങ്കലവുമാണ് ഇന്ത്യക്കു വരെ ഗെയിംസില്‍ ഇന്ത്യക്കു ലഭിച്ചത്. വനിതകളുടെ ഭാരോദ്വഹനത്തില്‍ മീരാബായി ചാനുവാണ് ഇന്ത്യക്കു വെള്ളി സമ്മാനിച്ചത്. ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ പിവി സിന്ധുവായിരുന്നു വെങ്കലം ചൂടിയത്.

Story first published: Friday, August 27, 2021, 12:09 [IST]
Other articles published on Aug 27, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+