For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Olympics 2021: പ്രതിസന്ധികള്‍ ചാടിക്കടന്നു ശ്രീശങ്കര്‍, ലക്ഷ്യം മെഡല്‍ തന്നെ- Mykhel Exclusive

ദേശീയ റെക്കോര്‍ഡ് സ്ഥാപിച്ചായിരുന്നു ഒളിംപിക്‌സ് യോഗ്യത നേടിയത്

1

ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യക്കു വേണ്ടി മെഡല്‍ സ്വപ്‌നം കാണുകയാണ് മലയാളി ലോങ്ജംപ് താരം എം ശ്രീശങ്കര്‍. കന്നി ഒളിംപിക്‌സില്‍ തന്നെ വരവറിയിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം ഈ പാലക്കാട്ടുക്കാരനുണ്ട്. നിലവിലെ ദേശീയ റെക്കോര്‍ഡിന് അവകാശി കൂടിയായ ശ്രീശങ്കര്‍ കൊവിഡ് കാലത്തെ വെല്ലുവിളികളെയെല്ലാം മറികടന്നാണ് ടോക്കിയോയില്‍ കരിയര്‍ ബെസ്റ്റ് പ്രകടനത്തിനായി കച്ചമുറുക്കുന്നത്.

മുന്‍ ദേശീയ കായികതാരങ്ങള്‍ കൂടിയായ എസ് മുരളിയുടെയും കെഎസ് ബിജിമോളുടെയും മകന്‍ കൂടിയാണ് ശ്രീശങ്കര്‍. മകന്റെ സ്വപ്‌നങ്ങളെക്കുറിച്ചും ഒളിംപിക്‌സിനുള്ള തയ്യാറെടുപ്പുകളെക്കുറിച്ചുമെല്ലാം ബിജിമോള്‍ മൈഖേല്‍ മലയാളവുമായി മനസ്സ് തുറക്കുകയാണ്.

മെഡല്‍ പ്രതീക്ഷയുണ്ട്
ഒളിംപിക്‌സില്‍ മെഡല്‍ പ്രതീക്ഷയുണ്ട്. ബെസ്റ്റ് ജംപ് ചെയ്യാന്‍ കഴിഞ്ഞാല്‍ ഫൈനലിലേക്കു യോഗ്യത നേടാന്‍ സാധിക്കും. അതിനേക്കാള്‍ നന്നായി പെര്‍ഫോം ചെയ്യാനായാല്‍ മെഡലിന് അടുത്തെത്താന്‍ സാധിക്കുമെന്നാണ് കരുതുന്നത്. ഒളിംപിക്‌സില്‍ പോരാട്ടം വളരെ കടുപ്പമാവും.
കൊവിഡ് കാരണം പ്രതീക്ഷിച്ചതു പോലെ അന്താരാഷ്ട്ര ചാംപ്യന്‍ഷിപ്പുകളൊന്നും ലഭിച്ചിട്ടില്ല. ഒരുപാട് തയ്യാറെടുപ്പുകളും നടത്താനായിട്ടില്ല. എങ്കിലും വളരെ പോസിറ്റീവായി തന്നൊണ് ചിന്തിക്കുന്നത്. കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സ് തന്നെ ഒളിംപിക്‌സില്‍ ചെയ്യണമെന്ന് ആഗ്രഹിക്കുന്നതായും ബിജിമോള്‍ പറയുന്നു.

2

സ്വന്തമായി ജിം
കൊവിഡ് കാരണം പല നിയന്ത്രണങ്ങളുമുണ്ടായെങ്കിലും കഴിവിന്റെ പരാമവധി പരിശീലനം നടത്തിയിട്ടുണ്ട്. പാലക്കാട്ടു വച്ചു തന്നെയായിരുന്നു പരിശീലനം. ഗ്രൗണ്ടില്‍ പരിശീലനം നടത്താന്‍ പ്രത്യേകം അനുമതിയൊക്കെ വാങ്ങിയിരുന്നു. കൂടാതെ വീടിന് അടുത്തു തന്നെ ഒരു മാസത്തിനുള്ളില്‍ ഒരു ജിം അവനുവേണ്ടി ഞങ്ങള്‍ സ്വന്തമായി തയ്യാറാക്കി കൊടുക്കുകയും ചെയ്തു. പരിശീലനം മുടങ്ങാതിരിക്കാന്‍ ഇതു ഏറെ സഹായിക്കുകയും ചെയ്തതായി അവര്‍ വ്യക്തമാക്കി.

പരിശീലനരീതി
വൈകീട്ടായിരുന്നു പ്രധാനമായും പരിശീലനം നടത്തിയിരുന്നത്. വൈകീട്ട് നാലു മണി മുതല്‍ രാത്രി 9.30 മണി വരെയെങ്കലും പരിശീലനം നടത്തുമായിരുന്നു. രാവിലെ പ്രധാനമായും സ്‌ട്രെങ്ത്തണിങ് എക്‌സൈസുകളാണ് ചെയ്തിരുന്നത്. ഇവ മിക്കവാറും വീട്ടിനുള്ളില്‍ വച്ച് തന്നെയാണ് ചെയ്തിരുന്നത്.
ജംപ് പരിശീലിക്കാന്‍ മാത്രമാണ് ഗ്രൗണ്ടില്‍ പോയിരുന്നതെന്നും ബിജിമോള്‍ കൂട്ടിച്ചേര്‍ത്തു. ഗ്രൗണ്ടില്‍ പോവാന്‍ സാധിക്കാതെ വന്ന സമയങ്ങളില്‍ വീട്ടിനകത്തു തന്നെയായിരുന്നു പരിശീലനം. ഞങ്ങളുടെ പരിമിതികള്‍ക്കുള്ളില്‍ നിന്നു കൊണ്ടു തന്നെ അവനെ തയ്യാറാക്കിയെടുക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും ബിജിമോള്‍ കൂട്ടിച്ചേര്‍ത്തു.

അങ്കിത് ശര്‍മയുടെ പ്രോല്‍സാഹനം
ശ്രീശങ്കര്‍ ലോങ്ജംപിലെ ദേശീയ റെക്കാര്‍ഡ് തിരുത്തിയ അങ്കിത് ശര്‍മയില്‍ നിന്നും തുടക്കം മുതല്‍ നല്ല പ്രോല്‍സാഹനമാണ് ലഭിച്ചിരുന്നതെന്നു ബിജിമോള്‍ വ്യക്തമാക്കി.
ദേശീയ സ്‌കൂള്‍ മീറ്റുകളില്‍ അവന്‍ ഒന്നാമതെത്തുമ്പോഴെല്ലാം അങ്കിത് അഭിനന്ദിക്കാറുണ്ടായിരുന്നു. മുന്‍ ഒളിംപ്യന്‍മാരായ ടിസി യോഹന്നാന്‍, സുരേഷ് ബാബു എന്നിവരെയല്ലാം ശ്രീശങ്കര്‍ ആരാധിക്കുകയും മാതൃകയാക്കുകയും ചെയ്യുന്നതായി ബിജിമോള്‍ പറഞ്ഞു.

അച്ഛന്റെ പരിശീലനം
ഒമ്പത് വയസ്സ് മുതല്‍ ശ്രീശങ്കറിന്റെ കോച്ച് അച്ഛന്‍ തന്നെയാണ്. അന്നു മുതല്‍ അവന്റെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കുന്നത് അദ്ദേഹമാണ്. ശ്രീശങ്കര്‍ തുടക്കത്തില്‍ സ്പ്രിന്റായിരുന്നു ചെയ്തു കൊണ്ടിരുന്നത്. പിന്നീടാണ് ലോങ്ജംപിലേക്കു മാറുന്നത്. സംസ്ഥാന സ്‌കൂള്‍ മീറ്റില്‍ ഒരിക്കല്‍ അണ്ടര്‍ 12 വിഭാഗത്തില്‍ ലോങ്ജംപില്‍ വെറുതെ മല്‍സരിച്ചപ്പോള്‍ റെക്കോര്‍ഡോടെ ഒന്നംസ്ഥാനം ലഭിച്ചു. ഇതോടെയാണ് ലോങ്ജംപിലേക്കു മാറിയതെന്നും ബിജിമോള്‍ കൂട്ടിച്ചേര്‍ത്തു.

3

ശ്രീശങ്കറിന്റെ പ്രധാനനേട്ടങ്ങള്‍
ലോങ്ജംപില്‍ നിലവിലെ ദേശീയ റെക്കോര്‍ഡിന് ഉടമയാണ് ശ്രീശങ്കര്‍. 8.26 മീറ്റര്‍ ചാടിയാണ് താരം റെക്കോര്‍ഡിട്ടത്. പട്യാലയിലെ ഫെഡറേഷന്‍ കപ്പിലായിരുന്നു ഈ നേട്ടം. സ്വന്തം പേരിലുള്ള 8.20 മീറ്ററെന്ന പഴയ റെക്കോര്‍ഡ് ശ്രീശങ്കര്‍ തിരുത്തുകയായിരുന്നു.
2019ലെ ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പ്, 2018ലെ ഏഷ്യന്‍ ഗെയിംസ്, 2018ലെ ലോക ജൂനിയര്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പ്, ഇതേ വര്‍ഷത്തെ ഏഷ്യന്‍ ജൂനിയര്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പ്, 2018ലെ തന്നെ ഏഷ്യന്‍ ഇന്‍ഡോര്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പ് എന്നിവയിലും ശ്രീശങ്കര്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു.

അന്താരാഷ്ട്ര മെഡല്‍ നേട്ടങ്ങള്‍
2018ല്‍ ഏഷ്യന്‍ ജൂനിയര്‍ അത്‌ലറ്റിക്‌സില്‍ വെങ്കലം
2019ല്‍ ഫ്രാന്‍സില്‍ നടന്ന എന്‍വോള്‍ ട്രോഫി ഇവന്റില്‍ വെള്ളി
2019ല്‍ ഡെന്മാര്‍ക്കില്‍ നടന്ന കോപ്പന്‍ഹേഗന്‍ അത്‌ലറ്റിക് ഗെയിംസില്‍ സ്വര്‍ണം
2019ല്‍ പോളണ്ടില്‍ നടന്ന സൊപോട്ട് ഗ്രാന്റ്പ്രീയില്‍ സ്വര്‍ണം
2019ല്‍ കസാക്കിസ്താനിലെ ക്വസനോവ് മെമ്മോറിയല്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം
കിര്‍ഗിസ്താനില്‍ നടന്ന കൊല്‍പോകോവ അന്താരാഷ്ട്ര അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം.

Story first published: Wednesday, July 14, 2021, 13:20 [IST]
Other articles published on Jul 14, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+