ഒളിംപിക്‌സ് യോഗ്യതാ മല്‍സരങ്ങള്‍ നേരത്തേ അവസാനിച്ചിരുന്നു. എന്നാല്‍ റാങ്കിങിന്റെ അടിസ്ഥാനത്തില്‍ 14 ഒഴിവുകള്‍ ബാക്കിയുണ്ടായിരുന്നു. ഇതു വഴിയാണ് 25 കാരനായ ജാബിര്‍ ഒൡപിക്‌സിനു അര്‍ഹത നേടിയത്. നിലവില്‍ ലോക അത്‌ലറ്റിക്‌സ് റാങ്കിങില്‍ 34ാംസ്ഥാനത്താണ് താരം 40 റാങ്കുകള്‍ വരെയുള്ളവര്‍ക്കാണ് ഒളിംപിക്‌സ് യോഗ്യത ലഭിക്കുക.

മുന്‍ ഇതിഹാസ അത്‌ലറ്റ് പിടി ഉഷയ്ക്കു ശേഷം ഒളിംപിക്‌സ് 400 മീറ്ററില്‍ ട്രാക്കിലിറങ്ങുന്ന രണ്ടമത്തെ മലയാളി താരം കൂടിയാണ് ജാബിര്‍. ലോസ് ആഞ്ചലസ് ഒൡപിക്‌സിലായിരുന്നു ഉഷ മല്‍സരിച്ചത്. നിലവില്‍ ഇന്ത്യന്‍ നേവിയിലെ ഉദ്യോഗസ്ഥനായ ജാബിര്‍ നിരവധി ദേശീയ, അന്തര്‍ ദേശീയ ചംപ്യന്‍ഷിപ്പുകളില്‍ മല്‍സരിക്കുകയും മെഡലുകള്‍ നേടുകയും ചെയ്തിട്ടുണ്ട്. ഒളിംപിക്‌സില്‍ മികച്ച പ്രകടനം നടത്താനുള്ള അവസാനവട്ട ഒരുക്കത്തിലാണ് ഇപ്പോള്‍ ജാബിര്‍.
ടോക്കിയോ ഒളിപിക്‌സിനുള്ള അവസാനത്തെ യോഗ്യതാ ഇവന്റ് കൂടിയായിരുന്നു ഇന്റര്‍ സ്‌റ്റേറ്റ് അത്‌ലറ്റിക് മീറ്റ്. കൊവിഡ് മഹാമാരിയെ തുടര്‍ന്നു പല മീറ്റുകളും ഉപേക്ഷിക്കപ്പെടുകയും മാറ്റിവയ്ക്കുയും ചെയ്തിരുന്നു. ഇന്റര്‍ സ്റ്റേറ്റ് മീറ്റിന മുമ്പ് 2019ലായിരുന്നു ജാബിര്‍ അവസാനമായി ട്രാക്കിലിറങ്ങിയത്. ജാബിറിനൊപ്പം വനിതകളുടെ ജാവലിന്‍ ത്രോയില്‍ അന്നു റാണി, സ്പ്രിന്റര്‍ ദ്യുതിചന്ദ് എന്നിവരും റാങ്കിങിന്റെ അടിസ്ഥാനത്തില്‍ ഒളിംപിക്‌സിലേക്കു യോഗ്യത കരസ്ഥമാക്കിയിട്ടുണ്ട്.
2017ലെ ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടിയിട്ടുള്ള താരമാണ് ജാബിര്‍. അന്നു 50.22 സെക്കന്റില്‍ ഫിനിഷ് ചെയ്തായിരുന്നു താരത്തിന്റെ നേട്ടം. 2019ലെ തൊട്ടടുത്ത ഏഷ്യന്‍ ചാംപ്യന്‍ഷിപ്പിലും അദ്ദേഹം മെഡല്‍നേട്ടം ആവര്‍ത്തിച്ചു. കരിയര്‍ ബെസ്റ്റായ 49.13 സെക്കന്റില്‍ ഫിനിഷ് ചെയ്ത് ജാബിര്‍ വെങ്കലം നിലനിര്‍ത്തുകയായിരുന്നു. ഇതോടെ 2019ലെ ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിന്റെ യോഗ്യതാ മാര്‍ക്ക് താരം പിന്നിടുകയും ചെയ്തിരുന്നു.