Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2021: അതിവേഗ ഓട്ടക്കാരിയായി എലെയ്ന്‍ തോംസണ്‍, ജമൈക്ക തൂത്തുവാരി

1

ലോകത്തിലെ അതിവേഗ ഓട്ടക്കാരിയായി ജമൈക്കയുടെ എലെയ്ന്‍ തോംസണ്‍ ഹെറാ തിരഞ്ഞെടുക്കപ്പെട്ടു. ഒളിംപിക്‌സിലെ ഗ്ലാമര്‍ ഇനമായ വനിതകളുടെ 100 മീറ്റര്‍ റേസില്‍ ഒളിംപിക് റെക്കോര്‍ഡ് സമയത്തോടെയാണ് എലെയ്ന്‍ സ്വര്‍ണത്തിലേക്കു ഓടിക്കയറിയത്. ഈയിനത്തില്‍ മൂന്നു മെഡലുകളും ജമൈക്ക തൂത്തുവാരിയെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം.

കഴിഞ്ഞ രണ്ടു ഗെയിംസുകളിലെയും അതിവേഗ ഓട്ടക്കാരിയായ സൂപ്പര്‍ താരം ഷെല്ലി ആന്‍ ഫ്രേസര്‍ക്കു ഹാട്രിക് പൊന്നണിയാനായില്ല. ഇത്തവണ അവര്‍ക്കു വെള്ളി കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നപ്പോള്‍ ഷെറിക്ക ജാക്‌സണ്‍ വെങ്കലവും നേടി. ഫോട്ടോഫിനിഷിലായിരുന്നു രണ്ടും മൂന്നും സ്ഥാനക്കാര്‍ തീരുമാനിക്കപ്പെട്ടത്. ഇതു രണ്ടാം തവണയാണ് വനിതകളുടെ 100 മീറ്ററില്‍ ജമൈക്ക മെഡലുകള്‍ തൂത്തുവാരിയത്. 2008ലെ ബെയ്ജിങ് ഒളിംപിക്‌സിലും ആദ്യ മൂന്നു സ്ഥാനങ്ങള്‍ അവര്‍ കൈയടക്കിയിരുന്നു.

2

10.61 സെക്കന്റിലാണ് എലെയ്ന്‍ മല്‍സരം പൂര്‍ത്തിയാക്കിയത്. 19.74 സെക്കന്റില്‍ ഫ്രേസര്‍ രണ്ടാമതും 10.76 സെക്കന്റില്‍ ഷെറിക്ക മൂന്നാമതുമെത്തി. റേസിന്റെ തുടക്കത്തില്‍ എലെയ്നും ഷെല്ലിയും ഏറെക്കുറെ ഒപ്പമായിരുന്നു. എന്നാല്‍ അവസാനത്തെ 40 മീറ്ററില്‍ മുന്നിലേക്കു കയറിയ എലെയ്ന്‍ പിന്നീട് ഷെല്ലിയെ തനിക്കൊപ്പമെത്താന്‍ അനുവദിക്കാതെ ഫിനിഷിങ് ലൈനിലേക്കു പറന്നു കയറുകയായിരുന്നു. ഷെല്ലിയും ഷെറീക്കയും ഏറെക്കുറെ ഒരുമിച്ചായിരുന്നു ഫിനിഷിങ് ലൈന്‍ മറികടന്നത്. അതുകൊണ്ടു തന്നെ സ്ഥാനമറിയാന്‍ ഇരുവര്‍ക്കും അല്‍പ്പസമയം കാത്തുനില്‍ക്കണ്ടി വന്നു.

സെമി ഫൈനലില്‍ ഏറ്റവും മികച്ച സമയവുമായിട്ടായിരുന്നു ഷെല്ലി (10.73 സെക്കന്റ്) ഫൈനലില്‍ ട്രാക്കിലിറങ്ങിയത്. മാത്രമല്ല ഈ വര്‍ഷം 100 മീറ്ററില്‍ ഏറ്റവും മികച്ച സമയവും അവരുടേതായിരുന്നു (10.63 സെക്കന്റ്). പക്ഷെ ഫൈനലില്‍ എലെയ്‌ന്റെ
മാസ്മരിക കുതിപ്പിനു മുന്നില്‍ 34കാരി കിതച്ചുപോവുകയായിരുന്നു. വനിതകളുടെ 100 മീറ്ററില്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച രണ്ടാമത്തെ സമയം കൂടിയാണ് ജമൈക്കന്‍ താരം തന്റെ പേരിലാക്കിയത്. 1988ലെ ഒളിംപിക്‌സില്‍ അമേരിക്കയുടെ ഫ്‌ളോറന്‍സ് ഗ്രിഫിത്ത് ജോനര്‍ സ്ഥാപിച്ച 10.41 സെക്കന്റെന്നതാണ് നിലവില്‍ 100 മീറ്ററിലെ ലോക റെക്കോര്‍ഡ്.

Story first published: Sunday, August 1, 2021, 7:47 [IST]
Other articles published on Aug 1, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+