For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Olympics 2021: ഷോട്ട്പുട്ടിലും നിരാശ തന്നെ, തജീന്ദര്‍പാല്‍ സിങ് ഫൈനല്‍ കാണാതെ പുറത്ത്

12ാംസ്ഥാനത്താണ് താരം ഫിനിഷ് ചെയ്തത്

1

ടോക്കിയോ ഒളിംപിക്‌സ് അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ മോശം പ്രകടനം തുടരുകയാണ്. പുരുഷന്‍മാരുടെ ഷോട്ട്പുട്ടില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന തജീന്ദര്‍പാല്‍ സിങ് ടൂര്‍ ഫൈനല്‍ കാണാതെ പുറത്തായി. യോഗ്യതാറൗണ്ടില്‍ 16 താരങ്ങള്‍ മല്‍സരിച്ച ഗ്രൂപ്പില്‍ 13ാംസ്ഥാനത്തേക്കു 2018ലെ ഏഷ്യന്‍ ചാംപ്യന്‍ കൂടിയായ അദ്ദേഹം പിന്തള്ളപ്പെടുകയും ചെയ്തു.

ഫൈനലിലേക്കുള്ള യോഗ്യതാ മാര്‍ക്ക് 21.20 മീറ്ററായിരുന്നു. സിങിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനം 21.49 മീറ്ററായിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹം ഫൈനലിലേക്കു യോഗ്യത നേടുമെന്നു തന്നെയായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ യോഗ്യറൗണ്ടിലെ മൂന്നു ശ്രമത്തിലും 20 മീറ്റര്‍ പോലുമെറിയാന്‍ സിങിനായില്ല. ആദ്യ ശ്രമത്തില്‍ 19.99 മീറ്ററായിരുന്നു ഇന്ത്യന്‍ താരമെറിഞ്ഞത്. അടുത്ത റൗണ്ടുകളില്‍ സിങ് ശക്തമായി തിരിച്ചുവരുമെന്നു കരുതിയെങ്കിലും അതുണ്ടായില്ല. അദ്ദേഹത്തിന്റെ ശേഷിച്ച രണ്ടു ശ്രമങ്ങളും ഫൗളില്‍ കലാശിക്കുകയായിരുന്നു. ഇതോടെ സിങ് 13ാംസ്ഥാനത്തേക്കു പിന്തള്ളപ്പെടുകയും ചെയ്തു.

INDvENG: ഇന്ത്യക്കു മികച്ച ഫാസ്റ്റ് ബൗളര്‍മാരുണ്ട്, പക്ഷെ... പ്രധാന പോരായ്മ ചൂണ്ടിക്കാട്ടി യുവരാജ്

T20 World cup: രോഹിത്തിന്റെ പങ്കാളി- ഇന്ത്യക്കു മുന്നില്‍ അഞ്ചു കോമ്പിനേഷനുകള്‍! ബെസ്‌റ്റേത്?

അത്‌ലറ്റിക്‌സില്‍ ഇന്ത്യക്കു ഇന്നു നേരിട്ട രണ്ടാമത്തെ പ്രഹരം കൂടിയാണിത്. രാവിലെ വനിതകളുടെ ജാവ്‌ലിന്‍ ത്രോയില്‍ അന്നു റാണിക്കു ഫൈനല്‍ കാണാതെ മടങ്ങേണ്ടി വന്നിരുന്നു. ഗ്രൂപ്പ് എയിലായിരുന്നു താരം യോഗ്യതാ റൗണ്ടില്‍ മല്‍സരിച്ചത്. 54.04 മീറ്റര്‍ എറിഞ്ഞതായിരുന്നു റാണിയുടെ മികച്ച പ്രകടനം. പക്ഷെ ഫൈനലിലേക്കു യോഗ്യത നേടാന്‍ ഇതു മതിയായിരുന്നില്ല.

15 താരങ്ങള്‍ മല്‍സരിച്ച യോഗ്യതാ റൗണ്ടില്‍ 15ാംസ്ഥാനത്താണ് റാണി ഫിനിഷ് ചെയ്തത്. രണ്ടു അവസരങ്ങളാണ് യോഗ്യതാ റൗണ്ടില്‍ ഒരു താരത്തിനുണ്ടായിരുന്നത്. ആദ്യത്തെ ശ്രമത്തില്‍ 50.35 മീറ്ററായിരുന്നു റാണി എറിഞ്ഞത്. ഈ റൗണ്ട് കഴിഞ്ഞപ്പോള്‍ 12ം സ്ഥാനത്തായിരുന്നു അവര്‍. രണ്ടാം ശ്രമത്തില്‍ അതു 54.61 മീറ്ററായി റാണി മെച്ചപ്പെടുത്തിയെങ്കിലും ഫൈനലിലേക്കു മുന്നേറാനായില്ല.

പുരുഷന്‍മാരുടെ ഹോക്കി സെമി ഫൈനലിലും ഇന്ത്യക്കു രാവിലെ തിരിച്ചടി നേരിട്ടു. 41 വര്‍ഷങ്ങള്‍ക്കു ശേഷം സെമിയിലേക്കു യോഗ്യത നേടിയ ഇന്ത്യ ലോക രണ്ടാം നമ്പര്‍ ടീമായ ബെല്‍ജിയത്തോടു തോല്‍ക്കുകയായിരുന്നു. രണ്ടിനെതിരേ അഞ്ചു ഗോളുകള്‍ക്കായിരുന്നു ബെല്‍ജിയത്തിന്റെ വിജയം. കളിയില്‍ ഒരു ഘട്ടത്തില്‍ ഇന്ത്യ 2-1ന് ലീഡ് ചെയ്തിരുന്നെങ്കിലും നാലു ഗോളുകള്‍ തിരിച്ചടിച്ച് ബെല്‍ജിയം വമ്പന്‍ ജയം കൊയ്യുകയായിരുന്നു. ഇനി വെങ്കല മെഡലിനായി ഒരു മല്‍സരം കൂടി ഇന്ത്യക്കു ബാക്കിയുണ്ട്. പുരുഷ ടീമിന്റെ വഴിയെ വനിതാ ടീമും സെമിയിലേക്കു യോഗ്യത നേടിയിരുന്നു. ഒളംപിക്‌സ് ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇന്ത്യയുടെ സെമി ഫൈനല്‍ പ്രവേശനം.

Story first published: Thursday, August 26, 2021, 11:49 [IST]
Other articles published on Aug 26, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+