For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Olympics 2021: ശ്രീശങ്കറിനു ഫൈനല്‍ യോഗ്യതയില്ല, യോഗ്യതാറൗണ്ടില്‍ 25ാമത്

7.69 മീറ്റര്‍ ചാടിയതാണ് മികച്ച പ്രകടനം

1

ടോക്കിയോ ഒളിംപിക്‌സില്‍ ലോങ്ജംപ് പുരുഷ വിഭാഗത്തില്‍ മല്‍സരിച്ച ഇന്ത്യയുടെ മലയാളി താരം എം ശ്രീശങ്കര്‍ ഫൈനലിലെത്താതെ പുറത്ത്. ഇന്നു നടന്ന യോഗ്യതാ റൗണ്ടില്‍ 25ാം സ്ഥാനത്തു ഫിനിഷ് ചെയ്യാനേ താരത്തിനായുള്ളൂ. 7.69 മീറ്റര്‍ ചാടിയതാണ് യോഗ്യതാ റൗണ്ടില്‍ ശ്രീശങ്കറിന്റെ ഏറ്റവും മികച്ച പ്രകടനം. യോഗ്യതാ റൗണ്ടിന്റെ ഗ്രൂപ്പ് ബിയിലായിരുന്നു താരം ഇറങ്ങിയത്. ഈ ഗ്രൂപ്പില്‍ 13ാം സ്ഥാനമാണ് ശ്രീശങ്കറിനു ലഭിച്ചത്. ഈ ഗ്രൂപ്പില്‍ നിന്നും ഒന്നാമതെത്തിയ താരത്തേക്കാള്‍ 1.19 മീറ്റര്‍ പിറകിലായിരുന്നു ശ്രീശങ്കര്‍.

യോഗ്യതാ റൗണ്ടില്‍ ആദ്യത്തെ ശ്രമത്തിലായിരുന്നു ശ്രീശങ്കര്‍ ഏറ്റവും മികച്ച ദൂരമായ 7.69 മീറ്റര്‍ കുറിച്ചത്. തുടര്‍ന്നുള്ള രണ്ടു ശ്രമങ്ങളിലും താരത്തിന്റെ പ്രകടനം പിന്നിലേക്കു പോവുന്നതാണ് കണ്ടത്. രണ്ടാമത്തെ ശ്രമത്തില്‍ 7.51 മീറ്ററും മൂന്നാമത്തെയും അവസാനത്തെയും ശ്രമത്തില്‍ 7.43 മീറ്ററും പിന്നിടാനേ മലയാളി താരത്തിനായുള്ളൂ.

അതേസമയം, ഇന്ത്യക്കു ഇന്നു തിരിച്ചടികളുടെ ദിവസമായിരുന്നു. പ്രതീക്ഷിച്ച ചില ഇനങ്ങളില്‍ അപ്രതീക്ഷിത തോല്‍വി നേരിടേണ്ടി വന്നു. അമ്പെയ്ത്തില്‍ അവസാനത്തെ മെഡല്‍ പ്രതീക്ഷയായിരുന്ന അതാനു ദാസ് പുരുഷന്‍മാരുടെ വ്യക്തിഗത വിഭാഗം പ്രീക്വാര്‍ട്ടറില്‍ പരാജയപ്പെട്ടു. ജപ്പാന്റെ തക്കാഹാരു ഫുരുക്കാവയോടു 3-5നായിരുന്നു തോല്‍വി.

വനിതകളുടെ ഡിസ്‌കസ് ത്രോയില്‍ കമല്‍പ്രീത് കൗര്‍ ഫൈനലിലേക്കുസ യോഗ്യത നേടിയത് ഇന്ത്യക്കു ആശ്വസിക്കാന്‍ വക നല്‍കുന്നു. 64 മീറ്റര്‍ എറിഞ്ഞായിരുന്നു പഞ്ചാബില്‍ നിന്നുള്ള താരം മെഡല്‍പ്പോരാട്ടത്തിന് അര്‍ഹത നേടിയത്. എന്നാല്‍ ഇതേയിനത്തില്‍ മല്‍സരിച്ച സീമ പുനിയക്കു യോഗ്യത ലഭിച്ചില്ല. 60.57 മീറ്ററായിരുന്നു അവര്‍ക്കു എറിയാനായത്.

ബോക്‌സിങില്‍ മല്‍സരിച്ച രണ്ടു താരങ്ങളും പരാജയപ്പെട്ടു. പുരുഷന്‍മാരുടെ ഫ്‌ളൈവെയ്റ്റ് വിഭാഗം പ്രീക്വാര്‍ട്ടറില്‍ അമിത് പംഗലായിരുന്നു ആദ്യം റിങിലെത്തിയത്. കൊളംബിയയുടെ യുബെര്‍ജെന്‍ മാര്‍ട്ടിനസിനോടു അദ്ദേഹം 1-4നു തോറ്റു. വനിതകളില്‍ ജയിച്ചാല്‍ മെഡല്‍ ഉറപ്പിക്കാമെന്ന പ്രതീക്ഷയോടെ മല്‍സരിച്ച വനിതാ താരം പൂജാ റാണി ക്വാര്‍ട്ടറില്‍ പരാജയപ്പെട്ടു. ചൈനയുടെ ലി കിയാനോടു 0-5നു പൂജ കീഴടങ്ങുകയായിരുന്നു. ബാഡ്മിന്റണില്‍ ഇന്ത്യയുടെ സ്വര്‍ണ പ്രതീക്ഷയായിരുന്ന സൂപ്പര്‍ താരം പിവി സിന്ധു സെമി ഫൈനലില്‍ ഞെട്ടിക്കുന്ന പരാജയമേറ്റുവാങ്ങി. ചൈനീസ് തായിപേയിയൂടെ തായ് സു സിങിനോടു നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു തോല്‍വി. സ്‌കോര്‍: 18-21, 12-21.

Story first published: Saturday, July 31, 2021, 17:49 [IST]
Other articles published on Jul 31, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+