For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Olympics 2021: ഡിസ്‌കസ് ത്രോയില്‍ കൗറിന് മെഡലില്ല, ആറാംസ്ഥാനം മാത്രം

അമേരിക്കയുടെ വലാറി ഓള്‍മാനാണ് സ്വര്‍ണം

1

ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യയുടെ മറ്റൊരു മെഡല്‍ പ്രതീക്ഷ കൂടി പൊലിഞ്ഞു. വനിതകളുടെ ഡിസ്‌കസ് ത്രോയില്‍ ഇന്ത്യയുടെ ഏകസാന്നിധ്യമായ കമല്‍പ്രീത് കൗറിന് മെഡല്‍ നേടാനായില്ല. ആറു റൗണ്ടുകള്‍ നീണ്ട മല്‍സരത്തില്‍ ആറാംസ്ഥാനത്തു ഫിനിഷ് ചെയ്യാനേ കൗറിനായുള്ളൂ. താരത്തിന്റെ മൂന്നു ത്രോ ഫൗളില്‍ കലാശിക്കുകയും ചെയ്തു. മൂന്നാംറൗണ്ടിലെ 63.57 മീറ്ററാണ് മികച്ച പ്രകടനം. ആദ്യ ശ്രമത്തില്‍ എറിയാനായത് 61.62 മീറ്ററായിരുന്നു. അഞ്ചാമത്തെ ശ്രമത്തില്‍ 61.37 മീറ്ററും കൗര്‍ കണ്ടെത്തി. പക്ഷെ യോഗ്യതാ റൗണ്ടില്‍ 64 മീറ്റര്‍ എറിഞ്ഞിരുന്ന പഞ്ചാബ് താരത്തിനു സമാനമായൊരു പ്രകടനം മെഡല്‍പ്പോരാട്ടത്തില്‍ പുറത്തെടുക്കാനായില്ല. ഇടയ്ക്കു മഴ കാരണം മല്‍സരം തടസ്സപ്പെടുകയും പിച്ചിലെ ഈര്‍പ്പം പല താരങ്ങളുടെയും പ്രകടനത്തെ ബാധിക്കുകയും ചെയ്തു.

അമേരിക്കയുടെ വലാറി ഓള്‍മാനാണ് സ്വര്‍ണം നേടിയത്. ആദ്യത്തെ ത്രോയില്‍ തന്നെ അവര്‍ സ്വര്‍ണമുറപ്പിച്ചിരുന്നു. 68.98 മീറ്റര്‍ എറിഞ്ഞായിരുന്നു വലാറിയുടെ സ്വര്‍ണനേട്ടം. റിയോയിലെ ചാംപ്യനും ക്രൊയേഷ്യയുടെ സൂപ്പര്‍ താരവുമായ സാന്‍ഡ്ര പെര്‍കോവിച്ചിന് ഇത്തവണ മെഡലൊന്നും നേടാനായില്ല. ജര്‍മനിയുടെ ക്രിസ്റ്റിന്‍ പ്യുഡെന്‍സ് വെള്ളിയും ക്യൂബയുടെ യാമി പെരസ് വെങ്കലവും സ്വന്തമാക്കി.

12 അത്‌ലറ്റുകളാണ് ഫൈനലില്‍ മാറ്റരുച്ചത്. മല്‍സരത്തില്‍ ഒമ്പതാമതായാണ് കൗര്‍ എറിയാനെത്തിയത്. ആദ്യ ശ്രമത്തില്‍ 61.62 മീറ്ററായിരുന്നു കൗര്‍ എറിഞ്ഞത്. രണ്ടു തവണ ഒളിംപിക് ചാംപ്യനും നിലവിലെ ജേതാവുമായ ക്രൊയേഷ്യയുടെ സാന്‍ഡ്ര പെര്‍കോവിച്ചിനു 62.53 മീറ്ററാണ് എറിയാനായത്. പക്ഷെ മുന്‍ ചാംപ്യനും അമേരിക്കയുടെ സൂപ്പര്‍ താരവുമായ വലാറി ഓള്‍മാന് ഏറ്റവും മികച്ച പ്രകടനം ആദ്യ ശ്രമത്തില്‍ കാഴ്ചവച്ചത്. 68.98 മീറ്റര്‍ താരം എറിഞ്ഞു. ക്യൂബയ്ക്കു വേണ്ടി യാമി പെരസ് 65.72 മീറ്ററും എറിഞ്ഞ് രണ്ടാംസ്ഥാനത്തെത്തി. ജര്‍മനിയുടെ ക്രിസ്റ്റിന്‍ പ്യുഡെന്‍സിനായിരുന്നു (63.07 മീറ്റര്‍) മൂന്നാംസ്ഥാനം.

IND vs ENG: അവന്‍ ടീമിന്റെ നിര്‍ണ്ണായക താരം, എന്നാല്‍ ആ പിഴവ് ആവര്‍ത്തിക്കാതെ നോക്കണം- ലക്ഷ്മണ്‍

IND vs ENG: 'ഇംഗ്ലണ്ടിന്റെ കരുത്ത് എത്രത്തോളമെന്ന് തീരുമാനിക്കപ്പെടുന്ന പരമ്പര'- ജാക് ലീച്ച്

രണ്ടാംറൗണ്ടില്‍ കൗറിന്റെ ത്രോ ഫൗളില്‍ കലാശിക്കുകയാിരുന്നു. പക്ഷെ മൂന്നാം ശ്രമത്തില്‍ ഇന്ത്യന്‍ താരം ശക്തമായ തിരിച്ചുവരവ് നടത്തി. 63.6 മീറ്റര്‍ എറിഞ്ഞ കൗര്‍ ആറാംസ്ഥാനത്തേക്കു കയറി. പക്ഷെ നാലാം റൗണ്ടില്‍ കൗറിനു പിഴച്ചു. ത്രോ ഫൗളായി മാറുകയായിരുന്നു. അഞ്ചാഞ്ചത്തെ ത്രോയില്‍ കൗറിന് പിന്നിടാനായത് 61.37 മീറ്റര്‍ മാത്രമായിരുന്നു. ഇതോടെ ഇന്ത്യന്‍ താരത്തിന്റെ മെഡല്‍ പ്രതീക്ഷ ഏറെക്കുറെ അവസാനിച്ചിരുന്നു. അവസാനത്തെ ശ്രമം ഫൗളില്‍ കലാശിക്കുക കൂടി ചെയ്തതോടെ കൗറിനു വെറും കൈയോടെ മടങ്ങേണ്ടിവന്നു.

യോഗ്യതാ റൗണ്ടില്‍ 64 മീറ്റര്‍ എറിഞ്ഞായിരുന്നു കൗര്‍ ഫൈനലിലേക്കു യോഗ്യത നേടിയത്. തന്റെ മൂന്നാമത്തെ ശ്രമത്തിലായിരുന്നു താരം ഈ ദൂരം കണ്ടെത്തിയത്. ആദ്യ ശ്രമത്തില്‍ 60.29 മീറ്ററും രണ്ടാം ശ്രമത്തില്‍ 63.97 മീറ്ററുമായിരുന്നു കൗര്‍ എറിഞ്ഞത്. അവസാനത്തെ ശ്രമത്തിലായിരുന്നു ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ച ഇന്ത്യന്‍ താരത്തിന്റെ ത്രോ. ഈ വര്‍ഷമാദ്യം നടന്ന ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ 65.06 മീറ്റര്‍ എറിഞ്ഞായിരുന്നു കൗര്‍ ടോക്കിയോ ഒളിംപിക്‌സിനു ടിക്കറ്റെടുത്തത്. എന്നാല്‍ ഇന്ത്യന്‍ താരത്തിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനമായിരുന്നില്ല ഇത്. ജൂണില്‍ നടന്ന ഇന്ത്യന്‍ ഗ്രാന്റപ്രീയില്‍ കൗര്‍ 66.59 മീറ്റര്‍ എറിഞ്ഞിരുന്നു.

Story first published: Friday, August 27, 2021, 11:55 [IST]
Other articles published on Aug 27, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+