Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വീണ്ടും സ്വര്‍ണം 'എറിഞ്ഞുവീഴ്ത്തി' നീരജ്!! ഒരാഴ്ചക്കിടെ രണ്ടാം മെഡല്‍, ദൂരമറിയാം

ഇന്ത്യന്‍ അത്‌ലറ്റിക്‌സിലെ ഗോള്‍ഡന്‍ ബോയ് എന്നു വിശേഷിപ്പിക്കപ്പെടുന്ന നീരജ് ചോപ്ര തന്റെ മെഡല്‍ക്കൊയ്ത്ത് തുടരുകയാണ്. ഒസ്ട്രാവ ഗോള്‍ഡന്‍ സ്‌പൈക്ക് മീറ്റില്‍ രാജ്യത്തിനായി സ്വര്‍ണമെഡഡല്‍ കൊയ്തിരിക്കുകയാണ് ഇന്ത്യന്‍ സൂപ്പര്‍ താരം. ഒരാഴ്ചയ്ക്കിടെ അദ്ദേഹത്തിന്റെ രണ്ടാമത്തെ മെഡല്‍നേട്ടം കൂടിയാണിത്,

കുറച്ചു ദിവസങ്ങള്‍ക്കു മുമ്പാണ് പാരീസ് ഡയമണ്ട് ലീഗില്‍ നീരജ് മെഡലണിഞ്ഞത്. ഇതിനു പിന്നാലെയാണ് ഒസ്ട്രാവയിലും മറ്റൊരു മാജിക്കല്‍ പ്രകടനവുമായി ഒരു തവണ ഒളിംപിക് ജേതാവായ അദ്ദേഹം വീണ്ടുമൊരു മെഡല്‍ കൂടി തന്റെ സമ്പാദ്യത്തിലേക്കു കൂട്ടിച്ചേര്‍ത്തത്.

neeraj chopra

വളരെയധികം വെല്ലുവിളിയുര്‍ത്തുന്ന കാലാവസ്ഥയെയും സാഹചര്യങ്ങളെയും അതിജീവിച്ചാണ് ഒസ്ട്രാവയില്‍ നീരജ് പൊന്നണിഞ്ഞത്. വളരെ ഒഴുക്കോടെയുള്ള റണ്ണപ്പിനു ശേഷായിരുന്നു 27 കാരന്റെ മൂര്‍ച്ചയേറിയ ത്രോ മെഡലില്‍ 'തറച്ചത്'. ഈ ത്രോയ്ക്കു പിന്നാലെ കാണികളില്‍ നിന്നും വലിയ കരഘോഷമാണ് ഉയര്‍ന്നത്. എതിരാളികളെ പിന്നിലാക്കാനും ഈ ത്രോയിലൂടെ നീരജിനു സാധിക്കുകയും ചെയ്തു.

മൂന്നാമത്തെ ശ്രമത്തിലായിരുന്നു 85.29 മീറ്റര്‍ ഉറപ്പാക്കിയ നീരജിന്റെ കിടിലന്‍ ത്രോ. അദ്ദേഹത്തിന്റെ ആദ്യത്തെ ത്രോ ഫൗളില്‍ കലാശിച്ചിരുന്നു. രണ്ടാമത്തെ ത്രോയില്‍ 83.45 മീറ്റര്‍ എറിഞ്ഞ് അദ്ദേഹം മല്‍സരത്തിലേക്കു തിരികെ വന്നു. തുടര്‍ന്നായിരുന്നു താരത്തിന്റെ മെഡല്‍ ത്രോ. ഇതു അദ്ദേഹം മെച്ചപ്പെടുത്തുമോയെന്നു ആരാധര്‍ ഉറ്റുനോക്കിയെങ്കിലും അതു സംഭവിച്ചില്ല.

മൂന്നാം ശ്രമത്തില്‍ 82.17 മീറ്ററാണ് നീരജ് എറിഞ്ഞത്. അടുത്ത ത്രോ വീണ്ടും താഴേക്കു പോയി. ഇത്തവണ 81.07 മീറ്റര്‍ ദൂരമേ താണ്ടിയുള്ളൂ. ആറാമത്തെയും അവസാനത്തെും ശ്രമം ഫൗളിലും കലാശിക്കുകയായിരുന്നു. എങ്കിലും മെഡലുറപ്പിക്കാന്‍ നീരജിനു മൂന്നാമത്തെ ആ ത്രോ ധാരാളമായിരുന്നു.

2021ലെ ടോക്കിയോ ഒളിംപിക്‌സില്‍ സ്വര്‍ണം നേടി ചരിത്രം കുറിച്ചതോടെയാണ് ഇന്ത്യന്‍ അത്‌ലറ്റിക്‌സിലെ സൂപ്പര്‍ ഹീറോയായി നീരജ് മാറിയത്. 2024ലെ പാരീസ് ഗെയിംസില്‍ രാജ്യത്തിനു അദ്ദേഹം വെള്ളിയും സമ്മാനിച്ചു. 2028ലെ ലോസാഞ്ചസ് ഗെയിംസിലും മെഡല്‍ക്കൊയ്ത്തിനു താന്‍ തയ്യാറായെന്ന സൂചനയാണ് വിവിധ ചാംപ്യന്‍ഷിപ്പുകളിലെ പ്രകടനത്തിലൂടെ നീരജ് തെളിയിക്കുന്നത്.

Story first published: Thursday, June 26, 2025, 12:15 [IST]
Other articles published on Jun 26, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+