Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ജാവലിന്‍താരം നീരജ് ചോപ്രയ്ക്ക് നല്ല കായികോപകരണങ്ങളോ ഭക്ഷണമോ ഇല്ലെന്ന് കോച്ച്

ദില്ലി: ഇന്ത്യയുടെ ഒളിമ്പിക്‌സ് പ്രതീക്ഷയായ നീരജ് ചോപ്രയ്ക്ക് ആവശ്യമായ നിലവാരമുള്ള കായികോപകരണങ്ങളോ പോഷകപ്രദമായ ഭക്ഷണമോ ഇല്ലെന്ന ആരോപണവുമായി പരിശീലകന്‍ ഉവെ ഹോണ്‍. ജര്‍മനിയിലെ വിഖ്യാതനായ ജാവലിന്‍ ത്രോ താരമാണ് ഉവെ ഹോണ്‍. ഇന്ത്യന്‍ താരത്തിന്റെ ആവശ്യങ്ങള്‍ ശരിയായ രീതിയില്‍ നടപ്പാകുന്നില്ലെന്ന ഗുരുതരമായ ആരോപണമാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്.

Neeraj Chopra

ആവശ്യമായ കായികോപരണങ്ങളുടെ അഭാവം, സഹപരിശീലകരില്ലാത്തത്, മോശം ഭക്ഷണരീതി എല്ലാം താരത്തിന്റെ പരിശീലനത്തിന് വിഘാതമായിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയില്‍നിന്നും മോശം പിന്തുണയാണ് ലഭിക്കുന്നത്. ഞങ്ങള്‍ക്ക് ജനങ്ങളില്‍നിന്നോ കമ്പനികളില്‍നിന്നോ ആവശ്യമായ സഹായം ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പരിശീലകന്‍ ജര്‍മനിയിലായതുകൊണ്ടാണ് കാര്യങ്ങളെ ഇത്രമാത്രം ഗൗരവത്തോടെ എടുക്കുന്നതെന്ന് നീരജ് ചോപ്ര പറഞ്ഞു. ഇന്ത്യ വലിയൊരു രാജ്യമാണ്. അവിടുത്തെയും ഇവിടുത്തെയും കാര്യങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ട്. അവധിദിവസങ്ങളായതുകൊണ്ടാണ് സമയമെടുക്കുന്നതെന്നാണ് അറിയുന്നതെന്നും കാര്യങ്ങളെല്ലാം ശരിയായി വരുമെന്നും നീരജ് വ്യക്തമാക്കി. ഈ വര്‍ഷം കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണം നേടിയ താരമാണ് നീരജ്. പടിപടിയായി പ്രകടനം മെച്ചപ്പെടുത്തുന്ന താരം ജപ്പാന്‍ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ മെഡല്‍പ്രതീക്ഷകൂടിയാണ്.

Story first published: Monday, December 24, 2018, 8:32 [IST]
Other articles published on Dec 24, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+