ഹിമ ദാസും നീരജ് ചോപ്രയും ദ്യുതി ചന്ദും; ഇന്ത്യന്‍ അത്‌ലറ്റിന്റെ സുവര്‍ണത്തിളക്കമായി 2018

ദില്ലി: ലോക വേദികളില്‍ ഇന്ത്യന്‍ അത്‌ലറ്റുകള്‍ക്ക് എന്നും പിന്നാമ്പുറത്തായിരുന്നു സ്ഥാനം. മത്സരിക്കാനെത്തുന്ന ഇന്ത്യന്‍ താരങ്ങള്‍ ലോക നിലവാരത്തിനൊപ്പമെത്താതെ ഇടറിവീഴുന്നത് പതിവ് കാഴ്ചകളാണ്. എന്നാല്‍, കാലത്തിനൊപ്പം മാറാന്‍ ഇന്ത്യയ്ക്കും കഴിയുന്നുണ്ട്. 2018ല്‍ ഒട്ടേറെ പുതു വാഗ്ദാനങ്ങളാണ് ഇന്ത്യ കായിക ആരാധകര്‍ക്കായി നീട്ടുന്നത്.
മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയന്‍ നിരയില്‍ ആ താരം തിരിച്ചെത്തി; ഇന്ത്യ ഭയക്കണം
ഓട്ടക്കാരി ഹിമാ ദാസും, ദ്യുതി ചന്ദും ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയുമെല്ലാം വരും വര്‍ഷങ്ങളിലും മെഡല്‍ക്കൊയ്ത്ത് നടത്തുമെന്ന പ്രത്യാശയോടെയാണ് ഈ വര്‍ഷം കടന്നുപോകുന്നത്. ഇന്ത്യയുടെ ഒളിമ്പിക്‌സ് പ്രതീക്ഷയായ നീരജ് ചോപ്ര തന്നെയാണ് ഇക്കാര്യത്തില്‍ മുമ്പന്‍. കേവലം ഇരുപത് വയസിനുള്ള ലോകത്തെ മുന്‍നിര ജാവലിന്‍ ത്രോ താരമാണ് ഇപ്പോള്‍ നീരജ് ചോപ്ര. 2020ലെ ടോക്കിയോ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടുമെന്ന ഉറച്ച പ്രതീക്ഷയുമുണ്ട്.


നേരത്തെ ജൂനിയര്‍ ലോക റെക്കോര്‍ഡ് സ്ഥാപിച്ച നീരജ് ഈ വര്‍ഷം കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലുമെല്ലാം സ്വര്‍ണം നേടിയിട്ടുണ്ട്. ഈ വര്‍ഷം രണ്ടുതവണയാണ് തന്റേതന്നെ ദേശീയ റെക്കോര്‍ഡ് തിരുത്തിയത്. നീരജിനൊപ്പം ചേര്‍ത്തുവെക്കാവുന്ന താരമാണ് ഹിമ ദാസും. ലോക അണ്ടര്‍ 20 ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 400 മീറ്ററിലെ സ്വര്‍ണം ഹിമയെ ദേശീയ ശ്രദ്ധയിലെത്തിച്ചു. ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ വനിത ഈ നേട്ടത്തിലെത്തുന്നത്.

ട്രിപ്പിള്‍ ജംപില്‍ ചരിത്രമെഴുതിയ അര്‍പീന്ദര്‍ സിങ്ങും ഇന്ത്യയുടെ ഭാവി വാഗ്ദാനമാണ്. ഐഎഎഎഫ് കോണ്ടിനന്റല്‍ കപ്പില്‍ വെങ്കലത്തോടെയാണ് അര്‍പീന്ദര്‍ മാറ്റു തെളിയിച്ചത്. 800 മീറ്ററില്‍ 42 വര്‍ഷം പഴക്കമുള്ള ദേശീയ റെക്കോര്‍ഡ് തിരുത്തി മലയാൡും ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണമഡല്‍ ജേതാവുമായ ജിന്‍സണ്‍ ജോണ്‍സണും ശ്രദ്ധേയമായി. വിവാദങ്ങള്‍ മറികടന്നെത്തിയ ദ്യുതി ചന്ദ്, മുഹമ്മദ് അനസ്, മുരളി ശ്രീശങ്കര്‍ എന്നിവരെല്ലാം ഇന്ത്യന്‍ അത്‌ലറ്റിന്റെ 2018ലെ ശോഭനമായ ഏടുകളാണ്. ഏഷ്യന്‍ ഗെയിംസില്‍ 7 സ്വര്‍ണവും 10 വെള്ളിയും 2 വെങ്കലവുമായി തിളങ്ങി ഇന്ത്യന്‍ അത്‌ലറ്റ്‌സ്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഒന്നുവീതം സ്വര്‍ണവും, വെള്ളിയും വെങ്കലവുമായിരുന്നു ഇന്ത്യയുടെ സമ്പാദ്യം.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Tuesday, December 25, 2018, 11:45 [IST]
Other articles published on Dec 25, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X