Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദേശീയ അത്‌ലറ്റിക് മീറ്റ് ചൊവ്വാഴ്ച മുതല്‍; ഏഷ്യന്‍ ഗെയിംസ് ലക്ഷ്യമിട്ട് കായിക താരങ്ങള്‍

ഗുവാഹാട്ടി: ജക്കാര്‍ത്തയില്‍ ഓഗസ്റ്റില്‍ ആരംഭിക്കാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസ് ലക്ഷ്യമിട്ട് കായിക താരങ്ങള്‍ ദേശീയ അത്‌ലറ്റിക് മീറ്റിന് ഒരുങ്ങി. ഗുവാഹട്ടി ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ ചൊവ്വാഴ്ചയാണ് മീറ്റിന് തുടക്കമാകുക. മീറ്റില്‍ യോഗ്യതാ മാര്‍ക്ക് കടക്കുന്നവര്‍ക്ക് ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കും.

ജാവലിന്‍ താരം നീരജ് ചോപ്ര, ഡിസ്‌കസ് താരം സീമ പുണിയ ഒഴികെ ബാക്കിയെല്ലാവരും മീറ്റിനെത്തണമെന്നാണ് അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ(എ.എഫ്.ഐ.) അറിയിച്ചിരിക്കുന്നത്. യോഗ്യതാ മാനദണ്ഡങ്ങള്‍ നേരത്തേതന്നെ പുറത്തിറക്കിയിരുന്നു. അത്ലറ്റിക്‌സില്‍ 52 പുരുഷന്മാരും 50 വനിതകളുമടങ്ങുന്ന സംഘത്തെയാണ് ഏഷ്യന്‍ ഗെയിംസിനായി അയക്കുക.

athlete

പ്രതീക്ഷകളുമായി മലയാളി കായിക താരങ്ങളും മീറ്റിനെത്തിയിട്ടുണ്ട്. 36 വനികളും 29 പുരുഷന്മാരും അടങ്ങുന്നതാണ് കേരളം സംഘം. പകല്‍ കനത്തചൂടും വൈകീട്ട് മഴയുമാണ് ഗുവാഹട്ടിയിലെന്നതിനാല്‍ കായിക താരങ്ങളുടെ പ്രകടനം മെച്ചപ്പെടുമോ എന്ന് ആശങ്കയുണ്ട്. ജൂണ്‍ 30നാണ് ഏഷ്യന്‍ ഗെയിംസിനായുള്ള ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിക്കുക. ഒട്ടേറെ മലയാളി താരങ്ങള്‍ ടീമില്‍ ഉള്‍പ്പെടുമെന്നാണ് പ്രതീക്ഷ.

Story first published: Tuesday, June 26, 2018, 11:48 [IST]
Other articles published on Jun 26, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+