Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഖേലോ ഇന്ത്യ ഗെയിംസ്: പോരാട്ടം ഇനി ട്രാക്കിന് പുറത്തേക്ക്... നിരാശപ്പെടുത്തി കേരളം

ദില്ലി: പ്രഥമ ഖേലോ ഇന്ത്യ സ്‌കൂള്‍ ഗെയിംസില്‍ അത്‌ലറ്റിക്‌സ് മല്‍സരങ്ങള്‍ അവസാനിച്ചതിനു പിന്നാലെ കേരളത്തിന് തിരിച്ചടി തുടങ്ങി. ഗെയിംസില്‍ കേരളം മെഡല്‍ പ്രതീക്ഷിച്ചിരുന്ന ഇനമായിരുന്നു കബഡി. എന്നാല്‍ പെണ്‍കുട്ടികളുടെ കബഡിയില്‍ കേരളം തോറ്റ് പുറത്തായി. ആതിഥേയരായ ദില്ലിയോടാണ് സെമി ഫൈനലില്‍ കേരളം 57-26നു പരാജയം സമ്മതിച്ചത്.

1

ആണ്‍കുട്ടികളുടെ വോളിബോളിലും കേരളത്തിന് തോല്‍വി നേരിട്ടു. ഇത്തവണയും സെമിയില്‍ ആതിഥേയരായ ദില്ലിയാണ് കേരളത്തിന്റെ മെഡല്‍ പ്രതീക്ഷ അവസാനിപ്പിച്ചത്. സ്‌കോര്‍: 25-15, 25-23, 25-22. കേരളത്തിന് ഇനി വെങ്കലമെഡലിനായി പോരടിക്കാം. മൂന്നാംസ്ഥാനക്കാര്‍ക്കു വേണ്ടിയുള്ള മല്‍സരത്തില്‍ ഉത്തരാഖണ്ഡിനെയാണ് കേരളം നേരിടുന്നത്.

ഗെയിംസില്‍ ഇതുവരെ 19 മെഡലുകളാണ് കേരളത്തിന്റെ സമ്പാദ്യം. 17 മെഡലുകളും അത്‌ലറ്റിക്‌സിലാണ് കേരളത്തിന് ലഭിച്ചത്. ശേഷിച്ച രണ്ടെണ്ണം നീന്തലിലായിരുന്നു. നീന്തലില്‍ രണ്ടു വെള്ളിയാണ് കേരളം നേടിയത്. നിലവില്‍ പോയിന്റ് പട്ടികയില്‍ ഏഴാംസ്ഥാനത്താണ് കേരളം.

Story first published: Monday, February 5, 2018, 11:47 [IST]
Other articles published on Feb 5, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+