Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഖേലോ ഇന്ത്യ: കര്‍ണാടകയുടെ കുതിപ്പ്, കേരളത്തിന് താങ്ങായി പെണ്‍മികവ്

ദില്ലി:പ്രഥമ ഖേലോ ഇന്ത്യ സ്‌കൂള്‍ ഗെയിംസില്‍ കര്‍ണാടകയുടെ കുതിപ്പ്. മേളയുടെ രണ്ടാംദിനം കേരളവും മികച്ച പ്രകടനം നടത്തി. നാലു മെഡലുകളാണ് കേരളത്തിന് രണ്ടാം ദിനം ലഭിച്ചത്. ഇവയെല്ലാം പെണ്‍കുട്ടികളാണ് നേടിയതെന്നാണ് ശ്രദ്ധേയം. ഒരു സ്വര്‍ണവും രണ്ടു വെള്ളിയും ഒരു വെങ്കലവുമാണ് കേരളം സ്വന്തമാക്കിയത്.

പെണ്‍കുട്ടികളുടെ ലോങ്ജംപില്‍ ആന്‍സി ജോണിന്റെ വകയായിരുന്നു കേരളത്തിന്റെ സുവര്‍ണനേട്ടം. തൃശൂര്‍ നാട്ടിക ഗവ. ഫിഷറീസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് ആന്‍സി. 5.80 മീറ്റര്‍ ചാടിയാണ് ആന്‍സി ജേതാവായത്. ഈയിനത്തില്‍ കേരളത്തിന്റെ തന്നെ സാന്ദ്ര ബാബുവിനാണ് വെള്ളി. ഗെയിംസില്‍ സാന്ദ്രയുടെ രണ്ടാം മെഡല്‍ നേട്ടമാണിത്. ആദ്യദിനം ട്രിപ്പിള്‍ ജംപിലും താരം കേരളത്തിനു വെള്ളി സമ്മാനിച്ചിരുന്നു.

1

രണ്ടാം ദിനം ലോങ്ജംപിലെ സ്വര്‍ണമെഡല്‍ കൂടാതെ 200 മീറ്ററില്‍ വെള്ളിയും ആന്‍സി കേരളത്തിനു സമ്മാനിച്ചു. 25.31 സെക്കന്റിലാണ് ആന്‍സി മല്‍സരം പൂര്‍ത്തിയാക്കിയത്. പോള്‍വാള്‍ട്ടിലായിരുന്നു രണ്ടാം ദിനം കേരളത്തിന്റെ മറ്റൊരു മെഡല്‍. ആര്‍ ശ്രീലക്ഷ്മിയാണ് മൂന്നാംസ്ഥാനത്തു ഫിനിഷ് ചെയ്ത് വെങ്കലം കഴുത്തിലണിഞ്ഞത്. പാലക്കാട് കല്ലടി എച്ച്എസ്എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായ ശ്രീലക്ഷ്മി 2.40 മീറ്ററാണ് ചാടിയത്.

രണ്ടു സ്വര്‍ണവും മൂന്നു വെങ്കലവും രണ്ടു വെള്ളിയും നേടിയ കേരളം പോയിന്റ് പട്ടികയില്‍ നാലാമതുണ്ട്. കര്‍ണാടകയാണ് ഒന്നാംസ്ഥാനത്ത്. ആറു സ്വര്‍ണമുള്‍പ്പെടെ എട്ടു മെഡലുകള്‍ അവരുടെ അക്കൗണ്ടിലുണ്ട്.

Story first published: Friday, February 2, 2018, 11:50 [IST]
Other articles published on Feb 2, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+