Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഖേലോ ഇന്ത്യ ഗെയിംസ്: കേരളത്തിന് ആറു മെഡല്‍ കൂടി... പൊന്നണിഞ്ഞ് അപര്‍ണ

ദില്ലി: പ്രഥമ ഖേലോ ഇന്ത്യ ദേശീയ സ്‌കൂള്‍ ഗെയിംസില്‍ മൂന്നാം ദിനം ആറു മെഡലുകള്‍ കൂടി കേരളം തങ്ങളുടെ അക്കൗണ്ടിലേക്ക് കൂട്ടിച്ചേര്‍ത്തു. ഇതില്‍ ഒരു സ്വര്‍ണമെഡലും ഉള്‍പ്പെടുന്നു. പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ അപര്‍ണ റോയിയാണ് കേരളത്തിനായി പൊന്നണിഞ്ഞത്. പെണ്‍കരുത്തില്‍ തന്നെയാണ് ഗെയിംസില്‍ കേരളത്തിന്റെ മുന്നേറ്റം. മൂന്നാം ദിനം ലഭിച്ച ആറു മെഡലുകളില്‍ നാലും പെണ്‍കുട്ടികള്‍ക്കാണ്.

1

പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ പ്രിസില്ല ഡാനിയേല്‍ വെള്ളിയും എഎസ് സാന്ദ്ര വെങ്കലവും കരസ്ഥമാക്കി. പെണ്‍കുട്ടികളുടെ ഹൈജംപില്‍ ഗായത്രി ശിവകുമാര്‍ കേരളത്തിനു വെള്ളി സമ്മാനിച്ചു. ആണ്‍കുട്ടികളുടെ നീന്തലിലാണ് കേരളത്തിന്റെ മറ്റു രണ്ടു മെഡലുകളും. പിജെ ജഗന്നാഥന്‍, എം വാസുറം വ്യത്യസ്ത ഇനങ്ങളിലായി കേരളത്തിനു വെള്ളി മെഡല്‍ നേടിത്തന്നു. കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ് സ്‌കൂളിലെ താരമായ അപര്‍ണ 14.02 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് കേരളത്തിന് മേളയില്‍ വീണ്ടുമൊരു സ്വര്‍ണം സമ്മാനിച്ചത്.

പോയിന്റ് പട്ടികയില്‍ മഹാരാഷ്ട്രയാണ് ഒന്നാംസ്ഥാനത്തുള്ളത്. കര്‍ണാടക രണ്ടാംസ്ഥാനത്തും ഹരിയാന മൂന്നാമതുമുണ്ട്. ആറാം സ്ഥാനത്താണ് കേരളം. അത്‌ലറ്റിക്‌സ് മല്‍സരങ്ങള്‍ ഇന്ന് അവസാനിക്കും. 10 ഇനങ്ങളിലാണ് അവസാന ദിനം മെഡല്‍ പോരാട്ടങ്ങളുള്ളത്.

Story first published: Saturday, February 3, 2018, 11:27 [IST]
Other articles published on Feb 3, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+