Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കെനിയന്‍ താരം കൊസ്‌ഗെയ്ക്കു ലോക റെക്കോര്‍ഡ്, വഴിമാറിയത് 16 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ്

ഷിക്കാഗോ: കെനിയന്‍ വനിതാ താരം ബ്രിജിഡ് കൊസ്‌ഗെയ്ക്കു മാരത്തണില്‍ ലോക റെക്കോര്‍ഡ്. രണ്ടു മണിക്കൂറും 14 മിനിറ്റും രണ്ടും സെക്കന്റും കൊണ്ട് ഫിനിഷ് ചെയ്താണ് താരം ചരിത്രത്തിന്റെ റെക്കോര്‍ഡ്. മുന്‍ റെക്കോര്‍ഡ് 81 സെക്കന്റ് വ്യത്യാസത്തില്‍ കൊസ്‌ഗെയ് തിരുത്തുകയായിരുന്നു. 16 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് പഴങ്കഥയായത്.

kenya

2003ലെ ലണ്ടന്‍ മാരത്തണില്‍ മുന്‍ സൂപ്പര്‍ താരം പൗള റാഡ്ക്ലിഫെ സ്ഥാപിച്ച റെക്കോര്‍ഡാണ് പഴങ്കഥയായത്. അന്ന് രണ്ടു മണിക്കൂറും 15 മിനിറ്റും 25 സെക്കന്റും കൊണ്ട് ഫിനിഷ് ചെയ്തായിരുന്നു താരത്തിന്റെ നേട്ടം. അന്നു സ്വന്തം പേരില്‍ തന്നെയുള്ള 2.18.20 സെക്കന്റെന്ന റെക്കോര്‍ഡാണ് റാഡ്ക്ലിഫെ തിരുത്തിയത്.

ഷിക്കാഗോ മാരത്തണില്‍ ലോക റെക്കോര്‍ഡ് സമയം കൊണ്ട് ഫിനിഷ് ചെയ്യാനായതില്‍ അതിയായ സന്തോഷമുണ്ടെന്നു കൊസ്‌ഗെയ് പ്രതികരിച്ചു. ഇത്രയും വേഗത്തില്‍ ഫിനിഷ് ചെയ്യാനാവുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും താരം വ്യക്തമാക്കി. അതേസമയം, പുരുഷന്‍മാരുടെ മാരത്തണിലും കെനിയക്കു തന്നെയാണ് സ്വര്‍ണം. കെനിയയുടെ ലോറെന്‍സ് കെറോനോയാണ് ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്തത്. രണ്ടു എത്യേപ്യന്‍ താരങ്ങളെ മറികടന്നാണ് അദ്ദേഹം വെന്നിക്കൊടി നാട്ടിയത്.

Story first published: Monday, October 14, 2019, 16:04 [IST]
Other articles published on Oct 14, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+