Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

CWG 2022: ബാഡ്മിന്റണ്‍ മിക്‌സഡ് ടീം വിഭാഗത്തില്‍ ഇന്ത്യ സെമി ഫൈനലില്‍

1

മിക്‌സഡ് ബാഡ്മിന്റണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയുടെ സുമീത് റെഡ്ഡി-അശ്വിനി പൊന്നപ്പ സഖ്യം ജാറിഡ് ഏലിയറ്റ്-ദീദ്രി ജോര്‍ദാന്‍ സഖ്യത്തെ പരാജയപ്പെടുത്തി. 21-9, 21-11 എന്ന സ്‌കോറിന് അനായാസമായിരുന്നു ഇന്ത്യയുടെ ജയം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത്യക്ക് 1-0ന്റെ ലീഡും ഇത് നേടിക്കൊടുത്തു. രണ്ടാം മത്സരത്തില്‍ ലക്ഷ്യ സെന്‍ കാര്‍ഡന്‍ കക്കോറയെ തോല്‍പ്പിച്ച് ഇന്ത്യയെ 2-0ന് മുന്നിലെത്തിച്ചു. 21-5, 21-6 എന്നിങ്ങനെയായിരുന്നു സ്‌കോര്‍. ജയത്തോടെ 2-0ന്റെ ലീഡും ഇന്ത്യക്കൊപ്പം.

സ്‌ക്വാഷില്‍ പുരുഷന്മാരുടെ സിംഗിള്‍സില്‍ ഇന്ത്യയുടെ സൗരവ് ഘോഷാല്‍ സെമി ഫൈനലിലെത്തി. കാനഡയുടെ ഡേവിഡ് ബൈലാര്‍ജിയോനെ 11-6, 11-2, 11-6 എന്ന സ്‌കോറിനാണ് സൗരവ് തോല്‍പ്പിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്ക് ആധിപത്യ ജയം തന്നെയാണ് താരം നേടിയെടുത്തത്. മൂന്നാം മത്സരത്തില്‍ ഇന്ത്യയുടെ ആകര്‍ഷി കശ്യപ് ജൊഹാനിറ്റ സ്‌കോള്‍ട്ടസിനെ 21-11, 21-16 എന്ന സ്‌കോറിനും തകര്‍ത്തതോടെ ദക്ഷിണാഫ്രിക്കയെ 3-0ന് വീഴ്ത്തി ഇന്ത്യന്‍ സംഘം സെമിയിലും കടന്നു.

1

പുരുഷന്മാരുടെ 50 മീറ്ററില്‍ ഇന്ത്യയുടെ ശ്രീഹരി നടരാജ് ഫൈനലില്‍ പ്രവേശിച്ചു. സെമിയില്‍ അഞ്ചാമനായാണ് അദ്ദേഹം ഫിനിഷ് ചെയ്തത്. 25.38 സെക്കന്റ് സമയം കുറിച്ചാണ് ശ്രീഹരി ഫൈനല്‍ യോഗ്യത നേടിയത്.

ലോണ്‍ ബോള്‍സില്‍ ഇന്ത്യയുടെ പുരുഷ സഖ്യം ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ദിനേഷ് കുമാര്‍ - സുനില്‍ ബഹദൂര്‍ സഖ്യം ഇംഗ്ലണ്ട് സഖ്യത്തെ തകര്‍ത്താണ് ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. 18-15 എന്ന സ്‌കോറിനായിരുന്നു ഇന്ത്യന്‍ സഖ്യത്തിന്റെ ജയം. ട്രയാത്തലോണിലെ മിക്‌സഡ് ടീം റിലേ ഫൈനലില്‍ ഇന്ത്യ 10ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 1.31.43 സമയം കുറിച്ചാണ് ഇന്ത്യ ഫിനിഷ് ചെയ്തത്.

1

പുരുഷന്മാരുടെ 73 കിലോഗ്രാം വിഭാഗത്തില്‍ ആദ്യ ശ്രമത്തില്‍ത്തന്നെ 137 കിലോഗ്രാം ഉയര്‍ത്താന്‍ അചിന്ത സിയോളിക്കായി. രണ്ടാം ശ്രമത്തില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിലെ റെക്കോഡായ 140 കിലോഗ്രാം ഉയര്‍ത്തി. മൂന്നാം ശ്രമത്തില്‍ 143 കിലോഗ്രാമും ഉയര്‍ത്തി കരുത്തുകാട്ടാന്‍ അചിന്ത സിയോളിക്കായി. താരത്തിന്റെ വ്യക്തിഗത ബെസ്റ്റ് കൂടിയായിരുന്നു ഇത്.

Story first published: Monday, August 1, 2022, 0:37 [IST]
Other articles published on Aug 1, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+