CWG 2022: ഭാരോദ്വഹനത്തില്‍ ഹസാരികയ്ക്ക് ഏഴാം സ്ഥാനം, സ്‌ക്വാഷില്‍ ജോഷ്‌ന ക്വാര്‍ട്ടറില്‍

ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസിലെ വനിതകളുടെ 59കിലോ ഗ്രാം ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ പോപ്പി ഹസാരികയ്ക്ക് മെഡലില്ല. ആദ്യ ശ്രമത്തില്‍ 81 കിലോഗ്രാം ഉയര്‍ത്തി ഏഴാം സ്ഥാനത്താണ് ഹസാരിക ഫിനിഷ് ചെയ്തത്. ഇന്ത്യക്ക് വലിയ മെഡല്‍ പ്രതീക്ഷ ഉയര്‍ത്തി ഇനമായിരുന്നു ഇതെങ്കിലും ഫൈനലില്‍ ഹസാരികയ്ക്ക് പ്രതീക്ഷിച്ച പ്രകടനം നടത്താനായില്ല.
ഹസാരിക ആദ്യ റൗണ്ടില്‍ 81 കിലോഗ്രാം അനായാസമായി ഉയര്‍ത്തി. എതിരാളി ഹനാഹ് ക്രൈംബ്ലി ആദ്യ തവണ 83 കിലോഗ്രാം ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. എന്നാല്‍ രണ്ടാം ശ്രമത്തില്‍ വിജയകരമായി ഉയര്‍ത്തി. 84 കിലോഗ്രാം ഉയര്‍ത്താനെത്തിയ ഹസാരികയ്ക്ക് പക്ഷെ ഭാരം ഉയര്‍ത്താനായില്ല. കാനഡക്കാരിയായ താലി 85 കിലോഗ്രാം ആദ്യ ശ്രമത്തില്‍ത്തന്നെ ഉയര്‍ത്തി. ആതിഥേയ താരം ജെസീക 86 കിലോഗ്രാം ഉയര്‍ത്തി സുവര്‍ണ്ണ പോരാട്ടം കടുപ്പിച്ചു.

86കിലോഗ്രാം ഭാരം ഉയര്‍ത്താന്‍ മൂന്നാമത്തെയും അവസാനത്തെയും ശ്രമത്തില്‍ ഹസാരിക ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. 84 കിലോഗ്രാം ഉയര്‍ത്താന്‍ സാധിക്കാത്ത ഹസാരികെ രണ്ട് കിലോഗ്രാം അധികം ഉയര്‍ത്തി ശ്രമം നടത്തിയത് അല്‍പ്പം സാഹസം തന്നെയായിരുന്നു. ഇതോടെ ആദ്യ ശ്രമത്തില്‍ ഉയര്‍ത്തിയ 81 കിലോഗ്രാമിലേക്ക് ഹസാരികയ്ക്ക് ഒതുങ്ങേണ്ടി വന്നു.

സ്‌ക്വാഷിലെ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ ജോഷ്‌ന ചിന്നപ്പ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. പ്രീ ക്വാര്‍ട്ടറില്‍ ന്യൂസീലന്‍ഡിന്റെ കെയ്റ്റ്‌ലിന്‍ വാറ്റ്‌സിനെ നാല് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ തോല്‍പ്പിച്ചാണ് ജോഷ്‌ന ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. ആദ്യ സെറ്റ് നേടിയെങ്കിലും രണ്ടാം സെറ്റ് തോറ്റ താരം പിന്നീടുള്ള രണ്ട് സെറ്റും നേടി ക്വാര്‍ട്ടര്‍ സീറ്റ് ഉറപ്പിക്കുകയായിരുന്നു. സ്‌കോര്‍ 11-8, 9-11, 11-4, 11-6.

വനിതാ ക്രിക്കറ്റില്‍ ഇന്ത്യ പാകിസ്താനെ പരാജയപ്പെടുത്തി. എട്ട് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 100 റണ്‍സ് വിജയലക്ഷ്യം ഇന്ത്യക്ക് മുന്നില്‍ വെച്ചപ്പോള്‍ 11.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ അനായാസമായി വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ആദ്യ മത്സരത്തില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടിരുന്നു.
അഞ്ച് മെഡലുകളാണ് ഇന്ത്യ ഇതുവരെ നേടിയത്. രണ്ട് സ്വര്‍ണ്ണവും വെള്ളിയും വെങ്കലവുമാണ് ഇതില്‍ ഉള്‍പ്പെടുന്നത്. അഞ്ചും ഭാരോദ്വഹനത്തിലാണെന്നതാണ് കൗതുകകരമായ കാര്യം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications