Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

CWG 2022: ഇന്ത്യയുടെ പ്രായം കുറഞ്ഞ അത്‌ലറ്റ്, 14കാരി അനാഹത്ത് സിങ്ങിനെക്കുറിച്ചറിയാം

1

കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ആവേശ കാഴ്ചകള്‍ക്ക് തുടക്കമായിരിക്കുകയാണ്. ഇത്തവണ വലിയ പ്രതീക്ഷയോടെയാണ് ഇന്ത്യന്‍ ടീം കോമണ്‍വെല്‍ത്ത് ഗെയിംസിനിറങ്ങുന്നത്. നീരജ് ചോപ്ര, സൈന നെഹ്‌വാള്‍ തുടങ്ങിയ ചില പ്രമുഖ താരങ്ങളുടെ അഭാവത്തിലും ഇന്ത്യ ശക്തമായ ടീമുമായാണ് കോമണ്‍വെല്‍ത്ത് ഗെയിംസിനിറങ്ങുന്നത്.

ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷ നല്‍കി വനിതാ ക്രിക്കറ്റ് ടീം, ഹോക്കി ടീം, പി വി സിന്ധു തുടങ്ങിയവരെല്ലാമുണ്ട്. 205 അംഗ സംഘത്തെ കോമണ്‍വെല്‍ത്ത് ഗെയിംസിന് അയച്ച ഇന്ത്യന്‍ ടീമിലെ പ്രായം കുറഞ്ഞ അത്‌ലറ്റ് ആരാണെന്ന് അറിയാമോ?. 14കാരി അനാഹത്ത് സിങ്ങാണ് ഇന്ത്യന്‍ സംഘത്തിലെ കുട്ടി താരം. സ്‌ക്വാഷിലാണ് അനാഹത്ത് മത്സരിക്കാനിറങ്ങുന്നത്. 9ാംക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ ഇത്രയും വലിയൊരു കായിക മാമാങ്കത്തില്‍ പങ്കെടുക്കാനുള്ള യോഗ്യത നേടിയെടുക്കാന്‍ അനാഹത്തിനായിരിക്കുകയാണ്.

1

ദേശീയ സെലക്ഷന്‍ ട്രയല്‍സില്‍ മികച്ച പ്രകടനം നടത്തിയാണ് അനാഹത്ത് കോമണ്‍വെല്‍ത്ത് ഗെയിംസ് ടിക്കറ്റ് നേടിയെടുത്തത്. അണ്ടര്‍ 11യിലൂടെത്തന്നെ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റാന്‍ അനാഹത്തിന് സാധിച്ചിരുന്നു. ഇതുവരെ ദേശീയ ടീമിനായി സീനിയര്‍ തലത്തില്‍ കളിക്കാതെയാണ് അനാഹത്ത് കോമണ്‍വെല്‍ത്ത് ഗെയിംസിനിറങ്ങുന്നതെന്നതാണ് കൗതുകകരമായ കാര്യം.

'ക്യാംപിലെത്തിയപ്പോള്‍ നല്ല ഭയമുണ്ടായിരുന്നു. എല്ലാവരും അനുഭവസമ്പന്നരായ താരങ്ങള്‍. എന്നാല്‍ അവരെല്ലാം വളരെ സ്‌നേഹമുള്ളവരും സഹായിക്കാന്‍ മനസുള്ളവരുമായിരുന്നു. അവരെല്ലാം എന്നെ ഇവിടെവരെയെത്താന്‍ വളരെയധികം സഹായിച്ചു'-അനാഹത്ത് പറഞ്ഞു. സഹോദരി അമീറക്കൊപ്പം ആറാം വയസ് മുതല്‍ ബാഡ്മിന്റണ്‍ കളിച്ചിരുന്ന താരം പിന്നീട് ഈ മികവിനെ സ്‌ക്വാഷിലേക്ക് വഴിതിരിക്കുകയായിരുന്നു. ന്യൂഡല്‍ഹിയില്‍ താരത്തിന്റെ സഹോദരി ആ സമയത്ത് സ്‌ക്വാഷ് കളിക്കുന്നുണ്ടായിരുന്നു.

1

ആദ്യ സമയത്ത് അത്ര കാര്യമാക്കാതെ തമാശക്കാണ് സ്‌ക്വാഷ് കളിച്ചതെങ്കിലും മികവ് കാട്ടാന്‍ സാധിച്ചതോടെ പ്രൊഫഷനാക്കി മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. എട്ടാം വയസ് മുതല്‍ സ്‌ക്വാഷില്‍ പ്രൊഫഷണല്‍ പരിശീലനം ലഭിച്ചിരുന്നു. രാജ്യത്തെ വിവിധ സ്ഥലങ്ങളിലായി സഞ്ചരിച്ച് പരിശീലനം നേടാന്‍ സാധിച്ചുവെന്നും അനാഹത്ത് പറഞ്ഞു.

'സഹോദരിയോടൊപ്പം 10-15 മിനുട്ട് തമാശക്ക് കളിച്ച് തുടങ്ങിയതാണ്. ഞാന്‍ അപ്പോള്‍ ബാഡ്മിന്റണില്‍ താല്‍പര്യം കാട്ടിയിരുന്നതിനാല്‍ ഇതിനെ കാര്യമായി കണ്ടില്ല. ബംഗാളില്‍ സഹോദരി കളിക്കാന്‍ പോയപ്പോള്‍ ഒപ്പം ഞാനും പോയി. അവിടെ വെച്ചാണ് നന്നായി കളിക്കുന്നുണ്ടെന്ന് തോന്നിയത്. ഇതോടെ കൂടുതല്‍ പരിശീലനവും ആരംഭിച്ചു'-അനാഹത്ത് പറഞ്ഞുനിര്‍ത്തി.

1

ഈ പ്രായത്തിനിടെ 46 മെഡലുകള്‍ നേടാന്‍ യുവതാരത്തിന് സാധിച്ചു. ഇതില്‍ രണ്ടെണ്ണം ദേശീയ ചാമ്പ്യന്‍ഷിപ്പും എട്ട് അന്താരാഷ്ട്ര കിരീടങ്ങളും ഉള്‍പ്പെടും. ബ്രിട്ടീഷ് ജൂനിയര്‍ സ്‌ക്വാഷ് ഓപ്പണ്‍ കിരീടം നേടുന്ന ആദ്യത്തെ ഇന്ത്യന്‍ വനിതാ താരമാണ് അനാഹത്ത്. പ്രതിഭകളുടെ സംഗമമായ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേട്ടത്തിലേക്കെത്താന്‍ അനാഹത്തിനാവുമോയെന്നത് കണ്ടറിയാം.

Story first published: Friday, July 29, 2022, 15:12 [IST]
Other articles published on Jul 29, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+