Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

CWG 2022: ഭാരോദ്വഹനത്തില്‍ മെഡല്‍ വേട്ട തുടര്‍ന്ന് ഇന്ത്യ, ലൗപ്രീത് സിങ്ങിന് വെങ്കലം

1

ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഭാരോദ്വഹനത്തില്‍ മെഡല്‍ വേട്ട തുടര്‍ന്ന് ഇന്ത്യ. പുരുഷന്മാരുടെ 109 കിലോഗ്രാം ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ ലൗപ്രീത് സിങ്ങിന് വെങ്കലം. 355 കിലോഗ്രാം ഉയര്‍ത്തിയാണ് താരം വെങ്കല മെഡലിലേക്കെത്തിയത്. ഭാരോദ്വഹനത്തില്‍ ഇന്ത്യ നേടുന്ന എട്ടാമത്തെ മെഡലാണിത്. ഇന്ത്യയുടെ മെഡല്‍ നേട്ടം 14 ആയി. അഞ്ച് വീതം സ്വര്‍ണ്ണവും വെള്ളിയും നാല് വെങ്കലവുമാണ് ഇന്ത്യ ഇതുവരെ നേടിയത്.

109 കിലോഗ്രാം ഭാരോദ്വഹനത്തിലെ സ്‌നാച്ച് റൗണ്ടില്‍ ഇന്ത്യയുടെ ലൗപ്രീത് സിങ് ആദ്യ ശ്രമത്തില്‍ 157 കിലോഗ്രാം ഉയര്‍ത്തി. രണ്ടാം ശ്രമത്തില്‍ 161 കിലോഗ്രാമും വിജയകരമായി ഉയര്‍ത്തിയ ലൗപ്രീത് മൂന്നാം ശ്രമത്തില്‍ 163 കിലോഗ്രാമും ഉയര്‍ത്തി കരുത്ത് കാട്ടി. ക്ലീന്‍ ആന്റ് ജര്‍ക്കില്‍ 185 കിലോഗ്രാം വിജയകരമായി ഉയര്‍ത്താന്‍ ലൗപ്രീത് സിങ്ങിനായി. അടുത്ത ശ്രമത്തില്‍ 189 കിലോഗ്രാം ഉയര്‍ത്തിയ ലൗപ്രീത് സിങ് അടുത്ത ശ്രമത്തില്‍ 192 കിലോ ഉയര്‍ത്തി. ഇതോടെ ആകെ 355 കിലോഗ്രാമാണ് അദ്ദേഹം ഉയര്‍ത്തിയത്.

1

ലൗപ്രീത് ഉറച്ച സ്വര്‍ണ്ണ പ്രതീക്ഷയായിരുന്നെങ്കിലും കാമറൂണ്‍ താരം 196 കിലോഗ്രാം ഉയര്‍ത്തി സ്വര്‍ണ്ണത്തിലേക്കെത്തുകയായിരുന്നു. ലോണ്‍ബോള്‍സ് പുരുഷ സിംഗിള്‍സില്‍ മൃദുല്‍ ബൊര്‍ഗോഹെയിന്‍ ഫോക് ലന്‍ഡിന്റെ ക്രിസ് ലോക്കിയെ തോല്‍പ്പിച്ചു. പുരുഷന്മാരുടെ 100 കിലോഗ്രാം ജൂഡോയുടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയുടെ ദീപക് ദേശ്വാള്‍ ഹാരി ലൗവെല്‍ ഹീവിറ്റിനോട് തോറ്റു

1

വനിതാ ഹോക്കിയില്‍ തുടക്കത്തിലേ തന്നെ കാനഡക്കെതിരേ ഇന്ത്യ ലീഡെടുത്ത് മുന്നേറുകയാണ്. സലിമ ടെറ്റിയാണ് പെനാല്‍റ്റി കോര്‍ണറിലൂടെ ഇന്ത്യയെ മുന്നിലെത്തിച്ചത്. ഇംഗ്ലണ്ടിനോട് 3-1ന് തോറ്റ ക്ഷീണത്തിലിറങ്ങുന്ന ഇന്ത്യക്ക് കാനഡക്കെതിരേ ജയിക്കേണ്ടത് മെഡല്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ അത്യാവശ്യമാണ്. അത് മനസിലാക്കിത്തന്നെയാണ് ഇന്ത്യന്‍ ടീം പൊരുതുന്നത്.

Story first published: Wednesday, August 3, 2022, 16:29 [IST]
Other articles published on Aug 3, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+