Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

CWG 2022: ഭാരോദ്വഹനത്തില്‍ ഉഷാ ബാനുറിന് മെഡലില്ല, സിന്ധുവിന് ജയം

1

87 കിലോഗ്രാം ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ ഉഷാ ബാനുര്‍ 95 കിലോഗ്രാം ഉയര്‍ത്തിയെങ്കിലും 98 കിലോഗ്രാം ഉയര്‍ത്തുന്നതില്‍ പരാജയപ്പെട്ടു. എന്നാല്‍ 110 കിലോഗ്രാം ഉയര്‍ത്തി ഉഷാ ബാനുര്‍ ശക്തമായി തിരിച്ചെത്തി. എന്നാല്‍ 116 കിലോഗ്രാം ഉയര്‍ത്താനായില്ല. ആകെ 205 കിലോഗ്രാമാണ് ഉയര്‍ത്തിയത്. മെഡലിലേക്ക് ഇത് മതിയാവുമായിരുന്നില്ല.

1

ബാഡ്മിന്റണ്‍ മിക്‌സഡ് ടീം ഇനത്തിന്റെ ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ സാത് വിക് രാജ്- ചിരാഗ് ഷെട്ടി സഖ്യം തോറ്റു. ആരോണ്‍ ചിയ-സോഹ് വോയ് യിത് സഖ്യത്തോട് 18-21, 15-21 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ സഖ്യം തോറ്റത്. ഇതോടെ 1-0ന്റെ ലീഡും മലേഷ്യ സ്വന്തമാക്കി. എന്നാല്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യയുടെ പി വി സിന്ധു വിജയത്തോടെ ഇന്ത്യയെ 1-1 ഒപ്പമെത്തിച്ചു. ഗോഹ് ജിന്‍വേയെ 22-20, 21-17 എന്ന സ്‌കോറിനാണ് സിന്ധു തോല്‍പ്പിച്ചത്. 44 മിനുട്ട് നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് സിന്ധുവിന്റെ ജയം.

1

മൂന്നാം മത്സരത്തില്‍ കിഡംബി ശ്രീകാന്തിന്റെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമായി. എന്‍ജി ടി യോങ്ങിനോട് ശക്തമായ പോരാട്ടം തന്നെ ശ്രീകാന്ത് കാഴ്ചവെച്ചു. ആദ്യ സെറ്റ് 19-21ന് ശ്രീകാന്ത് കൈവിട്ടു. രണ്ടാം സെറ്റില്‍ 21-6ന് തിരിച്ചുവന്നെങ്കിലും മൂന്നാം സെറ്റ് 16-21ന് തോറ്റു. ഇതോടെ ഇന്ത്യ 2-1ന് പിന്നില്‍.

67 കിലോഗ്രാം വെല്‍റ്റര്‍വെയ്റ്റ് ബോക്‌സിങ്ങില്‍ ഇന്ത്യയുടെ രോഹിത് ടോക്കാസ് ഘാനയുടെ ആല്‍ഫ്രഡ് കോട്ടിയെ 5-0ന് തോല്‍പ്പിച്ച് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.

Story first published: Wednesday, August 3, 2022, 1:12 [IST]
Other articles published on Aug 3, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+