Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

CWG 2022: ജൂഡോയില്‍ മെഡലുറപ്പിച്ച് ഇന്ത്യയുടെ തൂലികാ മാന്‍ ഫൈനലില്‍

1

ബര്‍മിങ്ഹാം: ജൂഡോയില്‍ മറ്റൊരു മെഡലുറപ്പിച്ച് ഇന്ത്യ. വനിതകളുടെ 78 കിലോഗ്രാം ജൂഡോയില്‍ തൂലികാ മാന്‍ ഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ്. ഇതോടെ ഇന്ത്യ വെള്ളി മെഡല്‍ ഉറപ്പിച്ചു. 22കാരിയായ താരം ന്യൂസീലന്‍ഡിന്റെ സിഡ്‌നി ആന്‍ഡ്രൂസിനെയാണ് സെമിയില്‍ തോല്‍പ്പിച്ചത്. നാല് തവണ ദേശീയ ചാമ്പ്യയായ താരം ഫൈനലില്‍ സ്‌കോട്ട്‌ലന്‍ഡിന്റെ സാറ അഡ് ലിങ്റ്റണെ നേരിടും.

1

പുരുഷന്മാരുടെ 57 കിലോഗ്രാമില്‍ ബോക്‌സിങ് ഇന്ത്യയുടെ മുഹമ്മദ് ഹുസാമുദ്ദീന്‍ നമീബിയയുടെ ട്രയാഗിന്‍ എന്‍ഡീവെലോയെ 4-1ന് തോല്‍പ്പിച്ച് സെമി ഫൈനലില്‍ കടന്നു. ഇതോടെ ഇന്ത്യ ഈ ഇനത്തിലും മെഡല്‍ ഉറപ്പിച്ചിരിക്കുകയാണ്. വനിതകളുടെ 48 കിലോഗ്രം ബോക്‌സിങ്ങില്‍ ഇന്ത്യയുടെ നിട്ടു ഗംഹാസ് സെമിയില്‍. 21വയസുകാരിയായ താരം രണ്ട് തവണ യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിയിട്ടുണ്ട്. ക്വാര്‍ട്ടര്‍ ഫൈനലില്‍ അയര്‍ലന്‍ഡിന്റെ നിക്കോള്‍ ക്ലൈഡിനെ തോല്‍പ്പിച്ചാണ് സെമിയില്‍ പ്രവേശിച്ചത്. ഇതോടെ ഈ ഇനത്തില്‍ ഇന്ത്യ മെഡല്‍ ഉറപ്പിച്ചു.

ഇന്ന് പുരുഷന്മാരുടെ 109 കിലോഗ്രാം ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ ലൗപ്രീത് സിങ് വെങ്കലം നേടിയിരുന്നു. 355 കിലോഗ്രാം ഉയര്‍ത്തിയാണ് താരം വെങ്കല മെഡലിലേക്കെത്തിയത്. ഭാരോദ്വഹനത്തില്‍ ഇന്ത്യ നേടുന്ന എട്ടാമത്തെ മെഡലാണിത്. ഇന്ത്യയുടെ മെഡല്‍ നേട്ടം 14 ആയി. അഞ്ച് വീതം സ്വര്‍ണ്ണവും വെള്ളിയും നാല് വെങ്കലവുമാണ് ഇന്ത്യ ഇതുവരെ നേടിയത്. ഇന്ന് നടക്കുന്ന ഫൈനലിന് ശേഷം ഈ മെഡല്‍ പട്ടികയില്‍ വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.

1

വനിതകളുടെ ഹോക്കിയില്‍ ഇന്ത്യന്‍ ടീം സെമി ഫൈനലില്‍ പ്രവേശിച്ചതാണ് ആറാം ദിനത്തില്‍ എടുത്തുപറയേണ്ട മറ്റൊരു നേട്ടം. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ 3-2ന് കാനഡയെ തോല്‍പ്പിച്ചാണ് ഇന്ത്യന്‍ ടീം സെമി ഫൈനല്‍ ടിക്കറ്റെടുത്തത്. ഇന്ത്യക്ക് വലിയ മെഡല്‍ പ്രതീക്ഷ നല്‍കുന്ന ഇനമായിരുന്നു ഇത്. അവസാന സമയംവരെ ആവേശം നീണ്ടുനിന്ന മത്സരത്തിനൊടുവിലാണ് ഇന്ത്യന്‍ വനിതകള്‍ ജയം പിടിച്ചെടുത്തത്.

Story first published: Wednesday, August 3, 2022, 18:16 [IST]
Other articles published on Aug 3, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+