Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

CWG 2022: സ്‌ക്വാഷില്‍ സുനെയ്‌ന കുരുവിള സെമിയില്‍, നീന്തലില്‍ സാജന് ഏഴാം സ്ഥാനം

1

ബര്‍മിങ്ഹാം:കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ ഉയര്‍ത്തി സ്‌ക്വാഷില്‍ മലയാളി താരം സുനെയ്‌ന കുരുവിള സെമിയില്‍. വനിതാ സിംഗിള്‍സിന്റെ ക്വാര്‍ട്ടറില്‍ ശ്രീലങ്കയുടെ ചനിത്മ സിനാലിയെ തോല്‍പ്പിച്ചാണ് സുനെയ്‌ന സെമി ബര്‍ത്തുറപ്പിച്ചത്. ഒരു സെറ്റ് പോലും വിട്ടുകൊടുക്കാതെ ആധിപത്യ ജയമാണ് സുനെയ്‌ന നേടിയെടുത്തത്. സ്‌കോര്‍ 11-3, 11-2, 11-2.

പുരുഷന്മാരുടെ 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയുടെ ഹീറ്റ്‌സില്‍ ഇന്ത്യയുടെ സാജന്‍ പ്രകാശിന് ഏഴാം സ്ഥാനം. 54.36 സെക്കന്റ് സമയം കുറിച്ചാണ് താരം ഫിനിഷ് ചെയ്തത്. 66 കിലോഗ്രാം ജൂഡോ സെമിയില്‍ ഇന്ത്യയുടെ ജെസ്ലിന്‍ സെയ്‌നി തോറ്റു. സ്‌കോട്ട്‌ലന്‍ഡിന്റെ ഫിന്‍ലേ അല്ലെനോടാണ് ജസ്ലിന്‍ തോറ്റത്. ജൂഡോയില്‍ ഇന്ത്യക്ക് പ്രതീക്ഷ നല്‍കി നിരവധി മത്സരങ്ങള്‍ ഇനിയും നടക്കാനുണ്ട്.

1

ജൂഡോയില്‍ വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ ലിക്മാബാം സുശീല ദേവി ഫൈനലില്‍ കടന്നു. സെമിയില്‍ പ്രിസില്ല മോറന്റിനെയാണ് തോല്‍പ്പിച്ച്. ഫൈനലില്‍ കടന്നതോടെ ഇന്ത്യ മെഡല്‍ ഉറപ്പിച്ചു. വെള്ളി മെഡല്‍ സ്വര്‍ണ്ണമാക്കി മാറ്റാന്‍ ഫൈനലില്‍ താരത്തിന് സാധിക്കുമോയെന്നത് കണ്ടറിയാം. 2014ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 48 കിലോഗ്രാമില്‍ വെള്ളി മെഡല്‍ നേടാനും 2019ലെ ദക്ഷിണ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണ മെഡല്‍ നേടാനും ലിക്മാബാം സുശീല ദേവിക്ക് സാധിച്ചു.

48-51 കിലോഗ്രാം ഫ്‌ളൈവെയ്റ്റില്‍ അമിത് പംഗല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. നാംറി ബേറിയെ തോല്‍പ്പിച്ചാണ് ക്വാര്‍ട്ടറില്‍ കടന്നത്. വനിതകളുടെ ലോണ്‍ബോള്‍സ് ഫോര്‍ടീം വിഭാഗത്തില്‍ ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ്. സെമിയില്‍ ന്യൂസീലന്‍ഡിനെ 16-13 എന്ന സ്‌കോറിന് തകര്‍ത്താണ് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചത്. ഇതോടെ ഇന്ത്യ വെള്ളി മെഡല്‍ ഉറപ്പിച്ച് കഴിഞ്ഞു.

1

ലൗലി ചൗബി, പിന്‍കി, നയന്‍മോനി സയ്കിയ, രൂപ റാണി ട്രിക്കി എന്നിവരടങ്ങിയ സംഘമാണ് ഇന്ത്യക്ക് ഫൈനല്‍ ടിക്കറ്റ് സമ്മാനിച്ചത്. സുവര്‍ണ്ണ മെഡല്‍ പോരാട്ടത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും. ഈ ഇനത്തില്‍ ഇന്ത്യ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടുന്നത് ഇതാദ്യമായാണ്. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് സ്വര്‍ണ്ണം നേടാന്‍ ഇന്ത്യക്കാവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ഇന്ത്യ ഇതുവരെ മൂന്ന് സ്വര്‍ണ്ണവും രണ്ട് വെള്ളിയും ഒരു വെങ്കലവുമാണ് നേടിയത്. ആറ് മെഡലുകളും ഭാരോദ്വഹനത്തിലാണ് ഇന്ത്യ നേടിയത്.

Story first published: Monday, August 1, 2022, 18:21 [IST]
Other articles published on Aug 1, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+