Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

CWG 2022: സഹോദരന്റെ ത്യാഗം, പ്രതിസന്ധികളെ കരുത്താക്കി, അറിയാം അചിന്തയുടെ കഥ

1

ബര്‍മിങ്ഹാം: മൂന്നാം ദിനം ഇന്ത്യ അവസാനിപ്പിച്ച് അചിന്ത സിയോളിയുടെ സ്വര്‍ണ്ണ മെഡല്‍ നേട്ടത്തോടെയായിരുന്നു. പുരുഷന്മാരുടെ 73 കിലോഗ്രാം വിഭാഗത്തില്‍ മത്സരിക്കാനിറങ്ങിയ അചിന്ത ഗെയിംസ് റെക്കോഡായ 313 കിലോഗ്രാം ഉയര്‍ത്തിയാണ് സുവര്‍ണ്ണ നേട്ടത്തിലേക്കെത്തിയത്. 20 വയസ് മാത്രം പ്രായമുള്ള താരമാണ് ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തി സുവര്‍ണ്ണ നേട്ടത്തിലേക്കെത്തിയത്.

പ്രായം കുറവാണെങ്കിലും അനുഭവങ്ങളുടെ കരുത്ത് ആവോളം താരത്തിനുണ്ട്. അചിന്തയുടെ പിതാവ് വാന്‍ ഡ്രൈവറായിരുന്നു. 2014ല്‍ അദ്ദേഹം മരണപ്പെട്ടു. ഇതോടെ സഹോദന്‍ അലോകി സിയോളിയുടെ ചുമലിലായി കുടുംബത്തിന്റെ ഉത്തരവാദിത്തം. പിതാവ് മരണപ്പെടുമ്പോള്‍ വെറും 12 വയസ് മാത്രമായിരുന്നു അചിന്തയുടെ പ്രായം. അനിയന്റെ കരിയറിനായി സ്വന്തം ലക്ഷ്യങ്ങളെ വേണ്ടെന്ന് വെച്ച് ഒപ്പം അലോകി നിന്നു.

1

ചെറുപ്പം മുതലേ ഭാരോദ്വഹനത്തില്‍ രണ്ട് പേര്‍ക്കും താല്‍പര്യമുണ്ടായിരുന്നു. അനിയന്റെ സുവര്‍ണ്ണ നേട്ടത്തെ ആനന്ദ കണ്ണീരോടെയാണ് സഹോദരന്‍ വരവേറ്റത്. ഇനിയുമേറെ അവന് മുന്നോട്ട് പോകാനുണ്ടെന്ന് അലോകി പറയുമ്പോള്‍ അനിയനിലൂടെ തന്റെ ലക്ഷ്യങ്ങളെ എത്തിപ്പിടിക്കുന്ന സഹോദരനെയാണ് കാണാന്‍ സാധിക്കുന്നത്.

2010 മുതല്‍ അസ്താന ദാസിന് കീഴില്‍ ഇരുവരും പരിശീലനം നടത്തിയിരുന്നു. ഭാരോദ്വഹനത്തില്‍ വലിയ കരിയര്‍ അലോകി സ്വപ്‌നം കണ്ടിരുന്നു. എന്നാല്‍ പിതാവിന്റെ മരണത്തോടെ കുടുംബ ഭാരം ഏറ്റെടുക്കേണ്ടി വന്നതോടെ അദ്ദേഹത്തിന് തന്റെ സ്വപ്‌നങ്ങള്‍ കൈവിടേണ്ടി വന്നു. എന്നാല്‍ തോറ്റുകൊടുക്കാതെ അനിയനെ പരിശീലനം തുടരാന്‍ പ്രോത്സാഹിപ്പിച്ചും ധൈര്യം നല്‍കിയും തനിക്ക് നഷ്ടപ്പെട്ട കരിയര്‍ അനിയനിലൂടെ അലോകി നേടിയെടുക്കുകയായിരുന്നു.

1

അചിന്തയുടെ സുവര്‍ണ്ണ നേട്ടത്തിന് പിന്നില്‍ സഹോദരന്റെ ത്യാഗവും സ്‌നേഹവും പിന്തുണയും എത്രത്തോളം കരുത്തായെന്നത് വാക്കുകളില്‍ ഒതുക്കാനാവുന്നതല്ല. നിലവില്‍ ഫയര്‍ ബ്രിഗേഡില്‍ ചെറിയ ജോലിയുണ്ടെന്നും അതാണ് കുടുംബത്തിന്റെ വരുമാനമാര്‍ഗമെന്നുമാണ് അലോകി പറഞ്ഞത്. അനിയന്റെ നേട്ടത്തില്‍ അതിയായ സന്തോഷമുണ്ടെന്നും താനും വീണ്ടും പരിശീലനം ആരംഭിക്കാന്‍ പോവുകയാണെന്നും അലോകി പറഞ്ഞു.

1

ജീവിതത്തില്‍ സഹോദരന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്നും അവന് വേണ്ടി തനിക്കോ പിതാവിനോ കാര്യമായൊന്നും ചെയ്ത് കൊടുക്കാനായില്ലെന്നും എന്നിട്ടും രാജ്യത്തിന്റെ അഭിമാനമായി അവന്‍ മാറിയെന്നും അലോകി പറയുമ്പോള്‍ അതില്‍ തങ്ങള്‍ അതിജീവിച്ച് കടന്നുവന്ന പ്രതിസന്ധികള്‍ എത്രത്തോളമെന്ന് വ്യക്തമാകുന്നു. ഇന്ത്യയുടെ കായിക ലോകത്തിന് ഇനിയുമേറെ സംഭാവന ചെയ്യാന്‍ ഈ സഹോദരങ്ങള്‍ക്ക് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Story first published: Monday, August 1, 2022, 17:21 [IST]
Other articles published on Aug 1, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+