Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

CWG 2022: ഇന്ത്യക്ക് 50ാം മെഡല്‍, സ്‌ക്വാഷില്‍ ദീപികാ-സൗരവ് സഖ്യത്തിന് വെങ്കലം

1

കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യയുടെ 50ാം മെഡല്‍ നേട്ടം സ്‌ക്വാഷിലൂടെ. മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ ദീപികാ പള്ളിക്കല്‍ - സൗരവ് ഘോഷാല്‍ സഖ്യമാണ് വെങ്കലം നേടിയത്. ഓസ്‌ട്രേലിയയുടെ ഡോണ ലോബാന്‍-കാമറൂണ്‍ പില്ലി സഖ്യത്തെ 11-8, 11-4 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് ഇന്ത്യന്‍ സഖ്യം വെങ്കല മെഡല്‍ നേട്ടത്തിലേക്കെത്തിയത്. ഇന്ന് ഇന്ത്യ നേടുന്ന 10ാമത്തെ മെഡലാണിത്.

പുരുഷന്മാരുടെ ടേബിള്‍ ടെന്നിസ് ഡബിള്‍സില്‍ ഇന്ത്യക്ക് വെള്ളി. അചന്ത ശരത് കമാല്‍-സത്യന്‍ ഗണശേഖരന്‍ സഖ്യം ഇംഗ്ലണ്ടിന്റെ പോള്‍ ഡ്രിങ്ക്ഹാള്‍-ലിയാം പിച്ച്‌ഫോര്‍ഡ് സഖ്യത്തോട് ഫൈനലില്‍ തോറ്റു. 11-8, 8-11, 3-11, 11-7, 4-11. ടേബിള്‍ ടെന്നിസ് പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ അജന്ത ശരത് കമാല്‍ ഫൈനലില്‍ കടന്നു. സെമിയില്‍ ഇംഗ്ലണ്ടിന്റെ പോള്‍ ഡ്രിങ്ക്ഹാളിനെ 11-8, 11-8, 8-11, 11-7, 9-11, 11-8 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് ഫൈനല്‍ സീറ്റ് നേടിയത്

1

ഇന്ത്യ മെഡല്‍ വാരിയ ദിവസമാണ് ഇന്നെങ്കിലും ചില പ്രധാന താരങ്ങള്‍ നിരാശപ്പെടുത്തി. ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ കിഡംബി ശ്രീകാന്ത് സെമിയില്‍ തോറ്റു. മലേസ്യയുടെ എന്‍ജി ടീ യങ്ങിനോട് തോറ്റു. സ്‌കോര്‍ 21-13, 19-21, 10-21. വെങ്കല മെഡല്‍ നേട്ടത്തിനായി സിംഗപ്പൂരിന്റെ ജിയ ഹെങ് ടെക്കിനെ ശ്രീകാന്ത് നേരിടും. അതേ സമയം പുരുഷന്മാരുടെ ബാഡ്മിന്റണില്‍ ഇന്ത്യയുടെ ലക്ഷ്യ സെന്‍ ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്.

1

പുരുഷന്മാരുടെ ട്രിപ്പിള്‍ ജംപില്‍ ഇന്ത്യ സ്വര്‍ണ്ണവും വെള്ളിയും നേടി. രണ്ട് മെഡലും മലയാളി താരങ്ങളിലൂടെയാണെന്നതാണ് എടുത്തു പറയേണ്ടത്. സ്വര്‍ണ്ണ നേട്ടം എല്‍ദോസ് പോളും വെള്ളി മെഡല്‍ അബ്ദുല്ല അബൂബക്കറുമാണ് നേടിയത്. വനിതാ സിംഗിള്‍സ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ പിവി സിന്ധു മെഡലുറപ്പിച്ച് ഫൈനലില്‍ കടന്നിട്ടുണ്ട്.

Story first published: Sunday, August 7, 2022, 23:24 [IST]
Other articles published on Aug 7, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+