Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

CWG 2022: സ്റ്റീപ്പിള്‍ ചേസില്‍ വെള്ളിനേട്ടം, അഭിമാനമായി അവിനാശ് സേബിള്‍

1

പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ ഇന്ത്യയുടെ അഭിമാനമായി അവിനാശ് സേബിള്‍. വെള്ളി മെഡലാണ് അദ്ദേഹം നേടിയെടുത്തത്. ഇൗ ഇനത്തിലെ ദേശീയ റെക്കോഡിനുടമയായ അവിനാശ് മികച്ച പ്രകടനം നടത്തിയാണ് വെള്ളിയിലേക്കെത്തിയത്. 27കാരനായ താരം മഹാരാഷ്ട്രക്കാരനാണ്. 8.12.48 സമയം കുറിച്ച് ഫിനിഷ് ചെയ്തതാണ് അദ്ദേഹത്തിന്റെ വ്യക്തിഗത ബെസ്റ്റ്. 2019ല്‍ ദോഹ വേദിയായ ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടാന്‍ അവിനാശിന് സാധിച്ചിട്ടുണ്ട്.

1

ടോക്യോ ഒളിംപിക്‌സില്‍ 8.18.12 മിനുട്ടിലാണ് അദ്ദേഹം ഫിനിഷ് ചെയ്തത്. മഹാരാഷ്ട്രയിലെ വരണ്ട ബീഡ് ജില്ലയിലെ മാണ്ട്വ എന്ന ഗ്രാമത്തില്‍ നിന്നാണ് അദ്ദേഹം ഇന്ത്യയുടെ അഭിമാന താരമായി വളര്‍ന്നതും ഇന്ന് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേട്ടത്തിലേക്കെത്തിയതും. കഷ്ടപ്പാടുകളോട് പടവെട്ടി നേടിയ മെഡല്‍ നേട്ടം തന്നെയാണിത്.

1

ഇന്ന് ആദ്യം ഇന്ത്യ മെഡല്‍ നേടിയത് വനിതകളുടെ 10000 മീറ്റര്‍ നടത്തത്തിലാണ്. പ്രിയങ്ക ഗോസ്വാമി ഇന്ത്യക്കായി വെള്ളി മെഡലാണ് നേടിയത്. 20 കിലോ മീറ്റര്‍ നടത്ത മത്സരത്തിലും പങ്കെടുക്കാറുള്ള പ്രിയങ്ക നേരത്തെ ടോക്കിയോ ഒളിംപിക്‌സിലും ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു. അന്ന് 17ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 26കാരിയായ താരം ഇന്ത്യന്‍ റെയില്‍വേയിലെ ജോലിക്കാരിയാണ്. 43.38.83 സമയം കുറിച്ചാണ് പ്രിയങ്ക വെള്ളി മെഡല്‍ നടന്ന് നേടിയത്. 42.34.30 സമയം കുറിച്ച് ഓസ്‌ട്രേലിയയുടെ ജമീമ മോണ്ടാഗാണ് ഈ ഇനത്തില്‍ സ്വര്‍ണ്ണം നേടിയത്.

1

ഇന്ത്യയുടെ വനിതാ റിലേ ടീം 4 x 400 മീറ്റര്‍ ഫൈനലില്‍ പ്രവേശിച്ചു. ദ്യുതി ചന്ദ്, ഹിമാ ദാസ്, സ്രബാനി നനാഡ, ജ്യോതി യാറാജി എന്നിവര്‍ അടങ്ങുന്ന ടീം 44.45 സമയത്തോടെ രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 9 സ്വര്‍ണ്ണവും 10 വെള്ളിയും 9 വെങ്കലവുമടക്കം 28 മെഡലുകളാണ് ഇതുവരെയുള്ള ഇന്ത്യയുടെ സമ്പാദ്യം. നിലവില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. മെഡല്‍ പ്രതീക്ഷ നല്‍കി ഗുസ്തി മത്സരങ്ങള്‍ ഇനിയും നടക്കാനുണ്ട്.

Story first published: Saturday, August 6, 2022, 17:06 [IST]
Other articles published on Aug 6, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+