Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

CWG 2022: കാനഡയെ 3-2ന് വീഴ്ത്തി, ഇന്ത്യയുടെ വനിതാ ഹോക്കി ടീം സെമി ഫൈനലില്‍

1

ബര്‍മിങ്ഹാം: വനിതകളുടെ ഹോക്കിയില്‍ ഇന്ത്യന്‍ ടീം സെമി ഫൈനലില്‍. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ 3-2ന് കാനഡയെ തോല്‍പ്പിച്ചാണ് ഇന്ത്യന്‍ ടീം സെമി ഫൈനല്‍ ടിക്കറ്റെടുത്തത്. ഇന്ത്യക്ക് വലിയ മെഡല്‍ പ്രതീക്ഷ നല്‍കുന്ന ഇനമാണിത്. തോറ്റാല്‍ സെമി കാണാതെ പുറത്താവുമായിരുന്നതിനാല്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ഭാഗ്യം ഇന്ത്യക്കൊപ്പം നില്‍ക്കുകയായിരുന്നു.

തുടക്കത്തിലേ തന്നെ കാനഡക്കെതിരേ ഇന്ത്യ ലീഡെടുത്ത് മുന്നേറുകയാണ്. സലിമ ടെറ്റിയാണ് പെനാല്‍റ്റി കോര്‍ണറിലൂടെ ഇന്ത്യയെ മുന്നിലെത്തിച്ചത്. ഇംഗ്ലണ്ടിനോട് 3-1ന് തോറ്റ ക്ഷീണത്തിലിറങ്ങുന്ന ഇന്ത്യക്ക് കാനഡക്കെതിരേ ജയിക്കേണ്ടത് മെഡല്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ അത്യാവശ്യമാണ്. അത് മനസിലാക്കിത്തന്നെയാണ് ഇന്ത്യന്‍ ടീം പൊരുതുന്നത്. ആദ് ക്വാര്‍ട്ടറില്‍ ലീഡ് നിലനിര്‍ത്താന്‍ ഇന്ത്യക്കായി. രണ്ടാം ക്വാര്‍ട്ടറില്‍ ഇന്ത്യ ലീഡുയര്‍ത്തി. നവനീതിന്റെ ഗോളിലാണ് ഇന്ത്യ 2-0ന് മുന്നിലെത്തിയത്.

1

എന്നാല്‍ ആദ്യ പകുതിക്ക് തൊട്ട് മുമ്പ് കാനഡ ഒരു ഗോള്‍ മടക്കിയതോടെ ആദ്യ പകുതി 2-1 എന്ന ലീഡോടെയാണ് ഇന്ത്യ പിരിഞ്ഞത്. എന്നാല്‍ മൂന്നാം ക്വാര്‍ട്ടറില്‍ അധികം വൈകാതെ കാനഡ സമനില പിടിച്ചു. 2-2 എന്ന നിലയിലേക്ക് മത്സരമെത്തിയതോടെ ആവേശം ഉയര്‍ന്നു. നാലാം ക്വാര്‍ട്ടറില്‍ ഇന്ത്യ വീണ്ടും ലീഡെടുത്തു. ലാല്‍റെംസിയാമിയാണ് ഇന്ത്യക്കായി ലക്ഷ്യം കണ്ടത്. ഈ ലീഡ് നിലനിര്‍ത്തിയാണ് ഇന്ത്യ 3-2ന്റെ ജയവും സെമി ടിക്കറ്റും നേടിയെടുത്തത്.

വനിതകളുടെ 78 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ ജുഡോക്കോ തുലിക മാന്‍ സെമിയില്‍. ഫൈനലില്‍ ന്യൂസീലന്‍ഡിന്റെ സിഡ്‌നി ആന്‍ഡ്രൂസിനെ നേരിടും. പുരുഷന്മാരുടെ 100 കിലോഗ്രാം ജൂഡോയില്‍ ഇന്ത്യയുടെ ദീപക് ദേശ്‌വാള്‍ ഫിജിയുടെ ടെവിറ്റ ടക്കായാമയോട് തോറ്റു. വനിതകളുടെ 78കിലോഗ്രാം ജൂഡോയില്‍ ഇന്ത്യയുടെ തുലിക മാന്‍ ഫൈനലില്‍. ന്യൂസീലന്‍ഡിന്റെ സിഡ്‌നി ആന്‍ഡ്രൂസിനെ സെമിയില്‍ തോല്‍പ്പിച്ചു.

1

ഇന്ന് പുരുഷന്മാരുടെ 109 കിലോഗ്രാം ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ ലൗപ്രീത് സിങ് വെങ്കലം നേടിയിരുന്നു. 355 കിലോഗ്രാം ഉയര്‍ത്തിയാണ് താരം വെങ്കല മെഡലിലേക്കെത്തിയത്. ഭാരോദ്വഹനത്തില്‍ ഇന്ത്യ നേടുന്ന എട്ടാമത്തെ മെഡലാണിത്. ഇന്ത്യയുടെ മെഡല്‍ നേട്ടം 14 ആയി. അഞ്ച് വീതം സ്വര്‍ണ്ണവും വെള്ളിയും നാല് വെങ്കലവുമാണ് ഇന്ത്യ ഇതുവരെ നേടിയത്.

Story first published: Wednesday, August 3, 2022, 17:27 [IST]
Other articles published on Aug 3, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+