Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

CWG: ബാഡ്മിന്റണ്‍ മിക്‌സഡ് ഇനത്തില്‍ ഇന്ത്യക്ക് വെള്ളി, 13 മെഡലുകളുമായി ആറാമത്

1

ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ അഞ്ചാം ദിനത്തിന്റെ അവസാനം വെള്ളി മെഡല്‍ നേടി ഇന്ത്യ. ഇന്ത്യക്ക് സ്വര്‍ണ്ണ പ്രതീക്ഷയുണ്ടായിരുന്ന ബാഡ്മിന്റണ്‍ മിക്‌സഡ് ടീം ഇനത്തിലാണ് ഇന്ത്യ വെള്ളി നേടിയത്. പി വി സിന്ധു ഉള്‍പ്പെടുന്ന ഇന്ത്യന്‍ സംഘം ഫൈനലില്‍ മലേഷ്യയോട് 3-1ന് തോറ്റതോടെയാണ് വെള്ളി മെഡലിലേക്കൊതുങ്ങിയത്. ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യവും കിഡിംബി ശ്രീകാന്തും സാത് വിക് രാജ്- ചിരാഗ് ഷെട്ടി സഖ്യവും തോറ്റതാണ് ഇന്ത്യക്ക് തിരിച്ചടിയായത്.

1

പി വി സിന്ധുവിന് മാത്രമാണ് ജയിക്കാനായത്. ഇന്ത്യയുടെ സാത് വിക് രാജ്- ചിരാഗ് ഷെട്ടി സഖ്യം തോറ്റു. ആരോണ്‍ ചിയ-സോഹ് വോയ് യിത് സഖ്യത്തോട് 18-21, 15-21 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ സഖ്യം തോറ്റത്. ഇതോടെ 1-0ന്റെ ലീഡും മലേഷ്യ സ്വന്തമാക്കി. എന്നാല്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യയുടെ പി വി സിന്ധു വിജയത്തോടെ ഇന്ത്യയെ 1-1 ഒപ്പമെത്തിച്ചു. ഗോഹ് ജിന്‍വേയെ 22-20, 21-17 എന്ന സ്‌കോറിനാണ് സിന്ധു തോല്‍പ്പിച്ചത്. 44 മിനുട്ട് നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് സിന്ധുവിന്റെ ജയം.

1

മൂന്നാം മത്സരത്തില്‍ കിഡംബി ശ്രീകാന്തിന്റെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമായി. എന്‍ജി ടി യോങ്ങിനോട് ശക്തമായ പോരാട്ടം തന്നെ ശ്രീകാന്ത് കാഴ്ചവെച്ചു. ആദ്യ സെറ്റ് 19-21ന് ശ്രീകാന്ത് കൈവിട്ടു. രണ്ടാം സെറ്റില്‍ 21-6ന് തിരിച്ചുവന്നെങ്കിലും മൂന്നാം സെറ്റ് 16-21ന് തോറ്റു. ഇതോടെ ഇന്ത്യ 2-1ന് പിന്നില്‍. നിര്‍ണ്ണായകമായ നാലാം മത്സരത്തില്‍ ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യം മലേഷ്യന്‍ സഖ്യത്തോട് 18-21-17-21 എന്ന സ്‌കോറിനാണ് തോറ്റത്.

1

ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയിരുന്ന വനിതകളുടെ ഡിസ്‌കസ് ത്രോയില്‍ സീമ പുനിയക്ക് മെഡല്‍ നേടാനായില്ല. ഫൈനലില്‍ 55.92 മീറ്ററാണ് എറിയാനായത്. നവജീത് കൗര്‍ 53.51 മീറ്ററെറിഞ്ഞ് എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 67 കിലോഗ്രാം വെല്‍റ്റര്‍വെയ്റ്റ് ബോക്സിങ്ങില്‍ ഇന്ത്യയുടെ രോഹിത് ടോക്കാസ് ഘാനയുടെ ആല്‍ഫ്രഡ് കോട്ടിയെ 5-0ന് തോല്‍പ്പിച്ച് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. 96 കിലോഗ്രാം ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ വികാസ് ഠാക്കൂര്‍ വെള്ളിയും നേടി. 346 കിലോഗ്രാം ആകെ ഉയര്‍ത്തിയാണ് അദ്ദേഹം വെള്ളി നേട്ടം ഉറപ്പിച്ചത്.

ഇതുവരെ 13 മെഡല്‍ നേടിയ ഇന്ത്യ ആറാം സ്ഥാനത്താണ്. അഞ്ച് വീതം സ്വര്‍ണ്ണവും വെള്ളിയും മൂന്ന് വെങ്കലവുമാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്.

Story first published: Wednesday, August 3, 2022, 7:10 [IST]
Other articles published on Aug 3, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+