Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

CWG 2022: കാനഡയെ ഗോളില്‍ മുക്കി ഇന്ത്യ, എതിരില്ലാത്ത എട്ട് ഗോള്‍ ജയം

1

ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് പുരുഷ ഹോക്കിയില്‍ ഇന്ത്യ മിന്നും പ്രകടനം തുടരുന്നു. കാനഡയെ എതിരില്ലാത്ത എട്ട് ഗോളിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ഇന്ത്യക്കുവേണ്ടി ആകാശ് ദീപ് സിങ്ങും ഹര്‍മന്‍പ്രീത് സിങും ഇരട്ട ഗോള്‍ നേടിയപ്പോള്‍ അമിത് രോഹിദാസ്, ലളിത് കുമാര്‍ ഉപധ്യായ്, ഗുജ്‌റന്ത്, മന്‍ദീപ് സിങ് എന്നിവര്‍ ഓരോ ഗോളും നേടി.

തുടക്കത്തിലേ തന്നെ ലീഡെടുക്കാന്‍ ഇന്ത്യക്കായി. ഏഴാം മിനുട്ടില്‍ ഹര്‍മന്‍പ്രീത് സിങ്ങിലൂടെയാണ് ഇന്ത്യ ലീഡെടുത്തത്. അധികം വൈകാതെ ഇന്ത്യ ലീഡുയര്‍ത്തി. 10ാം മിനുട്ടില്‍ അമിത് രോഹിദാസാണ് ഇന്ത്യക്കായി രണ്ടാം ഗോള്‍ നേടിയത്. ആധിപത്യം തുടര്‍ന്ന ഇന്ത്യ 20ാം മിനുട്ടില്‍ ലീഡ് നേട്ടം 3-0മാക്കി ഉയര്‍ത്തി. ലളിത് ഉപാധ്യായയാണ് ഇന്ത്യക്കായി മൂന്നാം ഗോള്‍ നേടിയത്. ആദ്യ ക്വാര്‍ട്ടറില്‍ത്തന്നെ വ്യക്തമായ മുന്‍തൂക്കം ഇന്ത്യക്കൊപ്പം.

1

വീണ്ടും മികവ് തുടര്‍ന്ന ഇന്ത്യ 27ാം മിനുട്ടില്‍ നാലാം ഗോള്‍ അക്കൗണ്ടില്‍ ചേര്‍ത്തു. ഗുര്‍ജിത്താണ് ഇന്ത്യക്കായി നാലാം ഗോള്‍ നേടിയത്. 38ാം മിനുട്ടില്‍ ആകാശ് ദീപ് സിങ്ങിലൂടെ ഇന്ത്യ അഞ്ചാം ഗോളും സ്വന്തമാക്കി. മൂന്ന് ഗോളുകള്‍ക്കൂടി അക്കൗണ്ടിലാക്കിയ ഇന്ത്യ എതിരില്ലാത്ത എട്ട് ഗോളുകള്‍ക്കാണ് കാനഡയെ മുക്കിയത്. ആദ്യ മത്സരത്തില്‍ ഇന്ത്യ ഘാനയെ എതിരില്ലാത്ത 11 ഗോളിനും തകര്‍ത്തിരുന്നു. രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടിനോട് 4-4 സമനില വഴങ്ങി. ഇതോടെ ഇന്ത്യ പൂള്‍ ബിയില്‍ ഇംഗ്ലണ്ടിനെ മറികടന്ന് ഒന്നാമതെത്തി.

1

വനിതകളുടെ ഹോക്കിയില്‍ ഇന്ത്യന്‍ ടീം സെമി ഫൈനലില്‍ പ്രവേശിച്ചതാണ് ആറാം ദിനത്തില്‍ എടുത്തുപറയേണ്ട മറ്റൊരു നേട്ടം. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ 3-2ന് കാനഡയെ തോല്‍പ്പിച്ചാണ് ഇന്ത്യന്‍ ടീം സെമി ഫൈനല്‍ ടിക്കറ്റെടുത്തത്. ഇന്ത്യക്ക് വലിയ മെഡല്‍ പ്രതീക്ഷ നല്‍കുന്ന ഇനമായിരുന്നു ഇത്. അവസാന സമയംവരെ ആവേശം നീണ്ടുനിന്ന മത്സരത്തിനൊടുവിലാണ് ഇന്ത്യന്‍ വനിതകള്‍ ജയം പിടിച്ചെടുത്തത്.

അതേ സമയം 87 കിലോഗ്രാം ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ പൂര്‍ണ്ണിമ പാണ്ഡേയ്ക്ക് മെഡലില്ല. ആകെ 228 കിലോഗ്രാം ഉയര്‍ത്തിയ പൂനെക്ക് ആറാം സ്ഥാനം മാത്രം.

Story first published: Wednesday, August 3, 2022, 21:55 [IST]
Other articles published on Aug 3, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+